കാൻസർ ബാധിച്ച് മരിച്ച സ്ത്രീയുടെ കുടുംബത്തിന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 966 കോടി ഡോളർ പിഴ

ലോസ് ഏഞ്ചൽസ്: ജീവിത കാലം മുഴുവൻ ഉപയോഗിച്ചത് ജോൺസൺ,  അവസാനം കാൻസർ’

15 വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ കാൻസർ ബാധിച്ച് മരിച്ച സ്ത്രീയുടെ കുടുംബത്തിന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 966 കോടി ഡോളർ പിഴനൽകാൻ വിധി. ജോൺസൺ ആൻഡ് ജോൺസണിന്റെ ബേബി പൗഡർ ജീവിതകാലം മുഴുവൻ ഉപയോഗിച്ചതാണ് കാൻസർ ബാധിക്കാൻ കാരണമെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് മരിച്ച സ്ത്രീയുടെ കുടുംബത്തിന് 966 കോടി ഡോളർ നൽകാൻ കോടതി ഉത്തരവിട്ടത്. ലോസ് ഏഞ്ചൽസ് സ്റ്റേറ്റ് കോടതിയുടേതാണ് ഉത്തരവ്.
മേ മൂർ എന്ന സ്ത്രീക്ക് ആസ്ബറ്റോസ് എക്സ്പോഷറുമായി ബന്ധപ്പെട്ട ഒരു കാൻസറായ മെസോതെലിയോമ ബാധിച്ചതിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ഉത്തരവാദികളാണ് എന്നാണ് കോടതിയുടെ കണ്ടെത്തൽ. അപകടത്തിന്റെ നഷ്ടപരിഹാരമായി 16 മില്യൺ ഡോളറും പിഴയായി 950 മില്യൺ ഡോളറുമാണ് കോടതി പിഴവിധിച്ചത്. മേ മൂറിന്റെ കുടുംബത്തിനാണ് ഈ തുക ലഭിക്കുക. പൗഡർ ഉപയോഗിച്ചാൽ ഉണ്ടാകാനിടയുള്ള ആരോഗ്യപരമായ അപകടങ്ങൾ ജോൺസൺ ആൻഡ് ജോൺസൺ മറച്ചുവെച്ചുവെന്നാരോപിച്ചായിരുന്നു കേസ്. 2021ലാണ് മേ മൂർ മരണപ്പെടുന്നത്. മരിക്കുമ്പോൾ 88 വയസായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *