AI girlfriend

admin@10vision

ഓഗസ്റ്റ് 30വരെ അവധി ദിവസങ്ങളിലടക്കം തദ്ദേശ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം.

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 30 വരെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. ഓഗസ്റ്റ് 30-വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സില്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നിര്‍ദേശം നല്‍കി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സെക്രട്ടറി ബി.എസ്.പ്രകാശാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലും പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അവധി ദിനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് നിര്‍ദേശം…

Read More

ബംഗളൂരുവിൽ കെട്ടിടത്തിൽ തീപിടുത്തം അഞ്ചുപേർ വെന്തുമരിച്ചു.

ബംഗളൂരു: നഗരത്തിലെ തിരക്കേറിയ കെആർ മാർക്കറ്റിന് സമീപം നാഗർത്ത്‌പേട്ടിൽ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ വെന്തുമരിച്ചു. രാജസ്ഥാൻ സ്വദേശി മദൻ സിങ് (38), ഭാര്യ സംഗീത(33), മക്കളായ മിതേഷ്(എട്ട് ), വിഹാൻ(അഞ്ച്), സുരേഷ് കുമാർ(26) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ നാലാംനിലയിലെ മുറിയിലാണ് മരിച്ച മദൻ സിങ്ങും കുടുംബവും താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ താഴത്തേയും ഒന്നാമത്തേയും നിലകളിലെ പ്ലാസ്റ്റിക് ചവിട്ടി നിർമാണ ശാലയുടെ ഗോഡൗണിൽ നിന്നാണ് പുലർച്ചെ മൂന്നരയോടെ തീ പടർന്നത്. ഈ ഫാക്ടറിയിലെ ജീവനക്കാരാണ് മരിച്ച മദൻ സിങ്ങും…

Read More

മുട്ടയും പ്രതിസ്ഥാനത്ത്, സ്കൂളിൽ മുട്ടപുഴുങ്ങുന്നതിൽ പ്രതിഷേധിച്ച് കുട്ടികളുടെ ടി.സി. വാങ്ങി രക്ഷിതാക്കൾ.

ബെംഗളൂരു: മുട്ട മെനുവിനെതിരെ പ്രതിഷേധിച്ച് രക്ഷിതാക്കൾ കുട്ടികളുടെ ടി.സി വാങ്ങി കണാടകയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തില്‍ പുഴുങ്ങിയ മുട്ട ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കുട്ടികളുടെ ടി.സി വാങ്ങി രക്ഷിതാക്കള്‍. ലിംഗായത്ത് വിഭാഗക്കാരായ രക്ഷിതാക്കളാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും മാറ്റിയത്. ആലക്കെരെയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. ശിവന്റെ ആരാധകരാണ് ലിംഗായത്ത് വിഭാഗക്കാര്‍. കര്‍ണാടകയില്‍ പുതുക്കിയ ഉച്ചഭക്ഷണ മെനുവുന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേവിച്ച മുട്ട, വാഴപ്പഴം, കടലമിട്ടായി എന്നിവയില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും കൊടുക്കേണ്ടതാണ്. ഒന്ന്…

Read More

ദുരന്തം വഴിമാറി. കോഴിക്കോട് അംഗനവാടി കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നു വീണു അപകടം .

കോഴിക്കോട്: ( www.10visionnews.com ) കോഴിക്കോട് അങ്കണവാടിയുടെ കോൺക്രീറ്റ് പാളി അടർന്ന് വീണ് അപകടം. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ചുള്ളിയിലെ അങ്കണവാടിയിൽ ആണ് അപകടമുണ്ടായത്. സംഭവ സമയത്ത് കുട്ടികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അങ്കണവാടിയിലെ അധ്യാപിക രാവിലെ എത്തിയപ്പോഴാണ് കോണ്‍ക്രീറ്റ് തകര്‍ന്നുവീണത് കണ്ടത്. കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കോർപ്പറേഷനിൽ പരാതി നൽകിയിരുന്നതായി അധികൃതർ പറഞ്ഞു. കുറ്റ്യാടിയിൽ 16 കാരനെ കാണാനില്ല കോഴിക്കോട് കുറ്റ്യാടി നീലിച്ച്‌കുന്നിൽ വിദ്യാർത്ഥിയെ കാണാതായതായി പരാതി. നീലിച്ചുകുന്ന് സ്വദേശി ഹിരൺമെയ് (16) നെയാണ്…

Read More

ആർ.എസ് എസ് നെ മോദി വെള്ള പൂശിയാൽ മായില്ല അവരുടെ വർഗീയ വിഷലിപ്ത രാഷ്ട്രീയം .

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആർ. എസ്  പ്രകീർത്തനത്തിനെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം.മോദിയുടെ  സ്വാതന്ത്ര്യ ദിന പ്രസംഗത്തിനെതിരെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവന വി.ഡി സവർക്കർക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാർത്തി കൊടുക്കുന്നത് ചരിത്രനിഷേധമെന്ന് മുഖ്യമന്ത്രി പറഞ്ഞു ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കാനാണ് മോദി ശ്രമിക്കുന്നത്. ഇതിന് സ്വാതന്ത്ര്യ ദിനത്തെ തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യ സമരത്തെ അപമാനിക്കാനാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി. ഈ അപഹാസ്യ നടപടികൾ കൊണ്ടൊന്നും ആർഎസ്എസിനെപ്പോലെ വിഭജന രാഷ്ട്രീയത്തിന്റെ വിഷലിപ്തമായ ചരിത്രമുള്ള വർഗ്ഗീയ സംഘടനയെ…

Read More

താമരശ്ശേരിയിൽ 9 വയസ്സുകാരിയുടെ മരണം ; ജലാശയങ്ങളിൽ ഇറങ്ങരുത്. ആരോഗ്യ വകുപ്പ്.

കോഴിക്കോട്: ( www.10visionnews.com ) കോഴിക്കോട് താമരശേരിയിൽ ഒൻപത് വയസുകാരിയുടെ മരണകാരണം അമീബിക് മസ്‌തിഷ്‌ക ജ്വരമെന്ന് മനസിലാക്കിയതിന് പിന്നാലെ അടിയന്തിര ഇടപെടലുമായി ആരോഗ്യവകുപ്പ്. താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ കുളങ്ങൾ, വെള്ളക്കെട്ടുകൾ, തോടുകൾ , പുഴകൾ തുടങ്ങിയ ജലാശയങ്ങളിൽ ആരും കുളിക്കരുതെന്ന് നിർദേശം പുറപ്പെടുവിച്ചു.ഈ മേഖലകളിൽ ആരോഗ്യവകുപ്പ് പരിശോധനയും നടത്തി. കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ നാല് പേർ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. വീടിന് സമീപമുള്ള കുളത്തിലേയും വീട്ടിലേക്ക് വെള്ളമെത്തിച്ച കുടിവെള്ള പദ്ധതിയുടെയും സാംപിളുകൾ ആരോഗ്യവകുപ്പ്…

Read More

ഝാൻസി റാണിക്കൊപ്പം പൊരുതിയവരാണ് എൻ്റെ പൂർവികർ – കേണൽ സോഫിയ ഖുറേഷി

ആരാണ് കേണൽ യുറേഷി? .പാകിസ്താനിലെ ഭീകരര്‍ക്കെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണമായ ഓപ്പറേഷന്‍ സിന്ദൂര്‍ ലോകത്തോട് വിശദീകരിച്ച രണ്ട് വനിതാ സൈനികോദ്യോഗസ്ഥരില്‍ ഒരാളാണ് കരസേനയിലെ കേണലായ സോഫിയാ ഖുറേഷി. രാജ്യത്തിന്റെ അഭിമാനമായി മാറിയ സോഫിയാ ഖുറേഷി തന്റെ കുടുംബത്തിന്റെ ചരിത്രം പങ്കുവെച്ചിരിക്കുകയാണ്. അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കോന്‍ ബനേഗാ കരോര്‍പതി എന്ന ടെലിവിഷന്‍ ഷോയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. തന്റെ പൂര്‍വികര്‍ ഝാന്‍സി റാണി എന്നറിയപ്പെട്ടിരുന്ന റാണി ലക്ഷ്മിബായിക്കുവേണ്ടി പോരാടിയവരാണെന്ന് കേണല്‍ സോഫിയാ ഖുറേഷി പറഞ്ഞു. ‘എന്റെ കുടുംബത്തിലെ…

Read More

ഡൽഹിയിലെ ഹുമയൂണിന്റെ ശവകുടീരത്തിന് സമീപം ദർഗയുടെ മേൽക്കൂര തകർന്ന് ആറ് പേർ മരിച്ചു

ന്യൂഡൽഹി:ഡൽഹിയിലെ നിസാമുദ്ദീനിലെ ഹുമയൂണിന്റെ ശവകുടീര സമുച്ചയത്തിന് സമീപമുള്ള ദർഗയുടെ മേൽക്കൂര തകർന്നതിനെത്തുടർന്ന് മരിച്ചവരുടെ എണ്ണം ആറായി. വെള്ളിയാഴ്ച അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 12 പേരെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇരകളിൽ ഭൂരിഭാഗവും ദർഗ സന്ദർശിച്ചവരായിരുന്നു. അവരിൽ ഒമ്പത് പേരെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു, അതിൽ മൂന്ന് പുരുഷന്മാരും അഞ്ച് സ്ത്രീകളും 4 വയസ്സ് പ്രായമുള്ള ഒരു ആൺകുട്ടിയും ഉൾപ്പെടുന്നു. ഒരു സ്ത്രീ തകർച്ചയിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Read More

പൗരന്മാരെ അപരന്മാരാക്കുന്നത് സ്വാതന്ത്ര്യവിരുദ്ധം .സി പി ചെറിയ മുഹമ്മദ്

കൊടിയത്തൂർ :സ്വന്തം രാജ്യത്തിലെ പൗരരെ അപരന്മാരാക്കുന്ന ഭരണകൂട പ്രവണത സ്വാതന്ത്ര്യ വിരുദ്ധമാണെന്നു സിപി ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു. കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ പി സുരേന്ദ്രനാഥ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി പി സി അബ്ദുന്നാസർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ, എം അഹ്മദ് കുട്ടി മദനി,ലൈബ്രറി…

Read More

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത; പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31ന്

ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി നിർവഹിക്കും. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിലാണ് ചടങ്ങ്. തുരങ്കപാത പ്രവൃത്തി ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ആനക്കാംപൊയിൽ പാരിഷ് ഹാളിൽ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. തുരങ്കപാത ജനങ്ങളുടെ നൂറ്റാണ്ടുകളായ ആവശ്യമാണെന്നും പദ്ധതിയെ തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും അതിജീവിച്ച് പ്രവൃത്തി ഉദ്ഘാടനത്തിലേക്ക് കടക്കുകയാണെന്നും എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്യുന്ന 30 പദ്ധതികളിൽ ഒന്നായ തുരങ്കപാത…

Read More