കായംകുളം: റോഡരികില്‍ നിത്തിയിട്ടിരുന്ന കാറില്‍നിന്ന് പത്തു കിലോഗ്രാം കഞ്ചാവും 1,78,750 രൂപയുമായി ഇലിപ്പക്കുളം നാമ്ബുകളങ്ങരയില്‍ നാലംഗസംഘം അറസ്റ്റില്‍.
യംകുളം: റോഡരികില്‍ നിത്തിയിട്ടിരുന്ന കാറില്‍നിന്ന് പത്തു കിലോഗ്രാം കഞ്ചാവും 1,78,750 രൂപയുമായി ഇലിപ്പക്കുളം നാമ്ബുകളങ്ങരയില്‍ നാലംഗസംഘം അറസ്റ്റില്‍
ഭരണിക്കാവ് കട്ടച്ചിറ യൂസഫ് മൻസില്‍ യൂസഫ് (27), കൃഷ്ണപുരം കാപ്പില്‍ കിഴക്ക് നല്ലേത്ത് പുത്തൻപുരയില്‍ റിയാസ് ഖാൻ (44), ഭരണിക്കാവ് കട്ടച്ചിറ വി. വി. ഭവനത്തില്‍ വിനീത് (29), കറ്റാനം ഇലിപ്പക്കുളം കല്ലേത്ത് വീട്ടില്‍ മുഹമ്മദ് അമീൻ (33) എന്നിവരാണ് അറസ്റ്റിലായത്. കാറും കസ്റ്റഡിയിലെടുത്തു. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വള്ളികുന്നം പൊലീസും ചേർന്നാണ് നാമ്ബുകളങ്ങര കുരിശുംമൂടിനു സമീപത്തുനിന്ന് കാറില്‍ വില്പനയ്ക്കായി കഞ്ചാവു കടത്താനുള്ള ശ്രമത്തിനിടെ സംഘത്തെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രണ്ടു പ്ലാസ്റ്റിക് കവറുകളിലാക്കിയ കഞ്ചാവ് ചാക്കില്‍ക്കെട്ടി വാഹനത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസിലെ രണ്ടാം പ്രതി റിയാസ്ഖാന്റെ വീട്ടില്‍നിന്ന് കഴിഞ്ഞ തിങ്കളാഴ്ച 3.590 കിലോഗ്രാം കഞ്ചാവ് കായംകുളം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയിരുന്നു.

