സിപിഎം തുടർച്ചയായി ബിജെപിക്ക് വേണ്ടിയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ നിലകൊണ്ടത്, ഫാത്വിമ തഹ് ലിയ

കോഴിക്കോട്: ബിജെപി കൗൺസിലർ വിനീത സജീവൻ നികുതികാര്യസ്ഥിരസമിതി ചെയർപേഴ്സണായത് കോഴിക്കോട് കോർപറേഷനിൽ എൽ.ഡി. എഫ് അവസരം ഒരുക്കിയത് കൊണ്ടാണെന്ന് പ്രതികരണവുമായി മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമായ ഫാത്തിമ തഹ്ലിയ. സിപിഎം തുടർച്ചയായി ബിജെപിക്ക് വേണ്ടിയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ നിലകൊണ്ടത’ ആദ്യമായി ബിജെപിക്ക് സ്ഥിരസമിതി അധ്യക്ഷപദവി ലഭിച്ചതിൽ അവർ *ഫെയ്സ് ബുക്കിൽ കുറിച്ചു.* ബിജെപി കൗൺസിലർ വിനീത സജീവൻ നികുതികാര്യസ്ഥിരസമിതി ചെയർപേഴ്സണായി ഇന്നലെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എൽഡിഎഫ് അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ…

Read More

സി.പി. എം അംഗം വിട്ടു നിന്നു.കോഴിക്കോട് നഗരസഭയിൽ ഇതാദ്യമായി ബി ജെ പി അംഗത്തിന് സ്ഥിരം സമിതി ചെയർമാൻ സ്ഥാനം.

കോഴിക്കോട് : കോഴിക്കോട് നഗരസഭയിൽ ഇതാദ്യമായി ബി ജെ പി അംഗത്തിന് സ്ഥിരം സമിതി ചെയർമാൻ സ്ഥാനം. വോട്ടെടുപ്പിൽ ഒരു സി പി എം അംഗം വിട്ട നിന്നതാണ് ബി ജെ പിക്ക് കൗൺസിൽ ഹാളിലെ “മുൻനിരയിൽ ” സീറ്റുറപ്പിക്കാൻ കാരണമായത്. കോഴിക്കോട് സിവിൽ സ്റ്റേഷൻ 13ആം വാർഡിൽ നിന്ന് വിജയിച്ച വിനീത സജീവാണ് ആദ്യത്തെ അധ്യക്ഷസ്ഥാനം ലഭിച്ചത്. ഏറെ പ്രാധാന്യമുള്ള നികുതി ആൻ്റ് അപ്പീൽ സ്ഥിരംസമിതി അധ്യക്ഷ പദവിയാണ് വിനീത സജീവ് സ്വന്തമാക്കിയത്. ഒന്പത് അംഗങ്ങളുള്ള…

Read More

തിരുവനന്തപുരം കോർപ്പറേ ഷനിലെ വിഴിഞ്ഞം വാർഡ് തിരിച്ചുപിടിച്ച് യുഡിഎഫ്.

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ് തിരിച്ചുപിടിച്ച് യുഡിഎഫ്.83 വോട്ടിനാണ് യുഡിഎഫിന്റെ കെ എച്ച് സുധീർഖാൻ വിജയിച്ചത്. ഹാർബർ വാർഡിലെ മുൻ കൗൺസിലറായിരുന്നു സുധീർഖാൻ. ഇതോടെ കോർപ്പറേഷനിൽ യുഡിഎഫിന്റെ സീറ്റ് എണ്ണം 20 ആയി. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് ആണ്.” “വിഴിഞ്ഞം വാർഡിലെ വിജയം ഉറപ്പാക്കി സ്വന്തം നിലയിൽ കോ‌ർപ്പറേഷനിൽ കേവല ഭൂരിപക്ഷം തികയ്‌ക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്കാണ് ഇതോടെ തിരിച്ചടിയേറ്റത്. ഒപ്പം സീറ്റ് നിലനിർത്താൻ മത്സരത്തിനിറങ്ങിയ എൽഡിഎഫിനും കനത്ത തിരിച്ചടിയായി. ഏറെക്കാലത്തിന് ശേഷമാണ് വിഴിഞ്ഞം…

Read More

‘എന്റെ ലൈഫ് സെറ്റിൽ ആക്കാൻ വേണ്ടിയിട്ടാണ് ഞാൻ ജീവിക്കുന്നത്. അപ്പോൾ അത് സെറ്റ് ആവാനുള്ള ഒരു ഓപ്ഷൻ വരികയാണ്. ഇവിടെ 50 ലക്ഷം ആണ് ഇപ്പോ ഓഫർ’ കൂറു മാറി വോട്ട് ചെയ്ത ജാഫറിൻ്റെ ശബ്ദ രേഖ ….

തൃശൂർ: വടക്കാഞ്ചേരി ബ്ലോക്കിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്തത് 50 ലക്ഷം ഓഫർ ലഭിച്ചിട്ടാണെന്ന ബ്ലോക്ക് അംഗം ജാഫറിന്റെ വെളിപ്പെടുത്തലിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു സി.പി.എം തനിക്ക് പണം ഓഫർ ചെയ്തിട്ടുണ്ടെന്ന ലീഗ് സ്വതന്ത്ര അംഗത്തിന്റെ വെളിപ്പെടുത്തൽ കൂടുതൽ ചർച്ചയാകുകയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനുകൂലമായി വോട്ട് ചെയ്യാൻ ലീഗ് സ്വതന്ത്രനായ തനിക്ക് 50 ലക്ഷം രൂപ സി.പി.എം ഓഫർ ചെയ്തതായാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷനിൽനിന്ന് ലീഗ് സ്വതന്ത്രനായി വിജയിച്ച ഇ.യു. ജാഫർ പറയുന്നത്….

Read More

ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല’; ഫറോക്കില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

ഫറോക്ക് :ലഹരി വാങ്ങാൻ പണം നൽകാത്തതിന് ഫറോക്കിൽ ഭർത്താവ് വെട്ടിപ്പരിക്കേല്പ്പിച്ച യുവതി മരിച്ചു. ചികിത്സയിലായിരുന്ന ഫറോക് അണ്ടിക്കാടൻ കുഴിയിൽ മുനീറയാണ് മരിച്ചത്.കേസിൽ ഭര്‍ത്താവ് അബ്ദുൽ ജബ്ബാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ലഹരിക്കടിമയാണ് പ്രതി അബ്ദുള്‍ ജബ്ബാറെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ലഹരി വാങ്ങാന്‍ ഇയാള്‍ ഭാര്യയോട് പണം ചോദിച്ചെന്ന് തരില്ലെന്ന് പറഞ്ഞപ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.കൊടുവാളുകൊണ്ട് കഴുത്തിനടക്കമാണ് മുനീറയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മുനീറ് മരിച്ചത്. ആറും…

Read More

പത്തനംതിട്ടയിലും തിരുവനന്തപുരത്തും  എസ്.ഡി.പി.ഐ പിന്തുണ പൂര്‍ണമായി ഉപേക്ഷിച്ച് യു.ഡി.എഫ്.

പത്തനംതിട്ട: തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ കൂട്ടരാജി വെച്ച് ബി.ജെ.പി യെ ഭരണത്തിലേറ്റിയ സംഭവത്തിനിടയിൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും  എസ്.ഡി.പി.ഐ പിന്തുണ പൂര്‍ണമായി ഉപേക്ഷിച്ച് യു.ഡി.എഫ് പത്തനംതിട്ട കോട്ടാങ്ങലില്‍ എസ്.ഡി.പി.ഐ പിന്തുണച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കുകയായിരുന്നു. പഞ്ചായത്തില്‍ എസ്.ഡി.പി.ഐയ്ക്ക് മൂന്ന് സീറ്റാണ് ലഭിച്ചിരുന്നത്. എല്‍.ഡി.എഫ് ഒരു സീറ്റില്‍ ഒതുങ്ങിയതോടെ അഞ്ച് സീറ്റുകള്‍ വീതം നേടിയ യു.ഡി.എഫും ബി.ജെ.പിയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും എസ്.ഡി.പി.ഐ യു.ഡി.എ.ഫിനെ പിന്തുണയ്ക്കുകയുമായിരുന്നു ഇതോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശ്രീദേവിക്ക് 8 വോട്ട് ലഭിക്കുകയും പ്രസിഡന്റ്…

Read More

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.. ഫസീലയെയും വൈ .പ്രസിഡണ്ടായി വിനോദ് പടനിലം.

കുന്ദമംഗലം : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഫസീലയെയും വൈ .പ്രസിഡണ്ടായി വിനോദ് പനിലത്തെയും തെരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സി.വി. ഷംജിത്, വൈ പ്രസിഡണ്ട് ഷംസീറ സമീറും ചുമതലയേറ്റു. പെരുവയൽ ഗ്രാമ പഞ്ചായത്തിൽ ആർ.വി. ജാഫർ പ്രസിഡണ്ടായി. സുബിത തോട്ടാ ഞ്ചേരി വൈസ് പ്രസിഡണ്ടായും ചുമതലയേറ്റു പെരുമണ്ണയിൽ കെ.പി.രാജൻ പ്രസിഡണ്ട്, യു.കെ. റുഹൈമത്ത് വൈ പ്രസിഡണ്ട് എന്നിവരെ തെരഞ്ഞെടുത്തു.

Read More

തൃശൂര്‍ മറ്റത്തൂരില്‍ വന്‍ അട്ടിമറി . കോൺഗ്രസ് അംഗങ്ങൾ രാജിവെച്ച് ബി.ജെ. പി. യുമായി സഖ്യമുണ്ടാക്കി ഭരണം പിടിച്ചു.

തൃശൂർ:തൃശൂര്‍ മറ്റത്തൂരില്‍ വന്‍ അട്ടിമറ. മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ആകെയുള്ള എട്ട് കോണ്‍ഗ്രസ് മെമ്പര്‍മാരും രാജിവെച്ച് ബിജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുകയും ഭരണത്തിലെത്തുകയും ചെയ്തു. സ്വത്രന്ത സ്ഥാനാര്‍ഥിയായി ജയിച്ച ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. കോണ്‍ഗ്രസില്‍ നിന്ന് ജയിച്ച 8 കോണ്‍ഗ്രസ് മെമ്പര്‍മാരുടെയും ബിജെപിയിലെ 4 അംഗങ്ങളില്‍ മൂന്ന് പേരുടെയും വോട്ട് ലഭിച്ച് 11 വോട്ട് നേടിയാണ് ജയിച്ചത്. ഒരു ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായി. സ്വതന്ത്രനായി വിജയിച്ച കെആര്‍…

Read More

തൃശൂർ കോർപറേഷനിലെ മേയർ തെരഞ്ഞെടുപ്പിൽ നേതൃത്വത്തിനെതിരെ പ്രതികരിച്ച ലാലിയെ സസ്പെൻഡ് ചെയ്തതിൽ ശക്തമായ വിമർശനവുമായി ലാലി.

കൊച്ചി: തൃശൂർ കോർപറേഷനിലെ മേയർ തെരഞ്ഞെടുപ്പി നേതൃത്വത്തിനെതിരായ ആരോപണത്തിൽ ഉറച്ച് സസ്‌പെൻഷനിലായ കൗൺസിലർ ലാലി ജെയിംസ്. രാത്രിയുടെ മറവിൽ തന്നെ സസ്‌പെൻഡ് ചെയ്ത നടപടി അപക്വമായെന്ന് പറഞ്ഞ ലാലി ഡിസിസി പ്രസിഡന്റെ ജോസഫ് ടാജറ്റിനെതിരെ ആഞ്ഞടിച്ചു. പാർട്ടിയെ പ്രതിതസന്ധിയിലാക്കിയ ആരോപണങ്ങളിൽ അടിയന്തര അന്വേഷണം നടത്തിയ ഡിസിസിയുടെ റിപ്പോർട്ടിന്മേലാണ് ഇന്നലെ ലാലിക്കെതിരെ നടപടിയെടുത്തത് ഇരുട്ടത്തെടുത്ത നടപടി സന്തോഷത്തോടെ സ്വീകരിക്കുന്നു. സസ്‌പെൻഡ് ചെയ്താലും താൻ കോൺഗ്രസുകാരിയായി തുടരുമെന്നും തന്നെ തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ലാലി പ്രതികരിച്ചു. കോൺഗ്രസുകാരിയായി തുടരാൻ കോൺഗ്രസിന്റെ അംഗത്വം…

Read More

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ ഇന്ന്

കോഴിക്കോട്:സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ ഇന്ന് നടക്കും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നുമാണ് നടക്കുക. 941 പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. പലയിടത്തും വിമതന്മാർ നിർണായകമാകും. തദ്ദേശ സ്ഥാപനങ്ങളിക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതൽ ഏഴു വരെ നടക്കും.

Read More