AI girlfriend

കരുവാറ്റയിലെ വയോധികന്റെ കൊല പാതകത്തിൽ കുറ്റാ രോപിതരായ പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി.

ആലപ്പുഴ : കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി പൊലീസിൻ്റെ അകമ്പടിയിൽ പ്രതികളായ കുട്ടികളെ എത്തിച്ച് തെളിവെടുക്കാമെന്ന് കോടതി ഉത്തരവിട്ടു. കുട്ടികളെ തെളിവെടുപ്പിന്റെ ഭാ​ഗമായി കസ്റ്റഡിയിൽവിട്ടുകൊണ്ട് ജുവനൈൽ ജസ്റ്റിസ് ബോർഡ് പുറപ്പെടുവിട്ട ഉത്തരവിനെതിരെയാണ് പ്രതികളും രക്ഷിതാക്കളും ഹർജി നൽകിയത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി പൊലീസിൻ്റെ അകമ്പടിയിൽ കുട്ടികളെ എത്തിച്ച് തെളിവെടുക്കാമെന്നും ഉത്തരവിട്ടു. കുട്ടികളെ തെളിവെടുപ്പിന്റെ ഭാ​ഗമായി കസ്റ്റഡിയിൽവിട്ടുകൊണ്ട് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവിട്ടിരുന്നു. പ്രായപൂർത്തിയാകാത്തവർ മാത്രം കുറ്റാരോപിതരാകുന്ന…

Read More

ബന്ധുവായ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച 49 കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: അയൽവാസിയും അകന്ന ബന്ധുവുമായ ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപതുകാരനെ സ്വരൂപ് നഗർ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കുടുംബത്തിന്റെ ഫ്ലാറ്റിന് സമീപം കഴിഞ്ഞ ഏഴ് മാസമായി താമസിച്ചുവരികയായിരുന്ന പ്രതിയാണ് പിടിയിലായത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ രഹസ്യമായി തന്റെ മുറിയിലേക്ക് എടുത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജോലി ആവശ്യത്തിനായി ഏഴ് മാസം മുൻപാണ് പ്രതി സ്വന്തം ഗ്രാമത്തിൽ നിന്ന് ഡൽഹിയിലെത്തിയത്. തുടർന്ന് പെൺകുട്ടിയുടെ കുടുംബമാണ് ഇയാൾക്ക് സ്വന്തം ഫ്ലാറ്റിന് തൊട്ടടുത്ത് മുറി…

Read More

കുറ്റിക്കാട്ടൂരിൽ അതിഥി തൊഴിലാളികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും മോബൈൽ ഫോണും കവർന്ന മലയാളി സംഘത്തെ നാട്ടുകാരും തൊഴിലാളികളും ചേർന്ന് പിടികൂടി.

കുറ്റിക്കാട്ടൂർ :അതിഥി തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും മോബൈൽ ഫോണും കവർന്ന മലയാളി സംഘത്തെ നാട്ടുകാരും അഥിതി തൊഴിലാളികളും ചേർന്ന് പിടികൂടികുറ്റിക്കാട്ടൂർ കനറാ ബാങ്കിന് അടുത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന കോളനിയിൽ കവർച്ച നടത്താൻ എത്തിയ നാലംഗ സംഘത്തിലെ കുറ്റിക്കാട്ടൂർ സ്വദേശിയായ ആദർശ് , അജാസ് പുവ്വാട്ടു പറമ്പ് എന്നിവരെയാണ് പിടി കുടിയത്. താമസ സ്ഥലത്തുള്ളവര പിടി കൂടിയവരെ തെങ്ങിൽ കെട്ടിയിട്ടു.സംഘത്തിലുണ്ടായിരുന്ന ആദിത്യനും ജംഷാദും ഓടി രക്ഷപ്പെട്ടു എന്നാണ് പറയുന്നത്പിടി കൂടിയവരെ …

Read More

യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്:  യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ പേരാമ്പ്രയിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.നടുവണ്ണൂർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ അഭിലാഷ്, ഹുസൈൻ, വെള്ളിയൂർ സ്വദേശി ജാസിഫ് എന്നിവരാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. പ്രതികളിൽ ഒരാളുടെ ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് പൊലീസ് നടപടി. യുവതിക്ക് ലഹരിമരുന്ന് നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് പ്രതികൾ ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ബന്ധുവായ പ്രതി, ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി മറ്റു പ്രതികളിൽനിന്ന് പണം തട്ടിയതായും പൊലീസ് അന്വേഷണത്തിൽ…

Read More

ട്രെയിനിൻ യാത്രക്കാ രിക്ക് നേരെ ലൈംഗി കാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍.

കൊല്ലം :ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്. കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജുവാണ് അറസ്റ്റിലായത്. ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശൂരിനും വള്ളത്തോള്‍ നഗറിനും ഇടയില്‍ വെച്ചാണ് അതിക്രമമുണ്ടായത്. റിസര്‍വേഷന്‍ കോച്ചിലാണ് സംഭവം. പ്രതി മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. “സംഭവത്തിനുശേഷം യുവതി റെയില്‍വേ പൊലീസിനെ ഫോണില്‍ ബന്ധപ്പെട്ട് പരാതി പറയുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു

Read More

അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.

വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ വടകര എൻഡിപിഎസ് കോടതി തള്ളി ബിആർസി അധ്യാപികമാരായ കാവ്യ (മൂന്നാം പ്രതി), നീഷ്മ (നാലാം പ്രതി), ഒപ്പം അഞ്ചാം പ്രതിയായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി നിരസിച്ചത്. എന്നാൽ ഈ കേസിലെ രണ്ടാം പ്രതിയും അധ്യാപികയുമായ കീർത്തനയ്ക്ക് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിക്കുകയും, സെപ്റ്റംബർ എട്ടിന് അവർ ജയിൽ മോചിതയാവുകയും ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോയാണെന്നാണ് പൊലീസിന്റെ കണ്ടെത്തലെങ്കിലും,…

Read More

മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ പകർത്തിയതായി പരാതി. യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട് :മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ പകർത്തിയതായി പരാതി.ഇതുമായി ബന്ധപ്പെട്ട് 22 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ ഫോൺ പൊലീസ് പരിശോധിച്ചു വരികയാണ്. സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ വാർഡ് നമ്പർ 203 ൽ ചികിത്സയിലുളള ഒരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് പരാതി നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ശുചിമുറിയിൽ പോയ സമയം മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരാൾ ജനലിലൂടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പിതാവിന്റെ…

Read More

കുഞ്ഞ് നിലത്തു വീണു പിടഞ്ഞു, അതോടെ ഭയന്നുപോയി’; മലയിൻകീഴ് കുഞ്ഞിന്റെ കൊലയ്ക്ക് പിന്നിൽ ഭർത്താവിന്റെ അനാവശ്യ സംശയം?, ക്രിസ്റ്റിയുടെ അറസ്റ്റ് ഇന്ന്

തിരുവനന്തപുരം:  തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ ഒന്നര വയസ്സുകാരി ഇവാനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സംഭവം നടന്നതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത ക്രിസ്റ്റി വിഷം കഴിച്ചതായി സംശയമുള്ളതിനാൽ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്. മകളെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കാനായിരുന്നു പദ്ധതിയെന്ന് ക്രിസ്റ്റി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ കുഞ്ഞിന്റെ കഴുത്തറുത്ത ശേഷം കുട്ടി നിലത്തു വീണു പിടയുന്നത് കണ്ടപ്പോൾ പരിഭ്രാന്തയായതോടെ ആത്മഹത്യ ചെയ്യാൻ…

Read More

മദ്യലഹരിയിൽ നടുറോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞ യുവതി പൊലീസ് ഉദ്യോ​ഗസ്ഥയെ കടിച്ചുപരിക്കേൽപ്പിച്ചു

തൃശൂർ :മദ്യലഹരിയിൽ നടുറോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞ യുവതി അറസ്റ്റിൽ. തൃശൂർ ചാഴൂർ സ്വദേശിനിയായ റഹ്മത്ത് (21) ആണ് അറസ്റ്റിലായത്. തൃശൂർ ന​ഗരത്തിൽ ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവതി റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞുനിർത്തി യാത്രക്കാരോട് പണം ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ എഎസ്ഐയെ ആക്രമിക്കുകയും കടിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ എഎസ്ഐ കലയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ പൊലീസ് കേസെടുത്ത്…

Read More

വീടും കാറും സമ്മാനം, കൈക്കലാക്കിയത് 3 കോടി; കണ്ണൂരിലെ ലോട്ടറി തട്ടിപ്പിൽ അന്വേഷണം വേണമെന്ന് കർമസമിതി

കണ്ണൂർ: ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി സമ്മാനക്കൂപ്പൺ അച്ചടിച്ച് വിറ്റ കേസിലെ പ്രതി അടയ്ക്കാത്തോട് സ്വദേശി കാട്ടുപാലത്ത് ബെന്നി തോമസിനെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബാധിതരുടെ കർമസമിതി രംഗത്ത്. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് (എസ്.പി) പരാതി നൽകിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭാര്യയുടെ ചികിത്സയ്ക്കും വീടിന്റെ ജപ്തി ഒഴിവാക്കാനുമാണെന്ന പേരിൽ സ്വന്തം വീട് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചാണ് ബെന്നി സമ്മാനക്കൂപ്പണുകൾ അച്ചടിച്ച് വിൽപ്പന നടത്തിയത്. 1,500 രൂപ വിലയുള്ള 10,000 ടിക്കറ്റുകൾ വിൽക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും,…

Read More