സ്വകാര്യ ബസ്സില്‍ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരനെ അറസ്റ്റിൽ
കോഴിക്കോട്: സ്വകാര്യ ബസ്സില്‍ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരനെ അറസ്റ്റ് ചെയ്ത. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന എ വണ്‍ ട്രാവല്‍സ് എന്ന് ബസ്സിലെ ജീവനക്കാരന്‍ കോഴിക്കോട് ചൂലൂര്‍ സ്വദേശി രജീഷിനെയാണ് കസബ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 26-ാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ബസ്. യാത്രക്കിടെ പ്രതി യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ശബ്ദമുണ്ടാക്കിയതോടെ ഇയാൾ പിന്മാറി. പിന്നീട് ബസ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം എത്താറായപ്പോള്‍…

