വിളയിൽ ഫസീലയുടെ ഓർമക്ക് ‘ ഫസീല കോർണർ’ഒക്ടോബർ 6 ന് നാടിന് സമർപ്പിക്കും.
വെള്ളിപ്പറമ്പ് :മലയാളികളുടെ മനസ്സില്‍ മാപ്പിളപ്പാട്ടിന്റെ ഇശല്‍ മഴ പെയ്യിച്ച വിളയില്‍ ഫസീല ക്ക് വിടപറഞ്ഞ നാട്ടിൽ
ഓർമകളുടെ സ്മാരകമുയുരുന്നു
മലപ്പുറത്തെ വിളയിൽ ഗ്രാമത്തിൽ നിന്നും മാപ്പിളപ്പാട്ടിൻ്റെ ഇശലുകകളുമായെത്തി കോഴിക്കോട്ടെ വെള്ളിപ്പറമ്പിൽ താമസമാക്കിയ ഫസീലയുടെ ഓർമകളിലാണ് നാടിൻ്റെ സ്നേഹ സ്മരണയായി പെരുവയൽ പഞ്ചായത്തിലെ 19-ാം വാർഡിൽ
‘ഫസീല കോർണർ ‘ഒരുങ്ങുന്നത്.
2023 ആഗസ്റ്റ് 12 നാണ് വിളയിൽ ഫസീല വിട പറഞ്ഞത്.
ജനഹൃദയങ്ങളിൽ മാപ്പിള പ്പാട്ടിൻ്റെ ഈണവും താളവും തീർത്ത ഫസീലയെ മറക്കാൻ കഴിയാത്ത ഓർമകളായി നില നിർത്താൻ നാട്ടുകാർ ചേർന്നാണ് വെളളിപ്പറമ്പിലെ ആറാം മൈലിലെ റോഡരുകിൽ പ്രത്യേകം രൂപകല്പന ചെയ്ത സ്മാരകം ഒരുക്കുന്നത്.
സാംസ്ക്കാരിക കോർണറും വയോജന പാർക്കും
ഒരുക്കിയാണ് വിളയിൽ ഫസീലയെ നാട് ഓർമിക്കുന്നത്.
നാടിൻ്റെ അഭിമാനമായ പ്രിയ കലാകാരിക്ക് നിത്യ സ്മാരകം ഒരുങ്ങുന്നതോടൊപ്പം സാംസ്കാരിക ചർച്ചകൾക്കും കലാ പ്രോത്സാഹന പ്രവർത്തനങ്ങൾക്കും വഴിയോര വിശ്രമ കേന്ദ്രമായും വയോജനങ്ങൾക്കുള്ള പാർക്കായുമെല്ലാം ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് കോർണർ സജ്ജീകരിച്ചത്.
ഒക്ടോബർ 6 ന് വൈകുന്നേരം 5 മണിക്ക് എം.കെ രാഘവൻ MP
കോർണറിൻ്റെ ഉത്ഘാടനം നിർവഹിക്കും. ചടങ്ങിൽ പി.ടി.എ റഹീം MLA മുഖ്യാഥിതിയായിരിക്കും.പെരുവയൽ പഞ്ചായത്ത് പ്രസിഡൻ്റ് സുബിത തോട്ടാഞ്ചേരി അദ്ധ്യക്ഷത വഹിക്കും. കലാ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖരായ ബാപ്പു വെള്ളിപറമ്പ് OM കരുവാരകുണ്ട് ഫൈസൽ എളേറ്റിൽ മാപ്പിളപ്പാട്ട് ഗവേഷകൻ കെ.സലാം (ഫോക്കസ്മാൾ )
RK പൂവ്വത്തിക്കൽ എന്നിവർ പരിപാടിയിൽ സംബന്ധിക്കും.
പ്രമുഖ കലാകാരൻമാർ പങ്കെടുക്കുന്ന സംഗീത നിശയും നടക്കുമെന്ന് വാർഡ് മെമ്പർ ബിജു ശിവദാസ് , കൺവീനർ വി. അശ്റഫ്, വി. മൊയ്തീൻ കോയ എന്നിവർ അറിയിച്ചു.

