AI girlfriend

കോഴിക്കോട് സ്വദേശി കുവൈത്തിൽ കുഴഞ്ഞു വീണു മരിച്ചു.

കുവൈത്ത് സിറ്റി: ജുമുഅ നമസ്കാരം കഴിഞ്ഞു വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ യുവാവ് കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് എലത്തൂർ സ്വദേശി പുതിയ നിരത്ത് നബീൽ (35) ആണ് മരിച്ചത്. കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ശുവൈഖ് അൽ സായിർ കമ്പനിയിലെ ജീവനക്കാരനാണ് നബീൽ. കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ഫാർവാനിയ മേഖല ദാറുൽ ഖുർആൻ യൂനിറ്റ് അംഗവും കെ.ഐ.ജി ഒരുമ അംഗവുമായിരുന്നു. ഫർവാനിയയിലായിരുന്നു താമസം. പിതാവ്: കെ.ഐ.സി മുൻ ഉംറ വിങ് കൺവീനർ അബ്ദുറഹ്മാൻ. മാതാവ്:…

Read More

നടൻ കെ.പി. എ. സി രാജേന്ദ്രൻ അന്തരിച്ചു.

ആലപ്പുഴ :പ്രശസ്ത നാടക കലാകാരനും ടെലിവിഷൻ താരവുമായ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇടുക്കി സ്വദേശിയാണ്. 1971ൽ തങ്കഭസ്മം എന്ന നാടകത്തിൽ ഗായകന്‍റെ വേഷം അഭിനയിച്ചാണ് അരങ്ങേറ്റം. 1983ൽ കെ.പി.എസിയിൽ ചേർന്നു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’ ഉൾപ്പെടെ കെ.പി.എ.സിയുടെ വിവധ നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’യിൽ പരമുപിള്ള എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ‘ഉപ്പും മുളകും’…

Read More

പാലാഴി കിണറ്റിങ്ങര പറമ്പത്ത് അലിയാർ അന്തരിച്ചു.

പാലാഴി:കിണറ്റിങ്ങര പറമ്പത്ത് അലിയാർ (84) അന്തരിച്ചു. ഭാര്യ: ഖദീജ ,മക്കൾ – ഷംസുദ്ധീൻ, റഷീദ്, റസിയ,ഹാരിസ്, സിയാദ് – മരുമക്കൾ മുനീർ, ആയിഷാബി, റഹ് മത്ത് ബരീറ,അമീന – മയ്യത്ത് നമസ്കാരം  ഇന്ന് ഉച്ചക്ക് ശേഷം പാലാഴി ജുമഅത്ത് പള്ളിയിൽ

Read More

ഫുട്ബാൾ കളി കഴിഞ്ഞു വന്ന 14 കാരൻ കുഴഞ്ഞുവീണ് മരിച്ചു, കാക്കൂരിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു.

പാലക്കാട് :പാലക്കാട് ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരന് ദാരുണാന്ത്യം. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുൽ കൃഷ്ണയാണ് മരിച്ചത്. കോക്കൂർ ടെക്നിക്കൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അതുൽ. സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മറ്റൊരു സംഭവത്തിൽ, കാക്കൂർ ടൗണിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു. മരണവീട് സന്ദർശിച്ച് മടങ്ങവേ സ്കൂട്ടറിൽ കാറിടിച്ച് യുവാവ് മരിച്ചു….

Read More

മാങ്കുനി മാമു ഹാജി അന്തരിച്ചു.

കുറ്റിക്കാട്ടൂർ: . മാങ്കുനി മാമു ഹാജി ( 85 ) അന്തരിച്ചു. മാണിയമ്പലം മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, കുറ്റിക്കാട്ടുർ മുസ്ലിം ജമാഅത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട്, കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന വൈസ് പ്രസിഡണ്ട്, പൈങ്ങോട്ടുപുറം ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആയിശക്കുട്ടി മക്കൾ: അഹമ്മദ്. എം (റിട്ട: ഹെഡ്മാസ്റ്റർ, ബാഫഖി ഹയർ സെക്കണ്ടറി സ്കൂൾ വളവന്നൂർ), അബ്ദുറഹ്മാൻ.എം (സൂപ്പർ മാർക്കറ്റ്, റിയാദ്), സുബൈദ ,നഫീസ മരുമക്കൾ: മുഹമ്മദ് എൻ കെ…

Read More

ചേന്ദമംഗലൂർ താന്നിക്കണ്ടി അബ്ദുൽ അഹദ് മരിച്ചു.

  ചേന്ദമംഗലൂർ താന്നിക്കണ്ടി അബ്ദുൽ അഹദ് (68) മരിച്ചു. ഭാര്യ: സൽമ വണ്ടൂർ. മക്കൾ: ദിൽകുഫിൽ, ദിൽകുശ്, ദിൽഷാന, ദിൽഷാദ. മരുമക്കൾ: മുനീർ കുനിയിൽ, ജിയാസ് ചേന്ദമംഗലൂർ, സഫ്ന എരഞ്ഞിമാവ്, അമ്‌ന ഫാത്തിമ. സഹോദരങ്ങൾ:അബ്ദുസ്സമദ്, അബ്ദുൽ മജീദ്, സലീം, അശ്റഫ്, മുജീബ്, ബുശ്റ, പരേതയായ സാബിറ.

Read More