എസ്ഐആർ സമ്മർദ്ദത്തിൽ തളർന്ന് ബി എല്‍ ഒ മാർ
കൊച്ചി: എസ്ഐആർ സമ്മർദ്ദത്തിൽ തളർന്ന് ബിഎല്‍ഒമാ ഇവരെ വീണ്ടും സമ്മർദത്തിലാക്കുന്ന ശാസനയുമായി ഉന്നത ഉദ്യോഗസ്ഥർ. ഇതിനിടെ ആലപ്പുഴയിലും, കലക്ടർ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പരസ്യമായി ശാസിക്കുന്നതിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ബിഎൽഒമാരുടെ പരാതി പ്രവാഹമാണ്. ഫീൽഡിൽ നേരിടുന്ന വെല്ലുവിളികളും സമ്മർദത്തിലാക്കരുത് എന്ന അഭ്യർത്ഥനകളും ബിഎൽഒമാര്‍ ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നുമുണ്ട്. എന്നാൽ ബഹുരാഷ്ട്ര കമ്പനികളിൽ പോലും ആത്മഹത്യകൾ ഉണ്ടാകുന്നില്ലേ എന്നാണ് ഡെപ്യൂട്ടി തഹസിൽദാറുടെ ന്യായീകരണം. എല്ലാവർക്കും ഒരേ മാനസികാവസ്ഥ അല്ലല്ലോ എന്ന് ബിഎൽഒമാരുടെ മറുചോദ്യത്തിനും ശാസനയാണ് മറുപടി. കുറവ്…

