സുഡാനിൽ 460 പേരെ ആശുപത്രിയിൽ കൂട്ടക്കൊല ചെയ്തു.
ഖാർത്തൂം :ആഭ്യന്തര യുദ്ധത്തെ തുടർന്ന് സുഡാനില്‍ സംഘർഷം രൂക്ഷം. കൂട്ടക്കൊലകള്‍ വ്യാപകമായി. സുഡാനിലെ എല്‍ ഫാഷർ നഗരം പിടിച്ച് അർധസൈനിക വിഭാഗം നടത്തിയ കൂട്ടക്കൊല ഘട്ടം ഘട്ടമായി നടത്തിയ ആസൂത്രിത ആക്രമണമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു 460 പേരാണ് നഗരത്തിലെ സൗദി ഹോസ്പിറ്റലില്‍ കൂട്ടക്കൊലയ്ക്കിരയായത്. 18 മാസമായി എല്‍ ഫാഷർ വളഞ്ഞിരുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്‌എഫ്) വീടുകളിലും ആശുപത്രിയിലും ആക്രമണം നടത്തുകയായിരുന്നു. ഒട്ടേറെപ്പേർ ലൈംഗിക അതിക്രമത്തിനുമിരയായി. ആശുപത്രിയിലെത്തിയവർ ആദ്യം ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി. പിന്നീടു മടങ്ങിയെത്തി…

