AI girlfriend

സുധാകര സമ്മർദ്ദം ഹൈക്കമാണ്ട് വഴങ്ങി , കണ്ണൂരിൽ സുധാകരൻ സ്ഥാനാർഥി

ന്യൂഡൽഹി: ഒടുവിൽ കെ.സുധാകരന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാൻഡ്. കണ്ണൂരിൽ സുധാകരൻ കോൺഗ്രസ് സ്ഥാനാര്‍ഥിയാകും.ടി.ഒ മോഹനനെയാണ് നേരത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കെ.സുധാകരനും അടൂർ പ്രകാശിനും നിയമസഭയിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയിരുന്നില്ല. കണ്ണൂരിൽ സീറ്റ് നിഷേധിച്ചതിൽ സുധാകരൻ കടുത്ത അതൃപ്തിയിലായിരുന്നു. കെ.സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് ഗുഡ് ബൈ പറഞ്ഞിരുന്നു.

Read More

വനിത ലീഗിൽ പൊട്ടിത്തെറി; സാദിഖലി ശിഹാബ് തങ്ങളെ ഉൾപ്പെടെ അവഹേളിച്ചവരാണ് ഫാത്തിമ തഹ്ലിയ- നൂർ ബീന റഷീദ്.

കോഴിക്കോട്: മുസ്‌ലിം ലീഗ് സ്ഥാ നാർഥി പ്രഖ്യാപനത്തിനെതിരെ വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. ഫാത്തിമ തഹ്ലിയയെ സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് നൂർബിന ചോദിക്കുന്നു. ‘സാദിഖലി ശിഹാബ് തങ്ങളെ ഉൾപ്പെടെ അവഹേളിച്ചവരാണ് ഫാത്തിമ തഹ്ലിയ.അവരെ സ്ഥാനാർഥി ആക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും.തങ്ങള്‍ സ്വമനസാലെയാണ് ഫാത്തിമ തെഹ്ലിയയെ പ്രഖ്യാപിച്ചതെന്ന് തോന്നുന്നില്ല. ജനമധ്യത്തിലാണ് തങ്ങള്‍ക്കെതിരെ സംസാരിച്ചത്. എന്തും പറയാവുന്നതാണ് യോഗ്യതയെന്ന് പുതിയ തലമുറ ചിന്തിച്ചേക്കും. സ്ഥാനാര്‍ഥി പട്ടികയില്‍ വന്ന രണ്ടു വനിതകളിലൊന്ന് യൂത്ത് ലീഗിന്‍റെ മുഖവും…

Read More

യുവാക്കളും, വനിതകളുമടക്കം 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ് ലിം ലീഗ്.

കോഴിക്കോട്: യുവാക്കളും, വനിതകളുമടക്കം 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ് ലിം ലീഗ നേരത്തെ പറയപ്പെട്ട രംഗത്തു വന്ന ചിലർക്ക് സീറ്റ് ലഭിച്ചില്ല.   രണ്ട് വനിതകൾക്ക് സീറ്റ് ലീഗ് ചരിതത്തിലാദ്യം കോഴിക്കോട് കോർപ്പറേഷൻ മെമ്പറായ ഫാത്വിമ തഹ് ലിയ അടക്കം രണ്ട് സ്ത്രീകൾക്ക് സീറ്റ് നൽകി എന്ന ട്വിസ്റ്റും പ്രഖ്യാപനത്തിലുണ്ട് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീറിന് ഇത്തവണ സീറ്റില്ല എന്നതാണ് ലിസ്റ്റിൽ ശ്രദ്ധേയമായത്. പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 27 സീറ്റിലാണ് മുസ്‍ലിം…

Read More

പാലക്കാട് ഹോട്ടൽ വ്യവസായി സിപിഎം സ്വതന്ത്രൻ? കോൺഗ്രസിനായി രമേഷ് പിഷാരടി

പാലക്കാട് ഹോട്ടൽ വ്യവസായിയെ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ ആലോചനയുമായി സിപിഎം. എൻ.എം.ആർ. റസാഖിന്റെ പേരാണ് പാർട്ടി പരിഗണനയിൽ. ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. രമേഷ് പിഷാരടിയെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. ശോഭാ സുരേന്ദ്രനാകും ബിജെപിക്കായി മത്സരിക്കുന്നത്. കോൺഗ്രസിനു പുറത്തായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിനിധീകരിക്കുന്ന പാലക്കാട്ട് രമേഷ് പിഷാരടിക്ക് വിജയിക്കാനാകുമെന്നാണ് പാർട്ടി പ്രതീക്ഷ. കഴിഞ്ഞ തവണ സിപിഎമ്മിനായി മത്സരിച്ച പി.സരിനെ ഇത്തവണ പരിഗണിച്ചില്ല. മത്സരിക്കാനില്ലെന്ന് സരിനും പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായാണ് സൂചന. യുവതികൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ…

Read More

സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 86 സീറ്റുകളിൽ മത്സരിക്കും.

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനാണ് പ്രഖ്യാപനം നടത്തിയത്. 86 സീറ്റുകളിളിലാണ് സിപിഎം മത്സരിക്കുന്നത്. 56 എംഎൽഎമാർ ഇത്തവണയും മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണയും ധർമ്മടത്ത് മത്സരിക്കും. കെ.കെ ശൈലജ പേരാവൂരിലും പി.രാജീവ് കളമശ്ശേരിയിലും ജനവിധി തേടും. കെ.എൻ ബാലഗോപാൽ കൊട്ടാരക്കരയിൽ നിന്നും പി.എ മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നും തെരഞ്ഞെടുപ്പിനെ നേരിടും. മഞ്ചേശ്വരം – കെ ആർ ജയാനന്ദ, ഉദുമ – സി എച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂർ…

Read More

എസ്ഐആർ സമ്മർദ്ദത്തിൽ തളർന്ന് ബി എല്‍ ഒ മാർ

കൊച്ചി: എസ്ഐആർ സമ്മർദ്ദത്തിൽ തളർന്ന് ബിഎല്‍ഒമാ ഇവരെ വീണ്ടും സമ്മർദത്തിലാക്കുന്ന ശാസനയുമായി ഉന്നത ഉദ്യോഗസ്ഥർ. ഇതിനിടെ ആലപ്പുഴയിലും, കലക്ടർ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പരസ്യമായി ശാസിക്കുന്നതിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ബിഎൽഒമാരുടെ പരാതി പ്രവാഹമാണ്. ഫീൽഡിൽ നേരിടുന്ന വെല്ലുവിളികളും സമ്മർദത്തിലാക്കരുത് എന്ന അഭ്യർത്ഥനകളും ബിഎൽഒമാര്‍ ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നുമുണ്ട്. എന്നാൽ ബഹുരാഷ്ട്ര കമ്പനികളിൽ പോലും ആത്മഹത്യകൾ ഉണ്ടാകുന്നില്ലേ എന്നാണ് ഡെപ്യൂട്ടി തഹസിൽദാറുടെ ന്യായീകരണം. എല്ലാവർക്കും ഒരേ മാനസികാവസ്ഥ അല്ലല്ലോ എന്ന് ബിഎൽഒമാരുടെ മറുചോദ്യത്തിനും ശാസനയാണ് മറുപടി. കുറവ്…

Read More

കോഴിക്കോട് കോർപറേഷന്‍ വിഭജനത്തില്‍ ബിജെപി അനുകൂല സമീപനം സ്വീകരിച്ചതായി ആക്ഷേപം.

കോഴിക്കോട് :കോഴിക്കോട് കോർപറേഷന്‍ വിഭജനത്തില്‍ ബിജെപി അനുകൂല സമീപനം സ്വീകരിച്ചതായി ആക്ഷേപം. ചാലപ്പുറം വാർഡില്‍ നിന്ന് 3200 വോട്ടുകള്‍ തൊട്ടടുത്ത വാർഡായ മുഖദാറിലേക്ക് മാറ്റി. വാർഡിലേക്ക് മാറ്റയതില്‍ 2900 വോട്ടും മുസ്‌ലിം വിഭാഗത്തിലേതാണ്. കോൺഗ്രസ് വിജയിക്കുന്ന വാർഡില്‍ ബിജെപിക്ക് വഴിയൊരുക്കാനാണ് നീക്കമെന്ന് ആരോപണവുമായി കോൺഗ്രസും മുസ്‌ലിം ലീഗും രംഗത്തെത്തി. കോഴിക്കോട് കോർപറേഷനിലെ ചാലപ്പുറം വാർഡിലുണ്ടായിരുന്നത് 7295 വോട്ടർമാരാണ്. വാർഡ് പുനസംഘടന നടന്ന ശേഷമുള്ള പുതിയ വോട്ടർ പട്ടിക വന്നപ്പോള്‍ വോട്ടർമാരുടെ എണ്ണം 4052 ആയി കുറഞ്ഞു. 3243…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാർഡ് ഈ മാസം അവസാനം 2, 83, 12.463 വോട്ടർമാർ 30759 ബൂത്തുകൾ ..

തിരുവനന്തപുരം:തെരഞ്ഞെടുപ്പിനുമുന്നോടിയായി തദ്ദേശഭരണ വാർഡുകളുടെ സംവരണം ഇ‍ൗ മാസം അവസാനം നിശ്‌ചയിക്കും. നറുക്കെടുപ്പിലൂടെയാണ്‌ സംവരണ വാർഡ്‌ തെരഞ്ഞെടുക്കുക. 2015ലെയും 2020ലെയും തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി സംവരണമുണ്ടായിരുന്ന വാർഡുകളെ നറുക്കെടുപ്പിൽനിന്ന്‌ ഒഴിവാക്കും. വാർഡ്‌ പുനർവിഭജനത്തിലൂടെ പുതുതായി രൂപീകരിച്ച വാർഡിൽ നിലവിലുള്ള സംവരണ വാർഡിലെ 50 ശതമാനത്തിൽ കൂടുതൽ ജനസംഖ്യയുണ്ടെങ്കിൽ അത് നിലവിലുള്ള സംവരണ വാർഡായി കണക്കാക്കും. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗംz എന്നിങ്ങനെ അഞ്ച് വിഭാഗങ്ങൾക്കാണ് തദ്ദേശസ്ഥാപന വാർഡുകളിൽ സംവരണമുള്ളത്. സ്‌ത്രീകൾക്ക്‌ ഓരോ തദ്ദേശ സ്ഥാപനത്തിലും 50…

Read More