AI girlfriend

തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം.

ചെന്നൈ :തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം. വിരുദുനഗറിലെ വനജ ക്രാക്കേഴ്‌സ് എന്ന പടക്ക നിര്‍മാണ ശാലയിലാണ് അപകടമുണ്ടായത്. സംഭവസമയം 30ലേറെ തൊഴിലാളികള്‍ ഇവിടെയുണ്ടായിരുന്നെന്നാണ് വിവരം. പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

Read More

ക്ലാസ് മുറികളിൽ കണ്ണീരണിഞ കാഴ്ചകൾക്കു മുമ്പിൽ പ്രിയപ്പെട്ട അധ്യാപകർ ; ഇനി അറിവ് പകരാൻ അവരില്ല : ഹൃദയം തേങ്ങി നാട്.

മലപ്പുറം:ക്ലാസ് മുറികളിൽ കണ്ണീരണിഞ കാഴ്ചകൾക്കു മുമ്പിൽ പ്രിയപ്പെട് അധ്യാപകർ ചേതനയറ്റു കിടക്കുമ്പോൾ കൊച്ചു കുട്ടികളും സഹ പ്രവർത്തകരും നാട്ടുകാരും ഹൃദയം നുറുങ്ങി തേങ്ങുകയായിരുന്നു. ആംബലൻസുകളിൽ ആംബുലൻസിൽ ഒന്നിനു പിറകെ ഒന്നായി അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂൾ മുറ്റത്തേക്ക് എത്തിയപ്പോൾ വിദ്യാർഥികളിലും രക്ഷിതാക്കളും വൈകാരിക രംഗങ്ങൾ ങ്ങളായിരുന്നു രാവിലെ ഒമ്പതു കഴിഞ്ഞാണ് ഒമ്പതു മൃതദേഹങ്ങളുമായി ആംബുലൻസുകൾ മലപ്പുറം പാങ്ങ് സ്കൂളിലേക്കെത്തിയത്. വിനോദയാത്രക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ച മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽ.പി സ്‌കൂളിലെ അധ്യാപകരടക്കമുള്ളവരുടെ ഭൗതിക ശരീരം അവസാനമായി ഒരു…

Read More

വാല്‍പ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പൊലിഞ്ഞ ഒൻപത് ജീവനുകള്‍ക്കും ഇന്ന് ജന്മനാട് വിടനല്‍കും.

മലപ്പുറം:വാല്‍പ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പൊലിഞ്ഞ ഒൻപത് ജീവനുകള്‍ക്കും ഇന്ന് ജന്മനാട് വിടനല്‍കും ഉച്ചയോടെ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളില്‍ മൃതദേഹങ്ങള്‍ പൊതുദർശനത്തിന് വെക്കും. അധ്യാപകരും ജീവനക്കാരും സഹപ്രവർത്തകരും ഉള്‍പ്പെട്ട യാത്ര ദുരന്തമായതിന്റെ നടുക്കത്തിലാണ് പാങ്ങ് ഗ്രാമമൊന്നാകെ. പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി ഒൻപത് ആംബുലൻസുകളിലായി എത്തിക്കുന്ന മൃതദേഹങ്ങള്‍ രാവിലെ ഒൻപത് മണി മുതല്‍ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂള്‍ വളപ്പില്‍ പൊതുദർശനത്തിന് വെക്കും. തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം രാത്രി പന്ത്രണ്ട് മണിയോടെ…

Read More

വാൽപ്പാറ ചുരത്തിൽ മിനി വാൻ മറിഞ്ഞ് മലയാളികളായ 9 പേർ മരിച്ചു.

പൊള്ളാച്ചി :പൊള്ളാച്ചി വാൽപ്പാറ ചുരത്തിൽ മിനി വാൻ മറിഞ്ഞ് മലയാളികളായ 9 പേർ മരിച്ചു.നാലു പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളും ഒരു കുട്ടിയുമാണ്. വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകടം. മലപ്പുറത്തുനിന്ന് വിനോദയാത്രക്കുപോയ അധ്യാപക സംഘമാണ് അപകടത്തിൽപെട്ടത്. മലപ്പുറം വളാഞ്ചേരിക്കു സമീപം പാങ്ങ് പാറമ്മൽ എൽ.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരുമാണ് വാഹനത്തിലുണ്ടായിരുന്നത്. 13ാം ഹെയർ പിൻ വളവിൽനിന്ന് നിയന്ത്രണം വിട്ട് സുരക്ഷ ഭിത്തിയിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ വാൻ 11ാം വളവിലാണ് വന്ന് പതിച്ചത്….

Read More

ഗുണ്ടൽപ്പെട്ടയിൽ ടിപ്പർ ലോറിയും കാറും ഇടിച്ചു ബേപ്പൂർ സ്വദേശികളായ മൂന്ന് പേർ മരിച്ചു .

ഗുണ്ടൽപേട്ട്:  കർണാടക ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂർ സ്വദേശികളാണ് അപകടത്തിൽപെട്ടത്. ദേശീയ പാത 766-ൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അയിഷ നൂരി (41), നോഹ (19), മുഹമ്മദ് അസീർ (37) എന്നിവരാണ് മരിച്ചത്. മുഹമ്മദ് അസീർ ബെംഗളൂരുവിൽ ബിഇഎംഎല്ലിൽ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ നിന്ന് മൈസൂരുവിലേക്ക് സഹോദരിയേയും കുട്ടികളേയും കൂട്ടി പോകുന്നതിനിടയിലാണ് അപടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുണ്ടൽപേട്ടിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കാറിൽ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ…

Read More

കളിക്കിടെ പുറത്തുപോയ പന്ത് എടുക്കാൻ ഓടുന്നതിനിടെ 40 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ കുട്ടിയെയും രക്ഷിക്കാൻ ഇറങ്ങിയ ആളെയും ഫയർഫോഴ്‌സ് സാഹസികമായി രക്ഷിച്ചു

മലപ്പുറം : മലപ്പുറം ചുങ്കത്തറയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കിണറ്റിൽ വീണ കുട്ടിയെയും അവനെ രക്ഷിക്കാൻ ഇറങ്ങി കിണറ്റിൽ കുടുങ്ങിയ ആളെയും ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. മാമ്പൊയിൽ സ്വദേശിയായ 14 വയസ്സുകാരൻ അദിനാനാണ് അപകടത്തിൽപ്പെട്ടത്. കളിക്കിടെ പുറത്തുപോയ പന്ത് എടുക്കാൻ ഓടുന്നതിനിടെ, സമീപത്ത് നിർമ്മാണത്തിലിരുന്ന 40 അടിയോളം ആഴമുള്ള കിണറ്റിലേക്ക അദിനാൻ അബദ്ധത്തിൽ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി അയൽവാസി കിണറ്റിലിറങ്ങിയെങ്കിലും രണ്ടുപേർക്കും തിരികെ കയറാൻ സാധിച്ചില്ല. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ…

Read More

മില്ലിലെ ജോലിക്കിടെ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

കോഴിക്കോട് : മില്ലിലെ ജോലിക്കിടെ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ഇരിങ്ങല്ലൂർ മേലത്ത് പറമ്പ് കെ.ടി അബൂബക്കർ എന്ന കോയ (66) ആണ് മരിച്ചത്. മൂരിയാട് മര കമ്പനിയിൽ വെച്ചാണ് അപകടം. ജോലിക്കിടെ മരം അബദ്ധത്തിൽ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു. ഭാര്യ : സഫിയ ,മക്കള്‍ : ഫാദില്‍, ആദില, മിസിരിയ ,മരുമക്കള്‍ : ജംഷീദ് കുളങ്ങരപീടിക, ജിന്‍ഷില, ആദില ,സഹോദരങ്ങള്‍…

Read More

നാട്ടിൽ എത്തിയ ഹനീഫ ആശുപത്രി കട്ടിലിൽ കണ്ടത് ഉറ്റവരുടെ ചേതനയറ്റ മൃതദേഹം.

നാദാപുരം : (കോഴിക്കോട് ) സ്വന്തം മകൾ വെള്ളത്തിൽ മുങ്ങി താണപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ സഹോദര ഭാര്യയുടെയും സഹോദരന്റെയും ജീവനും പുഴയെടുത്തു. കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയ ഹനീഫ ആശുപത്രി കട്ടിലിൽ കണ്ടത് ഉറ്റവരുടെ ചേതനയറ്റ മൃതദേഹം നാദാപുരത്തിനടുത്ത് പുളിയാവ് നാമത്ത് താഴെക്കുനി പാലത്തിനു സമീപത്തുണ്ടായ ദാരുണ ദുരന്തം. നിയമസഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനും തന്റെ പൂർണ ഗർഭിണിയായ ഭാര്യ അസ്മിനയുടെയും അടുത്തേക്ക് സന്തോഷത്തോടെ ഓടിയെത്തിയ ഗൾഫിലായിരുന്ന ഹനീഫയ്ക്ക് നെഞ്ചു പിളർത്തുന്ന വേദനയാണ് പുളിയാവ്‌ പുഴ സമ്മാനിച്ചത്….

Read More

റിപ്പയറിങ്ങിനിടെ ജാക്കി നീങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

 Iകോഴിക്കോട്: കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങ്ങിനിടെ ജാക്കി നീങ്ങി ഉണ്ടായ അപകടത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. കആലപ്പുഴ സ്വദേശി ഗിരി പ്രസാദാണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം അപകടത്തില്‍ രണ്ട് പേർക്കാണ് പരിക്ക് പറ്റിയിരുന്നത്. മരിച്ച ഗിരി പ്രസാദിന്റെ പരിക്ക് ഗുരുതരമായിരുന്നു. ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് ഗിരി പ്രസാദ് മരിച്ചത്. ബസിന്റെ അറ്റകുറ്റ പണിക്കിടെ ജാക്കി ഒഴിഞ്ഞ് ബസിനടിയില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്.
Read More

ആലുവയില്‍ ബൈക്കില്‍ ലോറി ഇടിച്ചു അപകടം. അപകടത്തില്‍ 23കാരിക്ക് ദാരുണാന്ത്യം

ആലുവ :ആലുവയില്‍ ബൈക്കില്‍ ലോറി ഇടിച്ചു അപകടം. അപകടത്തില്‍ 23കാരിക്ക് ദാരുണാന്ത്യ. എറണാകുളം പുറയാര്‍ മഠത്തിപ്പറമ്പില്‍ ഹരിപ്രസാദിന്റെ മകള്‍ നന്ദനയാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിന്‍ ആന്റണി (22)യെ പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 10.30 ന് ആലുവയ്ക്ക് സമീപം അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയില്‍വെച്ചായിരുന്നു അപകടം. ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്ന അശ്വിന്റെ ബൈക്കില്‍ നന്ദന ലിഫ്റ്റ് ചോദിക്കുകയായിരുന്നു. റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോള്‍ പിന്നില്‍നിന്ന് വന്ന ബൈക്കില്‍…

Read More