AI girlfriend

കോഴിക്കോട് കൂടരഞ്ഞി – കക്കാടംപൊയിൽ റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. ഏഴു പേർക്കു പരുക്കേറ്റു.

മാവൂർ: കോഴിക്കോട് കൂടരഞ്ഞി – കക്കാടംപൊയിൽ റോഡിൽ പീടികപ്പാറ പള്ളിക്കു സമീപം ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. ഏഴു പേർക്കു പരുക്കേറ്റു മാറാട് വാട്ടർ ടാങ്കിനു സമീപം അണ്ടത്തോടത്ത് സായന്ത് (23) ആണ് മരിച്ചത്. അരുൺ (24), സനോജ് (24), ആദർശ് (22), മിഥുൻ (23), അമിത് (22), അക്ഷയ് (23) അഷ്റഫ് (27) എന്നിവർ പരുക്കുകളോടെ ചികിത്സയിലാണ്. ഇതിൽ അഞ്ചു പേരുടെ പരുക്കുകൾ ഗുരുതരമാണ്.

രാവിലെ കക്കാടംപൊയിൽ സന്ദർശിച്ച ശേഷം വൈകിട്ട് മടങ്ങിയവരാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് രാത്രി എട്ടു മണിയോടെ പീടികപ്പാറയിലെ വളവിൽ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു എന്നാണ് പരിസരവാസികൾ നൽകുന്ന വിവരം. അപകടമേഖലയായ ഇവിടെ പിന്നിട്ട വർഷത്തിനിടെ ചെറുതും വലുതുമായ 13 അപകടം ആണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *