സിപിഎം നേതാവ് പി.കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവെച്ചു. സി.പി. എം വിടുമെന്നും സൂചന.

തിരുവനന്തപുരം:
സിപിഎം നേതാവ് പി.കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവെച്ചു.ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് രാജി എന്നും പറയപ്പെടുന്നുണ്ട്. ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കും.
ഷൊർണൂർ മുൻ എംഎൽഎ ആയിരുന്ന ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. എം.വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ യാത്രയുടെ സ്വീകരണത്തില്‍ പ ശശി പങ്കെടുത്തിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നായിരുന്നു വിശദീകരണം. ശശിയും സിപിഎമ്മും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കെയാണ് പാര്‍ട്ടി സെക്രട്ടറി നയിക്കുന്ന യാത്രയില്‍ നിന്ന് വിട്ടുനിന്നത്. ശശിയും യുഡിഎഫ് നേതൃത്വവും ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം പി.കെ ശശിയുടെ രാജി പാർട്ടിയെ അറിയിക്കാതെയാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ സുരേഷ് ബാബു പറഞ്ഞു. ശശി പാര്‍ട്ടി വിടില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ
പി കെ ശശി കോണ്‍ഗ്രസിലെത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *