AI girlfriend

കിഫ്ബി ഊരാളുങ്കൽ വഴി വിട്ട ബന്ധം; കരാറുകളിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു.

തിരുവനന്തപുരം:
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (ULCCS) ലഭിച്ച 6,000 കോടിയോളം രൂപയുടെ വൻകിട പദ്ധതികളുടെ കരാറുകളിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കിഫ്ബി വഴി 218 ഓളം പദ്ധതികളാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് ലഭിച്ചത്. ഇതിൽ പല പദ്ധതികളും ടെൻഡർ നടപടിക്രമങ്ങൾ പാലിക്കാതെയും, ടെൻഡർ തുകയേക്കാൾ ഉയർന്ന നിരക്കിലും നൽകിയെന്ന ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഊരാളുങ്കലിന് കിഫ്ബി വഴി നൽകിയ 5,896 കോടിയിലധികം വരുന്ന നിർമ്മാണ പദ്ധതികൾ ഇപ്പോൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇതിൽ ₹3,600 കോടിയോളം രൂപയുടെ പ്രവൃത്തികൾ ഇപ്പോഴും പൂർത്തിയാകാതെ അവശേഷിക്കുന്നുണ്ട്. വയനാട്, പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ റോഡ്, പാലം, ആശുപത്രി പ്രവൃത്തികളെയാണ് ഇത് ബാധിച്ചിട്ടുള്ളത്.
കിഫ്ബിയുടെ കീഴിൽ നടന്ന ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക കാര്യങ്ങളിലെ നിയമലംഘനങ്ങളെക്കുറിച്ച് യു.ഡി.എഫ് സർക്കാർ നിയോഗിച്ച റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ സുധാ പിള്ള അധ്യക്ഷയായ വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ വിജിലൻസ് അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും കിഫ്ബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂർ ഭൂമി ഇടപാട്: കണ്ണൂർ ജില്ലയിൽ വ്യവസായ പാർക്കുകൾക്കായി 4,896 ഏക്കർ ഭൂമി 12,240 കോടി രൂപ ചെലവഴിച്ച് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ച എന്നിവയും അന്വേഷിക്കും

Leave a Reply

Your email address will not be published. Required fields are marked *