താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനു പിന്നാലെ വൻ ഗതാഗത കുരുക്ക്.

​കോഴിക്കോട്:  വീണ്ടും ചുരത്തിൽ ഗതാഗത തടസ്സം.താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനു പിന്നാലെ വൻ ഗതാഗത കുരുക്ക്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ ചുരം ഒമ്പതാം വളവ് വ്യൂ​പോയന്റിനടുത്ത് മണ്ണും പാറക്കൂട്ടങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണാണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടത്. നിലവിൽ ആംബുലൻസിന് പോലും കടന്നുപോകാൻ കഴിയാത്ത വിധം ഗതാഗതം നിലച്ചിരിക്കുകയാണെന്നു ദൃസാക്ഷികൾ അറിയിച്ചു.
പൊലീസി​​ന്റെയും ഫയർഫോഴ്സി​ന്റെയും നേതൃത്വത്തിൽ ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. മരങ്ങൾ മുറിച്ച് മാറ്റിയും മണ്ണ് നീക്കം ചെയ്തുമാണ് തടസ്സം നീക്കുന്നത്.
യാത്രക്കാർ മറ്റു ചുരം പാതകൾ ഉപയോഗിക്കണമെന്ന് പൊലീസ് അറിയിച്ചു. താമരശ്ശേരി ചുരം ക​യറേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തു നിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി തിരിഞ്ഞു പോകണം.

വ്യൂപോയന്റ് തുടങ്ങുന്ന ഭാഗത്ത് മുകളിൽ നിന്നും മലയിടിഞ്ഞ് റോഡിലേക്ക് പതിച്ചതാണ് ഗതാഗത കുരുക്കിന് ഇടയാക്കിയത്. ആറോളം മരങ്ങൾ സഹിതമാണ് മലയിടിഞ്ഞത്. കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണ നിലയിലാണുള്ളത്. വയനാട്ടിലേക്കും തിരികെയുമുള്ള ഗതാഗതം പൂർണമായും നിലച്ച നിലയിലാണുള്ളത്.
വയനാട്ടിലേക്കും തിരികെയുമുള്ള ഗതാഗതം പൂർണമായും നിലച്ച നിലയിലാണുള്ളത്.

തുടർച്ചയായി രണ്ടാം ദിനമാണ് താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെടുന്നത്. തിങ്കളാഴ്ച ബ്രേക്ക് നഷ്ടമായി നിയന്ത്രണം വിട്ട ലോറി വിവിധ വാഹനങ്ങളിൽ ഇടിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

ബ്രേക്ക് നഷ്ടപ്പെട്ട് ചരക്ക് ലോറി ആറ് വാഹനങ്ങളിലിടിച്ച ശേഷം കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. കാറിലെ യാത്രക്കാര്‍ ഇറങ്ങി ഓടിതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൂന്ന് കാറുകളിലും, ഒരു പിക്കപ്പ് വാനിലും, ഒരു ഓട്ടോ കാറിലും, രണ്ടു ബൈക്കുകളിലുമാണ് ഇടിച്ചത്. ഇതിനു പിന്നാലെയാണ് മണ്ണിടിഞ്ഞ് വീണ്ടും ഗതാഗതം തടസ്സ​പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *