വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു.മരണം മൂന്നായി, തകർന്നത് പഴക്കം ചെന്ന കെട്ടിടം
വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു.മരണം മൂന്നായി. മരിചത് മൂന്ന് തൊഴിലാളികൾ
ലോഡിങ്ങ് തൊഴിലാളികളായ
കിണാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശി അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്.. ഗാമ ട്രേഡേഴ്സിലെ തൊഴിലാളികളാണ് ഇവര്‍. ബീച്ച് റോഡിലെ പഴയ പാസ്പോർട്ട് ഓഫീസിൻ്റെ കെട്ടിടമാണ് തകർന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ലോഡിങ് തൊഴിലാളികളാണെന്നാണ് വിവരം. കെട്ടിടത്തിന്‍റെ മുൻഭാഗത്തെ ബീം ആണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. പലഭാഗത്തും ബീം പൊട്ടി തൂങ്ങിനിൽക്കുന്ന നിലയാണ്. കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെട്ടിടത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു.
മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികൾക്കു മുകളിലേക്കാണ് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ കേഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഉള്ളിൽ കുടുങ്ങിയ നാലുപേരെ സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. ഒരാളെ ഫയർഫോഴ്‌സ് എത്തി സ്ലാബ് മുറിച്ചുമാറ്റി പുറത്തെടുത്ത ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാനായത്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ സൺഷെയ്ഡാണ് തകർന്നുവീണത്. കെട്ടിടത്തിന് 60 വർഷത്തോളം പഴക്കമുണ്ട്. തൊഴിലാളികൾ വിശ്രമിക്കുന്ന സ്ഥലമായിരുന്നു ഇത്.

