ജല സംഭരണി വൃത്തിയാക്കുന്നതിനിടെ വീടിന് മുകളിൽ കയറിയ ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

ഫറോക്ക് : ജല സംഭരണി വൃത്തിയാക്കുന്നതിനായി വീടിന് മുകളിൽ കയറിയ ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ച.കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി കുന്നത്ത്മോട്ട ഏളേടത്ത് അബൂബക്കർ (71) ആണ് മരിച്ചത്.വീടിൻ്റെ ടെറസിന് മുകളിൽ കയറിയപ്പോൾ, ടാങ്കിന്റെ സമീപത്തു കൂടി കടന്നുപോകുന്ന ലൈനിൽ തട്ടി വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

ദൂരേക്ക് തെറിച്ച് വീണ അബൂബക്കറിനെ ഉടൻ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *