തമിഴ്നാട്ടിൽ വനിതാ പൊലീസ് കോൺ സ്റ്റബിളിനെ കൂട്ടബ ലാത്സംഗം ചെയ്ത കാമുകൻമാർ പിടിയിൽ
ശിവഗംഗ: തമിഴ്നാട്ടിൽ വനിതാ പൊലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗ ചെയ്തെന്നാരോപിച്ച് കാമുകനും മുൻ കാമുകനുമടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ശിവഗംഗ ജില്ലയിൽ 30 കാരിയായ വനിതാ പൊലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്തെന്നാരോപിച്ചാണ് ശനിയാഴ്ച അറസ്റ്റ് നടന്നത്
ശിവഗംഗ തൂത്തൈ സ്വദേശിയായ ഡി. റോബിൻ (28), ശിവഗംഗയിലെ സിത്തലങ്കുടി സ്വദേശിയായ പി. മഹാരാജ (25), കെ. ഹരീഷ് രാജൻ (21) എന്നിവരാണ് അറസ്റ്റിലായവർ .
പൊലീസ് പറയുന്നതനുസരിച്ച്, ശിവഗംഗ ആയുധ റിസർവിൽ (Armed Reserve) ജോലി ചെയ്യുന്ന കോൺസ്റ്റബിൾ വെള്ളിയാഴ്ച ഡ്യൂട്ടി കഴിഞ്ഞ് തന്റെ കാമുകനായ റോബിനൊപ്പം രാത്രിഭക്ഷണത്തിന് പോയിരുന്നു
രാത്രിഭക്ഷണത്തിന് ശേഷം റോബിൻ യുവതിയെ ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ ഇരുവരും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് രാത്രി റോബിൻ തന്റെ സുഹൃത്തും യുവതിയുടെ മുൻ കാമുകനുമായ മഹാരാജയെ ഫോണിൽ വിളിച്ചു വരുത്തി. എന്നാൽ മഹാരാജ മറ്റൊരു സുഹൃത്തായ ഹരീഷ് രാജനൊപ്പമാണ് സ്ഥലത്തെത്തിയത്.
മഹാരാജ യുവതിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചപ്പോൾ അവർ അത് നിരസിച്ചു. തുടർന്ന് മഹാരാജയും ഹരീഷ് രാജനും ചേർന്ന് യുവതിയെ മാറിമാറി ബലാത്സംഗം ചെയ്തതായാണ് ആരോപണം. ആക്രമണത്തിന് ശേഷം യുവതി അവിടെ നിന്ന് രക്ഷപ്പെട്ട് പൊലീസിനെ വിവരമറിയിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ശിവഗംഗയിലെ ഓൾ വുമൺ പൊലീസ് സ്റ്റേഷൻ (AWPS) ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്യുകയും ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകൾ 70(i), 55, 351(ii) എന്നിവ പ്രകാരം മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു

