ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ സുഹൃത്തുക്കൾ മരിച്ചു

തിരുവനന്തപുരം: ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ സുഹൃത്തുക്കൾ മരിച്ച. കരമന–കളിയിക്കാവിള ദേശീയ പാതയിൽ പള്ളിച്ചൽ ജംക്‌ഷനിലാണ് സംഭവം . കടയ്ക്കുളം വിരാലിവിള ശൈലജ മന്ദിരത്തിൽ ജയകുമാർ–സജി ദമ്പതികളുടെ മകൻ അമൽ (21), ആലപ്പുഴ കൈചൂണ്ടിമുക്ക് കറുകയിൽ ലക്ഷ്മി ഭവനിൽ പ്രമോദ്–ലക്ഷ്മി ദമ്പതികളുടെ മകൾ ദേവി കൃഷ്ണ (22) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 ന് പള്ളിച്ചൽ ട്രാഫിക് സിഗ്നൽ ലൈറ്റിന് 100 മീറ്റർ അകലെയാണ് അപകടം നടന്നത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നുവന്ന ബൈക്കിന്…

Read More

മങ്കടയിൽ ഗ്രാമപഞ്ചായത്ത് അംഗം വാനിടിച്ച് മരിച്ചു.

മലപ്പുറം: മങ്കടയിൽ ഗ്രാമപഞ്ചായത്ത് അംഗം വാനിടിച്ച് മരിച്ചു.പഞ്ചായത്ത് നാലാം വാർഡ് സിപിഐ മെമ്പർ സി.പി നസീറ (40)യാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെ കടലമണ്ണയിലെ വീടിന് സമീപത്തുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു അപകടം. ഈ സമയം കടകളിലേക്ക് സാധനം കൊണ്ടുവരുന്ന ഡെലിവറി വാൻ വന്നിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപിഐ മലപ്പുറം ജില്ലാ അസി. സെക്രട്ടറി പിടി ഷറഫുദ്ദീന്റെ ഭാര്യയാണ്. മൂന്ന് മക്കളുണ്ട്. മൃതദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ.

Read More

വാഹനാപകടം; ചന്ദ്രിക ഫൊട്ടോഗ്രഫര്‍ കെ.ഗോപകുമാർ മരിച്ചു.

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്തിനു സമീപത്തുണ്ടായ വാഹനാപകടത്തിൽ ചന്ദ്രിക ദിനപത്രത്തിന്റെ ചീഫ് ഫൊട്ടോഗ്രഫര്‍ കെ.ഗോപകുമാർ (58) അന്തരിച്ചു. ഗോപകുമാറും ഭാര്യ ബിന്ദുവും സഞ്ചരിച്ച ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗോപകുമാറിന്റെ ഭാര്യ ബിന്ദുവിന് പരുക്കേറ്റു. ഗോപകുമാറിന്റെ ഭൗതികശരീരം നിലവിൽ പിആർഎസ് ആശുപത്രിയിലാണ്

Read More

സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാ‌ർത്ഥിനിക്ക് പരിക്ക്.

തിരുവനന്തപുരം: സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാ‌ർത്ഥിനിക്ക് പരിക്ക് ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് പത്താം ക്ലാസ് വിദ്യാർത്ഥിനി വീണത്. ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ആലംകോട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് വീണത്. എങ്ങനെയാണ് കുട്ടി വീണതെന്ന കാര്യം വ്യക്തമല്ല. കാൽ വഴുതി വീണതാണോ ചാടിയതാണോ എന്ന കാര്യം വ്യക്തമല്ല. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. തുടയെല്ലിന് ഉൾപ്പെടെ പൊട്ടലുണ്ട്. ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും…

Read More

തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളിൽ പൊലിഞത് 4 ജീവൻ

തിരുവനന്തപുരം∙ വ്യാഴാഴ്ച പുലർച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളിൽ 4 യുവാക്കൾക്ക ദാരുണാന്ത്യം. ഉള്ളൂരിലും വേളിയിലുമാണ് അപകടമുണ്ടായത്. ഉള്ളൂർ ആക്കുളം റോഡിൽ പ്രശാന്ത് നഗർ റോഡിന് സമീപം ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം. ആക്കുളം ഭാഗത്ത് നിന്നു ഉള്ളൂരിലേക്ക് വന്ന ബൈക്കിൽ എതിർ ഭാഗത്ത് നിന്ന് വന്ന കാറിടിച്ചാണ് ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചത്. അഴിക്കോട് കുറുങ്ങോട് ആലമുക്ക് സർജ്ജു മൻസിലിൽ മുഹമ്മദ് ഫവാസ് (23), അഴിക്കോട് മണ്ടക്കുഴി തെറ്റിയോടുമുകൾ വീട്ടിൽ മുഹമ്മദ് ഫൈസി (21) എന്നിവരാണ് മരിച്ചത്. മുഹമ്മദ്…

Read More

ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളിയായ വീട്ടമ്മ മരിച്ചു.

കോഴിക്കോട് :   വടകര എടച്ചേരി തലായിയിൽ ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളിയായ വീട്ടമ്മ മരിച്ച. പുറമേരി സ്വദേശി ശാന്ത ( 60 ) ആണ് മരിച്ചത്. ബസ് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ അതിവേഗത്തിലെത്തിയ ജീപ്പ് ഇടിച്ച് തെറിപ്പിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ശാന്ത സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. പുലർച്ചെ 6.15 നായിരുന്നു അപകടം. മൃതദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

കണ്ണൂര്‍ പയ്യാവൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റി വന്ന ലോറി മറിഞ്ഞ് വൻ അപകടം. ലോറിക്കടിയിൽപ്പെട്ട രണ്ട് തൊഴിലാളികള്‍ മരിച്ചു.

കണ്ണൂര്‍:   കണ്ണൂര്‍ പയ്യാവൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റി വന്ന ലോറി മറിഞ്ഞ് വൻ അപകടം. ലോറിക്കടിയിൽപ്പെട്ട രണ്ട് തൊഴിലാളികള്‍ മരിച്ച. 12 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറടക്കം 14 പേരാണ് ലോറിയിലുണ്ടായിരുന്നത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. പയ്യാവൂര്‍ മുത്താറി കുളത്താണ് അപകടമുണ്ടായത്. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികളിൽ രണ്ടുപേര്‍ അടിയൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലോറി തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട ലോറി പൂര്‍ണമായും തകര്‍ന്നു. കോണ്‍ക്രീറ്റ് ജോലി കഴിഞ്ഞ് തൊഴിലാളികള്‍ ലോറിയിൽ…

Read More

ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്.

മലപ്പുറം : പെരിന്തൽമണ്ണ ബൈ പ്പാസിൽ ചില്ലീസ് ജംഗ്ഷനിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതര പരിക്ക് . ​പെരിന്തൽമണ്ണ പട്ടിക്കാട് പൂന്താനം സ്വദേശികളയ 2 പേർക്ക് ആണ് പരിക്കേറ്റത് ​നിറന്നപറമ്പിൽ മോഹൻദാസ് മകൻ പ്രണവ് (19 ) ​കൂപ്പള്ളി ചന്ദ്രൻ മകൻ വിശാൽ (25 ) ഗുരുതര പരിക്കേറ്റ രണ്ട് പേരെയും പെരിന്തൽമണ്ണ മൌലാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Read More

മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു.

മൈസുരു :മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു.നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. KL 15 A 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തിയത്. 44 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാർ രാവിലെ ഏഴ് മണിയോടെ സുൽത്താൻ ബത്തേരിയിൽ എത്തും. ബസ് പൂർണമായും കത്തി നശിച്ചു. “മുന്‍ഭാഗത്ത് തീപടരുന്നത് കണ്ടതോടെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസിന് മുന്‍പില്‍…

Read More

ബാലുശ്ശേരിയില്‍ യുഡിഎഫ് വിജയാഹ്ലാദത്തിനിടെ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട് | ബാലുശ്ശേരി കുറുമ്പൊയിലില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയാഹ്‌ളാദത്തിനിടെ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. വട്ടോളി സ്വദേശി സന്ദീപ് ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. പനങ്ങാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നും ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ദേവാനന്ദിന്റെ വിജയാഹ്‌ളാദ പ്രകടനത്തിനിടെയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുറുമ്പൊയില്‍ വയലട റൂട്ടില്‍ മരത്തുംപടിയിലാണ് അപകടം ഉണ്ടായത്.

Read More