അച്ഛന്റെ മർദനമേറ്റ് ഒരു വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പ്രതി ഷിജിൽ കൊടുംകുറ്റവാളിയുടെ മാനസികാവസ്ഥയുള്ളയാളെന്ന് പൊലീസ്.
തിരുവനന്തപുരം:അച്ഛന്റെ മർദനമേറ്റ് ഒരു വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പ്രതി ഷിജിൽ കൊടുംകുറ്റവാളിയുടെ മാനസികാവസ്ഥയുള്ളയാളെന്ന് പൊലീസ് ഭാര്യയുമായുള്ള ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രതിക്ക് പ്രകോപനമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. ഇയാൾക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പൊലീസ്. കുഞ്ഞിന്റെ കൈ ഒടിഞ്ഞതും ഷിജിലിന്റെ മർദനമേറ്റാണ്. പ്രതി ലൈംഗികവൈകൃതമുള്ളയാളാണെന്നും സെക്‌സ് ചാറ്റ് ആപ്പുകളിലടക്കം സജീവമാണെന്നും പൊലീസ് പറയുന്നു. പ്രതി മുമ്പും തന്നെ ഉപദ്രവിച്ചിരുന്നതായി ഭാര്യയും പറയുന്നു. നിറമില്ലെന്ന് പറഞ്ഞും സ്ത്രീധനം കുറവാണെന്ന് പറഞ്ഞും പ്രതി തന്നെ ഉപദ്രവിച്ചിരുന്നതായി ഭാര്യ വ്യക്തമാക്കി. സെക്‌സ് ചാറ്റുകളിൽ…

