ദുബായ് കണ്ടുവരാൻ യാത്ര തിരിച്ച മിഷാൽ ഇനി നാടിൻ്റെ വിങ്ങുന്ന ഓർമയായി. നാട് കണ്ണീരണിഞ്ഞ് യാത്രയാക്കി..

കുറ്റിക്കാട്ടൂർ/ ദുബായ് : ദുബായ് കാണാൻ കൊതിച്ച് യാത്ര തിരിച്ച മിഷാൽ
ഇനി വിങ്ങുന്ന ഓർമയായി.
സന്ദർശന വിസയിൽ ദുബായിലെത്തി ആകാശക്കാഴ്ചകൾ ഒപ്പിയെടുക്കാൻ ടെറസിന് മുകളിൽ കയറിയ മിഷാൽ ജീവിതത്തിൻ്റെ അവസാന ചിത്രമാവും അതെന്നു കരുതിയില്ല.
കോഴിക്കോട് വെള്ളിപ്പറമ്പ് 6/2 വിരുപ്പിൽ മുനീർ ( വിച്ചി) ആയിശ ദമ്പതികളുടെ ഏക മകൻ  മിഷാൽ മുഹമ്മദ് എന്ന യുവ എൻജിനീയറിങ് വിദ്യാർഥിയുടെ ദാരുണമായ അന്ത്യം ബന്ധുക്കളെയും സുഹൃത്തുക്കളെയും കനത്ത ദുഃഖത്തിലാഴ്ത്തി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുബായ് ദെയ്‌റ ഹൂർ അൽ അൻസിൽ ദാരുണമായ അപകടമുണ്ടായത്. കോഴിക്കോട് ജെഡിടി എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന മിഷാൽ 15 ദിവസം മുൻപാണ് സന്ദർശനത്തിനായി ദുബായിൽ എത്തിയത്. ഹൂർ അൽ അൻസിലെ നാല് നില കെട്ടിടത്തിൽ ബന്ധുക്കളോടൊപ്പമായിരുന്നു മിഷാൽ താമസിച്ചിരുന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് അടുത്തായതിനാൽ ഈ കെട്ടിടത്തിന് മുകളിലൂടെ വിമാനങ്ങൾ നിരന്തരം പറന്നുപോകുന്നു. ഈ കാഴ്ചകൾ കൂട്ടുകാരെ വിളിച്ച് ആവേശത്തോടെ അവൻ പങ്കുവെച്ചിരുന്നു.
അപകടത്തിന്റെ തലേദിവസം പോലും ഒരു ബന്ധുവായ കുട്ടിയോടൊപ്പം ടെറസിൽ കയറി വിമാനത്തിന്റെ ചിത്രം പകർത്തി നാട്ടിലെ കൂട്ടുകാർക്ക് അയച്ചുകൊടുത്തിരുന്നു
സംഭവ ദിവസം ഉച്ചയ്ക്ക് നഗരം കണ്ട് വൈകിട്ട് മൂന്നരയോടെ ഫ്ലാറ്റിൽ മടങ്ങിയെത്തിയ മിഷാൽ ഭക്ഷണം കഴിച്ച ശേഷം വീണ്ടും തന്റെ ഇഷ്ടവിനോദത്തിനായി ടെറസിലേക്ക് പോവുകയായിരുന്നു.വിമാനത്തിന്റെ ചിത്രം എടുക്കുന്നതിനിടെ അവിടെയു
ണ്ടായിരുന്ന ഒരു പൈപ്പിൽ കാൽ ഉടക്കി താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ മിഷാലിനെ ആംബുലൻസിൽ ദുബായ് റാഷിദ് ആശുപത്രിയിൽ എത്തിച്ചു. വീണപ്പോൾ വയറ് തറയിൽ ശക്തമായി പതിച്ചതിനാൽ ശ്വാസകോശത്തിൽ ഭക്ഷണം കയറുകയും തലച്ചോറുമായി ബന്ധിപ്പിക്കുന്ന ഞരമ്പിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
മിഷാലിനെ തിരിച്ചുകിട്ടുമെന്ന പ്രത്യാശയിലായിരുന്നു ബന്ധുക്കൾ. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് മൂന്ന് മണിക്കൂറിനകം മിഷാൽ മരണത്തിന് കീഴടങ്ങി.
ഇന്ന് രാത്രി വെള്ളിപ്പറമ്പ് 6/2 ലെ വീട്ടിലെത്തിച്ച മിഷാലിനെ അവസാന യാത്രയയക്കാൻ ‘ വൻജനാവലിയാണ് എത്തിയത്.
പ്രിയപ്പെട്ടവന്റെ വിയോഗം ബന്ധുക്കളെയും നാടിനെയും കണ്ണീരിലാഴ്ത്തി.സഹോദരിമാർ ഫിൽസ , സഹറ

 

Leave a Reply

Your email address will not be published. Required fields are marked *