മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ കുക്കി യുവതി മരിച്ചു
ഇംഫാൽ:മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ കുക്കി യുവതി മരിച്ചു .രണ്ട് വർഷം മകൾ ജീവിച്ചത് നിരന്തര ഭയത്തിലെന്ന് അമ്മ 2023 ൽ മണിപ്പൂർ ആഭ്യന്തര കലാപത്തിനിടെ ക്രൂരമായി ബാലസംഘം ചെയ്യപ്പെട്ട ഇരുപത് വയസ്സുകാരിയാണ് രണ്ടു വർഷത്തെ ചികിത്സക്കൊടുവിൽ മരണപ്പെട്ടത്. സംഘർഷം തുടങ്ങുന്നതിനിടെ കടയിൽ പോകാനിറങ്ങിയ പെൺകുട്ടിയെ സായുധ സംഘടനകൾ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തന്നെ ഉപദ്രവിച്ചതിൽ തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് താങ്കോൽ അംഗങ്ങളും ഉണ്ടായിരുന്നതായി പെൺകുട്ടി ആരോപിച്ചിരുന്നു.
രണ്ടു വർഷത്തെ നിയമപോരാട്ടത്തിനിടയിൽ കേസ് സിബിഐക്ക് കൈമാറിയെങ്കിലും ഇതുവരെ ഒരാളെയും കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. പെൺകുട്ടിക്ക് വേണ്ടി കുക്കി ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്പൂരിൽ ജനങ്ങൾ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.

