ആഘോഷം അതിരു വിട്ടു; വിഗ്രഹ നിമഞ്ജന ഘോഷ യാത്രയിൽ വീടിനു മുമ്പിൻ നടത്തിയ ഡി ജെ ശബ്‌ദത്തിൽ അമ്മയോടൊപ്പം കിടന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.
ഉത്തർപ്രദേശ്):ആഘോഷം അതിരു വിട്ടു. പിഞ്ചുകുഞ്ഞിനോട് അലിവുകാട്ടിയില്ല .
വിഗ്രഹ നിമഞ്ജന ഘോഷ യാത്രയിൽ
വീടിനു മുമ്പിൻ നടത്തിയ ഡി ജെ ശബ്‌ദത്തിൽ അമ്മയോടൊപ്പം
കിടന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
വീടിന് മുന്നിൽ ഡി.ജെ വാഹനം നിർത്തിയിട്ട് അമിത ശബ്ദത്തിൽ പാട്ടുവെച്ചതിനെ തുടർന്നാണ് കുഞ് മരിച്ചത് . ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ വിഗ്രഹനിമജ്ജന ഘോഷയാത്രക്കിടെയാണ് സംഭവം. ഉച്ചത്തിൽ പാട്ടുവെച്ച ഡി.ജെ വാഹനം വീടിനുമുന്നിൽ നിർത്തിയതിന് പിന്നാലെയാണ് 20 ദിവസം പ്രായമുള്ള പെൺകുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചത്.
അമിതശബ്ദം മൂലമാണ് കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ശബ്ദം കുറയ്ക്കണമെന്നും വാഹനം മാറ്റണമെന്നും പലവട്ടം ആവശ്യപ്പെട്ടെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഡി.ജെ ഉപകരണങ്ങൾ കൊണ്ടുവന്ന വാഹനം പിടിച്ചെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ ജയ്ശങ്കർ മിശ്ര അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

