ബുഷ്‌റ കൊയിലാണ്ടിക്ക് ഗ്ലോബൽ വിമൻ അവാർഡ്..
കോഴിക്കോട്: ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് മെമ്പറും പ്രമുഖ ചാരിറ്റി പ്രവർത്തകയുമായ ബുഷ്‌റ കൊയിലാണ്ടിയെ ഈ വർഷത്തെ ഗ്ലോബൽ വിമൻ ഇൻസ്പിറേഷൻ അവാർഡിന് തെരഞ്ഞെടുത്തു..
മികച്ച നഴ്സിംഗ് അസിസ്റ്റന്റ് അവാർഡിന് അർഹയായ ബുഷ്‌റ ‘ഒപ്പം കെയർ ഫൗണ്ടേഷൻ’ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്.
ഈ വർഷത്തെ ഹോപ്പ് ജീവരക്ഷാ പുരസ്കാരവും ബുഷ്‌റയെ തേടിയെത്തിയിരുന്നു.
സെപ്റ്റംബർ 28ന് ബാംഗ്ലൂരിൽ വെച്ചാണ് അവാർഡ് ദാന ചടങ്ങ് നടക്കുന്നത്..

