കൂടത്തായി പിക്കപ്പ് വാനിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.
താമരശ്ശേരി:(www.10visionnews.com)
താമരശ്ശേരി – മുക്കം റോഡിൽ കൂടത്തായി തടി മില്ലിന് സമീപം സ്കൂട്ടറും പിക്കപ്പു വാനും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
ഓമശ്ശേരി പുത്തൂർ കണിയാർ കണ്ടം, സ്വദേശി ഇബ്രാഹിം കുട്ടി(65) ആണ് മരിച്ചത്.
ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പും, എതിർ ദിശയിൽ വരികയായിരുന്ന സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

