AI girlfriend

വെടി നിർത്തൽ കരാർ കാറ്റിൽപ്പറത്തി ഇസ്റാഈൽ അക്രമണം , കുടുംബത്തിലെ 11പേർ കൊല്ലപ്പെട്ടു.

ഗസ്സ : അധിനിവേശത്തിൻ്റെ രക്ത ദാഹ ത്തിൽ ഒരു കുടുംബത്തിലെ 11 പേർ വധിക്കപ്പെട്ടു. ഗാസയിൽ ഇസ്രായേൽ സൈന്യത്തിൻ്റെ ക്രൂരതയിൽ പലസ്തീൻകുടുംബത്തിലെ 11 പേരാണ് കൊല്ലപ്പെട്ടത്. എട്ട് ദിവസം മുമ്പ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഉണ്ടായ ഏറ്റവും മാരകമായ അക്രമണമാണ് ഇത്. വെടി നിർത്തലിന് ശേഷം ഇതു വരെ 28 പേരെ ഇസ്റാഈൽ വധിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഗാസ നഗരത്തിലെ സെയ്തൂൺ പരിസരത്ത് അബു ഷാബാൻ കുടുംബം സഞ്ചരിച്ചിരുന്ന സിവിലിയൻ വാഹനത്തിന് നേരെ ഇസ്രായേൽ സൈന്യം ടാങ്ക്…

Read More

ദീർഘകാല ലിബിയൻ ഭരണാധികാരിയായിരുന്ന മുഅമ്മർ ഗദ്ദാഫിയുടെ മകൻ ഹാനിബൽ ഗദ്ദാഫി യെ ഒരു പതിറ്റാണ്ട് നീണ്ട തടങ്കലിന് ശേഷം ജാമ്യത്തിൽ വിടാൻ ലെബനൻ ജഡ്ജി ഉത്തരവിട്ടതായി എ.എഫ്. പി. റിപ്പോർട്ട് .

ബൈറൂത്ത് ( ലബനൻ ): ദീർഘകാല ലിബിയൻ ഭരണാധികാരിയായിരുന്ന മുഅമ്മർ ഗദ്ദാഫിയുടെ മകൻ ഹാനിബൽ ഗദ്ദാഫി യെ ഒരു പതിറ്റാണ്ട് നീണ്ട തടങ്കലിന് ശേഷം ജാമ്യത്തിൽ വിടാൻ ലെബനൻ ജഡ്ജ വെള്ളിയാഴ്ച ഉത്തരവിട്ടതായി ഒരു ജുഡീഷ്യൽ ഉദ്യോഗസ്ഥൻ പറഞ്ഞതായി എ.എഫ് പി റിപ്പോർട്ട് ചെയ്തു. ഹാനിബൽ ഗദ്ദാഫിയെ വിചാരണ ചെയ്ത , ജഡ്ജി അദ്ദേഹത്തെ 11 മില്യൺ ഡോളർ ജാമ്യത്തിലാണ് വിട്ടയക്കുക എന്ന് പറഞ്ഞു .ജാമ്യത്തിന്റെ ഭാഗമായി യാത്ര വിലക്കും തുടരും ഒരു ഏകപക്ഷീയ തടങ്കൽ കേസിൽ…

Read More

റഫ അതിർത്തി തുറന്നില്ല. ഗസ്സയിലേക്കുള്ള തടഞ്ഞ് ഇസ്റാഈൽ

ഗസ്സ :ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിന് ഇസ്രായേൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വെടി നിർത്തൽ കരാറിൻ്റെ ഭാഗമായി നിലവിൽ വന്ന ധാരണകൾക്ക് വിരുദ്ധമായി പ്രകാരം റഫ ക്രോസിംഗ് ഇസ്റാഈൽ നീക്കം തുടങ്ങി.റഫ ക്രോസിംഗ് തുറക്കണം എന്ന ധാരണ ഇസ്റാഈൽ പാലിക്കില്ലന്നാണ് അറിയിച്ചത്. അതേസമയം ഇസ്രായേൽ-ഹമാസ് വെടിനിർത്തൽനിലവിൽ വന്നിട്ടും ഇസ്രായേൽ സൈന്യം പലസ്തീൻ പ്രദേശത്ത് കുറഞ്ഞത് ഒമ്പത് പേരെ കൊന്നൊടുക്കി. ബുധനാഴ്ച മുതൽ ഗാസ മുനമ്പിലേക്ക് പ്രതിദിനം 300 സഹായ ട്രക്കുകൾ – ആദ്യം സമ്മതിച്ചതിന്റെ പകുതി…

Read More

ഗസയില്‍ യുദ്ധം അവസാനിച്ചു; സമാധാന കരാറില്‍ ഒപ്പുവെച്ചു; പലസ്ഥീൻ തടവുകാരെ മറ്റൊരു രാജ്യത്തേക്ക് മാറ്റാൻ നീക്കം

കെയ്‌റോ: ചരിത്ര പ്രാധാന്യമുള്ള ഗസ സമാധാന കരാറില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഈജിപ്തില്‍ നടന്ന ഷാം എല്‍ ഷെയ്ക്ക് ഉച്ചകോടിയില്‍ വെച്ചാണ് ട്രംപ് ഒപ്പുവെച്ചത്. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ മധ്യസ്ഥ രാഷ്ട്രങ്ങളും കരാറില്‍ ഒപ്പുവെച്ചു. ഗസയില്‍ രണ്ടുവര്‍ഷമായി ഇസ്രഈല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാനായി അന്താരാഷ്ട്ര പിന്തുണ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എസ്-ഈജിപ്ത് പ്രസിഡന്റുമാര്‍ സംയുക്തമായി സമാധാനത്തിനുള്ള ഉച്ചകോടി സംഘടിപ്പിച്ചത്. തുര്‍ക്കി, ജോര്‍ദാന്‍, യു.കെ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍…

Read More

ഹമാസിൽ നിന്ന് തിരിച്ചടി സമ്മതിച്ച് നെതന്യാഹു.

തെല്‍അവിവ്: ഹമാസിൽ നിന്ന് തിരിച്ചടി സമ്മതിച്ച് നെതന്യാഹു.ലോകത്ത് ഇസ്റാഈൽ ഒറ്റപ്പെട്ടതായി തിരിച്ചറിഞെന്നും അദ്ദേഹം പറഞ്ഞു.ഗസ്സയില്‍ ഇസ്രായേലിന് വലിയ വില നല്‍കേണ്ടിവന്നുവെന്ന് തുറന്നു സമ്മതിച്ചു. നിരവധി സൈനികരെ നഷ്ടമായി എന്നു മാത്രമല്ല ഹമാസ് പ്രചാരണത്തിൽ പല രാജ്യങ്ങളും വീണുപോയത് തിരിച്ചടിയായെന്നും നെതന്യാഹു വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇസ്രായേൽ പാർലമെന്റിന് വേണ്ടി സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിന്റെ പരമോന്നത പുരസ്കാരത്തിനും ട്രംപിനെ നെതന്യാഹു നോമിനേറ്റ് ചെയ്തു. സൈനികരുടെ ആത്മാവിനും ശരീരത്തിനും ഗുരുതര പരിക്കുകളേറ്റു. പക്ഷെ അവര്‍…

Read More

ഗസ്സയിൽ ബന്ദികൈമാറ്റം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി.

ഗസ്സ: ഇസ്റാഈൽ ഹമാസ് വെടി നിർത്തൽ കരാറിൻ്റെ ഭാഗമായി രണ്ട് വർഷം നീണ്ട വംശഹത്യ യുദ്ധത്തിനൊടുവിൽ ഗസ്സയിൽ ബന്ദികൈമാറ്റം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി.രണ്ട് മണിക്കൂറുകൾക്ക് ശേഷം ബാക്കിയുള്ള ബന്ദികളെയും വിട്ടയക്കും. മൂന്നിടങ്ങളിൽ നിന്നായി 20 ബന്ദികളെയാണ് റെഡ് ക്രോസിന് കൈമാറുന്നത്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അൽപ സമയത്തിനകം ഇസ്രായേലിൽ എത്തും. ഫലസ്തീൻ ബന്ദികളെ ഇസ്രായേലും ഇന്ന് തന്നെ മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ വിട്ടയക്കുമെന്ന്…

Read More

ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്ന് ഇസ്രായേലി അനുകൂല ക്രിമിനല്‍ സംഘം. ക്രിമിനലുകളെ കീഴ്പ്പെടുത്തി ഹമാസ്

ഗസ സിറ്റി: ഗസ്സയിൽ ആഭ്യന്തര  ഇസ്രായേലി അനുകൂല ക്രിമിനല്‍ സംഘം മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്നു. സാലിഹ് അല്‍ജഫരാവി എന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകനെയാണ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയത്. അല്‍ സബ്ര പ്രദേശത്താണ് സംഭവം. ഗസയില്‍ വെടിനിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചതിന് പിന്നാലെ ക്രിമിനല്‍ സംഘങ്ങള്‍ സാധാരണക്കാര്‍ക്കെതിരേ അതിക്രമങ്ങള്‍ വ്യാപകമാക്കിയിരുന്നു. തുടര്‍ന്ന് ദോഗ്മഷ് എന്ന ഗോത്രത്തില്‍ നിന്നു പുറത്താക്കിയ ക്രിമിനലുകളുടെ സംഘത്തെ ഗസ സര്‍ക്കാരിന്റെ ആഭ്യന്തര സുരക്ഷാ സേന ഇന്ന് വൈകീട്ട് നേരിട്ടു. ഇത് റിപോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സാലിഹിനെ ക്രിമിനലുകള്‍ വെടിവച്ചു…

Read More

ഗസ്സയിൽ വെടിനിർത്തലിന് അംഗീകാരം നൽകി ഇസ്രായേൽ യുദ്ധ ക്യാബിനറ്റ്

ഗസ്സ :ഗസ്സയിൽ വെടിനിർത്തലിന് അംഗീകാരം നൽകി ഇസ്രായേൽ യുദ്ധ ക്യാബിനറ്റ.യു.എസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ്​ വെടിനിർത്തൽ പ്രഖ്യാപിച്ച്​ 24 മണിക്കൂറി​ലേറെ നീണ്ട അനിശ്ചിതത്വത്തിന്​ ഒടുവിലാണ്​ ഇസ്രയേൽ മന്ത്രിയേുടെ അനുമതി. വെടിനിർത്തൽ കരാറിന്‍റെ ആദ്യഘട്ടം ഇന്നലെ ഉച്ചയോടെ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം അനിശ്ചിതമായി നീണ്ടു. മന്ത്രിമാർക്കിടയിലെ ഭിന്നത കാരണം പലവട്ടം മന്ത്രിസഭ യോഗംചേർന്നു. ഒടുവിൽ യു.എസ്​ പശ്​ചിമേഷ്യൻ ദൂതൻ സ്റ്റിവ്​ വിറ്റ്കോഫ്​,ട്രംപിന്‍റെ ഉപദേശകൻ ജറെദ്​ കുഷ്​നർ എന്നിവർ ഇസ്രായേലിൽ നെതന്യാഹുവുമായി ​പ്രത്യേകം ചർച്ച നടത്തി….

Read More

വെടി നിർത്തൽ കരാർ ഇസ്റാഈൽ  പാലിക്കപ്പെടുമോ? ഇസ്റാഈൽ തടവറയിലുള്ള മർവാൻ ബർഗൂതിയെ വിട്ടയക്കണമെന്ന ഹമാസ് ആവശ്യം അംഗീകരിക്കില്ലന്ന് ഇസ്റാഈൽ

ഗസ്സ :വെടി നിർത്തൽ കരാർ ഇസ്റാഈൽ  പാലിക്കപ്പെടുമോ? ഇസ്റാഈൽ തടവറയിലുള്ള മർവാൻ ബർഗൂതിയെ വിട്ടയക്കണമെന്ന ഹമാസ് ആവശ്യം അംഗീകരിക്കില്ലന്ന് ഇസ്റാഈൽ ഗസയിൽ ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാറിലെത്തിയതായി പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് പത്ത് പേർ കൊല്ലപ്പെടുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.സഹായത്തിനായി ക്യൂ നിന്ന നിരവധി പേർ മരിച്ചവരിൽ ഉൾപ്പെടുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് പ്രാദേശിക അധികാരികൾ പറഞ്ഞു.ഇസ്രായേൽ സർക്കാർ കരാർ അംഗീകരിക്കാൻ യോഗം ചേരുമ്പോൾ മാത്രമേ വെടിനിർത്തൽ പ്രാബല്യത്തിൽ വരൂ എന്ന് റിപ്പോർട്ടുകൾ പറയുന്നു….

Read More

കാൻസർ ബാധിച്ച് മരിച്ച സ്ത്രീയുടെ കുടുംബത്തിന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 966 കോടി ഡോളർ പിഴ

ലോസ് ഏഞ്ചൽസ്: ജീവിത കാലം മുഴുവൻ ഉപയോഗിച്ചത് ജോൺസൺ,  അവസാനം കാൻസർ’ 15 വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ കാൻസർ ബാധിച്ച് മരിച്ച സ്ത്രീയുടെ കുടുംബത്തിന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 966 കോടി ഡോളർ പിഴനൽകാൻ വിധി. ജോൺസൺ ആൻഡ് ജോൺസണിന്റെ ബേബി പൗഡർ ജീവിതകാലം മുഴുവൻ ഉപയോഗിച്ചതാണ് കാൻസർ ബാധിക്കാൻ കാരണമെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് മരിച്ച സ്ത്രീയുടെ കുടുംബത്തിന് 966 കോടി ഡോളർ നൽകാൻ കോടതി ഉത്തരവിട്ടത്. ലോസ് ഏഞ്ചൽസ് സ്റ്റേറ്റ് കോടതിയുടേതാണ് ഉത്തരവ്. മേ…

Read More