മണിപ്പൂരിന്റെ കണ്ണുനീര്‍ കാണാതെ മാധ്യമങ്ങള്‍; ‘ഞങ്ങള്‍ ഇന്ത്യയുടെ ഭാഗമല്ലേ?’, ആഞ്ഞടിച്ച് ലിസിപ്രിയ കംഗുജം

ഇംഫാൽ : വംശീയ സംഘര്‍ഷങ്ങളും ബോംബാക്രമണങ്ങളും കൊണ്ട് കലുഷിതമായ മണിപ്പൂരിലെ യഥാര്‍ത്ഥ അവസ്ഥ ലോകത്തിന് മുന്നില്‍ എത്തിക്കുന്നതില്‍ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ പരാജയപ്പെട്ടുവെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ലിസിപ്രിയ കംഗുജം. ഏപ്രില്‍ ആദ്യവാരം ബിഷ്ണുപൂരിലെ മൊയ്രാംഗിലുണ്ടായ ബോംബാക്രമണത്തില്‍ രണ്ട് കുരുന്നുകള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മാധ്യമങ്ങളുടെ മൗനത്തെ ലിസിപ്രിയ രൂക്ഷമായി വിമര്‍ശിച്ചത്. ‘പ്രിയപ്പെട്ട ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളേ, മണിപ്പൂരിനെക്കുറിച്ച് നിങ്ങള്‍ എന്താണ് മിണ്ടാത്തത്? ഞങ്ങള്‍ ഇന്ത്യയുടെ ഭാഗമല്ലേ?’ എന്ന ലിസിപ്രിയയുടെ ചോദ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്….

Read More

മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ കുക്കി യുവതി മരിച്ചു

ഇംഫാൽ:മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ കുക്കി യുവതി മരിച്ചു .രണ്ട് വർഷം മകൾ ജീവിച്ചത് നിരന്തര ഭയത്തിലെന്ന് അമ്മ 2023 ൽ മണിപ്പൂർ ആഭ്യന്തര കലാപത്തിനിടെ ക്രൂരമായി ബാലസംഘം ചെയ്യപ്പെട്ട ഇരുപത് വയസ്സുകാരിയാണ് രണ്ടു വർഷത്തെ ചികിത്സക്കൊടുവിൽ മരണപ്പെട്ടത്. സംഘർഷം തുടങ്ങുന്നതിനിടെ കടയിൽ പോകാനിറങ്ങിയ പെൺകുട്ടിയെ സായുധ സംഘടനകൾ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തന്നെ ഉപദ്രവിച്ചതിൽ തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് താങ്കോൽ അംഗങ്ങളും ഉണ്ടായിരുന്നതായി പെൺകുട്ടി ആരോപിച്ചിരുന്നു. രണ്ടു വർഷത്തെ നിയമപോരാട്ടത്തിനിടയിൽ കേസ് സിബിഐക്ക് കൈമാറിയെങ്കിലും…

Read More