ബജറ്റ് അവതരണം തുടങ്ങി: അങ്കണവാടി ജീവനക്കാർക്ക് 1000 രൂപയും ഹെൽപർമാർക്ക് 500 രൂപയും വർധിപ്പിച്ചു.
തിരുവനന്തപുരം:നിയമസഭയിൽ ബജറ്റ് അവതരണം തുടങ്ങി. ക്ഷേമ പെൻഷനായി 14,500 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി വ്യക്തമാക്കി. അങ്കണവാടി ജീവനക്കാർക്ക് 1000 രൂപയും ഹെൽപർമാർക്ക് 500 രൂപയും വർധിപ്പിച്ചു ആശാവർക്കർമാർക്കുള്ള ഓണറേറിയത്തിലും 1000 രൂപയുടെ വർധനവുണ്ട്
സ്കൂൾ പാചകത്തൊഴിലാളികളുടെ വേതനത്തിലും വർധനവുണ്ട്. ദിവസവേതനം 25 രൂപ വർധിപ്പിക്കും. സ്ത്രീ സുരക്ഷാ പദ്ധതിക്കായി 3720 കോടി രൂപ വകയിരുത്തി. സാക്ഷരത പ്രേരക്മാർക്ക് 1000 രൂപ കൂട്ടിയിട്ടുണ്ട്. നികുതിയേതര വരുമാനത്തിലും വർധനവുണ്ടായതായി മന്ത്രി വ്യക്തമാക്കി.

