AI girlfriend

എപ്സ്ററ്റിൻ ഫയൽ പുത്തു വിട്ടത് 30 ലക്ഷം പേജുകള്‍, 1.80 ലക്ഷം ചിത്രങ്ങള്‍, 2,000 വീഡിയോകൾ, മോദി അടക്കം നിരവധി ഇന്ത്യക്കാർ .

വാഷിംഗ്ടൺ: യു.എസ്  ജയിലിൽ ആത്മഹത്യ ചെയ്ത അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പുതിയ രേഖകകളിൽ ഇന്ത്യൻ പ്രധാനമന്ത്രിയും ബി.ജെ. പി. നേതാക്കളും അടക്കം നിരവധി ഇന്ത്യക്കാർ .ഏതാനും ദിവസം മുമ്പ് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. 30 ലക്ഷം പേജുകള്‍, 1.80 ലക്ഷം ചിത്രങ്ങള്‍, 2,000 വീഡിയോകള് എന്നിവ ഇതിലുള്‍പ്പെടും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ രാഷ്ട്രനേതാക്കള്‍, നോം ചോംസ്‌കി ഉള്‍പ്പെടെ ചിന്തകന്മാര്‍, ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള ലോകകോടീശ്വരന്മാര്‍ തുടങ്ങിയവര്‍ക്ക് എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന വിവരങ്ങളാണ് പുറത്തുവന്നത്. പുറത്തുവന്ന രേഖകളില്‍ നിരവധി ഇന്ത്യക്കാരുടെ പേരുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി, വ്യവസായി അനില്‍ അംബാനി, സംവിധായിക മീര നായര്‍, ആത്മീയ ഗുരു ദീപക് ചോപ്ര തുടങ്ങിയവര്‍ എപ്സ്റ്റീന്‍ ഫയല്‍സില്‍ പേരുള്ള പ്രമുഖരാണ്. പുറത്തുവന്ന രേഖകളില്‍ പേരുണ്ടെങ്കിലും എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട് എന്ന് ഇതിന് അര്‍ഥമില്ല. പല പേരുകളും ചില ഇമെയിലുകളില്‍ പരാമര്‍ശിക്കുക മാത്രമാണ് ചെയ്യുന്നത്.
നരേന്ദ്ര മോദി
എപ്സ്റ്റീന്‍ രേഖകളില്‍ പ്രധാനമന്ത്രി മോദിയുടെ പേരുണ്ട്. മോദി തന്റെ ഉപദേശം സ്വീകരിച്ചെന്നാണ് ഇ-മെയിലില്‍ എപ്സ്റ്റീന്‍ പരാമര്‍ശിച്ചത്. തന്റെ നിര്‍ദ്ദേശപ്രകാരം മോദി ഇസ്രയേലില്‍ പോയെന്നും അമേരിക്കന്‍ പ്രസിഡന്റിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അതുകൊണ്ട് ഗുണമുണ്ടായെന്നും പരാമര്‍ശമുണ്ട്. എന്നാല്‍ എന്ത് പ്രയോജനമെന്ന് മെയിലില്‍ വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിക്കുന്ന ഇമെയില്‍ അസംബന്ധമെന്ന് ബി. ജെ.പി പറഞ്ഞു.
ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഹര്‍ദീപ് സിങ് പുരിയും ജെഫ്രി എപ്സ്റ്റീനും തമ്മില്‍ നടന്ന ഇമെയില്‍ ചാറ്റുകളുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിസിനസ് ശൃംഖല കെട്ടിപ്പടുക്കുന്നതിനും നിക്ഷേപങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളുമൊക്കെ ഇതിലുള്‍പ്പെട്ടുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. 2014 ജൂണ്‍ മുതല്‍ 2017 ജൂണ്‍ വരെയുള്ള ഏതാണ്ട് മൂന്ന് വര്‍ഷത്തെ വിവരങ്ങളാണ് ഇതിലുള്ളത്. എപ്സ്റ്റീന്റെ ന്യൂയോര്‍ക്കിലെ വസതിയില്‍ വെച്ച് കുറഞ്ഞത് മൂന്ന് കൂടിക്കാഴ്ചകളെങ്കിലും പുരിയുമായി നടന്നതായാണ് വെളിപ്പെടുത്തല്‍. ഇതിന് പുറമെ സിലിക്കണ്‍ വാലിയിലെ നിക്ഷേപകരുമായി
ബിസിനസ് കൂടിക്കാഴ്ചകളും
വെളിപ്പെടുത്തുന്നു. ആ സമയത്ത് ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ലെങ്കിലും പുരി, ബിജെപി അംഗമായിരുന്നു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ന്യൂയോര്‍ക്കിലെ ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന തിങ്ക് ടാങ്കില്‍ ജോലി ചെയ്തുവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *