AI girlfriend

ഇസ്രയേലും ഹമാസും ഗാസയിലെ വെടിനിര്‍ത്തലിന് അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇസ്രയേലും ഹമാസും ഗാസയിലെ വെടിനിര്‍ത്തലിന് അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ. തന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഇരുകൂട്ടരും അംഗീകരിച്ചതായി ട്രംപ് അവകാശപ്പെട്ടു. ബന്ദികളെ കൈമാറാമെന്ന് അംഗീകരിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഇസ്രയേലും ഹമാസും ഞങ്ങളുടെ സമാധാന പദ്ധതിയിലെ ആദ്യ ഘട്ടത്തില്‍ ഒപ്പിട്ടതായി ഞാന്‍ അഭിമാനത്തോടെ അറിയിക്കുന്നു. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കും. ഇസ്രയേല്‍ അവരുടെ സേനയെ പിന്‍വലിക്കും. എല്ലാ കക്ഷികളെയും നീതിപൂര്‍വം പരിഗണിക്കും. അറബ്, മുസ്‌ലിം സമൂഹത്തിനും ഇസ്രയേലിനും അമേരിക്കയ്ക്കും എല്ലാ രാജ്യങ്ങള്‍ക്കും…

Read More

ഗസ്സ യുദ്ധം അവസാനിച്ചാല്‍ കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി സമാധാന കരാറുകളില്‍ ഒപ്പുവെക്കാന്‍ സാധ്യത, യഹ്‌യ സിൻ വാറിൻ്റെ മൃതദേഹം വിട്ടു കിട്ടണം ഹമാസ്

കെയ്‌റോ: ഗസ്സ യുദ്ധം അവസാനിച്ചാല്‍ കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി സമാധാന കരാറുകളില്‍ ഒപ്പുവെക്കാന്‍ സാധ്യയുണ്ടെന്ന് ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി ബദര്‍ അബ്ദുലത്തി. യുഎസ് പ്രസിഡന്റിന്റെ ഇടപെടലില്‍ ചര്‍ച്ചകള്‍ ശുഭമായി അവസാനിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വ്യവസ്ഥകള്‍ പാലിക്കുമെന്ന് ഇസ്രയേല്‍ ഉറപ്പാക്കാനും സ്ഥിരമായ വെടിനിര്‍ത്തലിനും രേഖാമൂലം സമ്മതം അറിയിക്കണമെന്നു ഖത്തര്‍ ആവശ്യപ്പെട്ടു. അതേസമയം, കൊല്ലപ്പെട്ട ഹമാസ് നേതാക്കളായ യഹിയ സിന്‍വാറിന്റെയും മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രമുഖ പലസ്തീനിയന്‍ നേതാവ് മര്‍വാന്‍…

Read More

ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി: ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രി

കെയ്റോ: ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രി ബദര്‍ അബ്ദലട്ടി.ഗസയില്‍ നിന്നുള്ള ഇസ്രഈലിന്റെ പൂര്‍ണമായ പിന്‍വാങ്ങലിലും മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഈജിപ്ഷ്യന്‍ മന്ത്രി പറഞ്ഞു. സ്ലോവേനിയന്‍ പ്രധാനമന്ത്രിയുമായുള്ള പത്രസമ്മേളനത്തിലാണ് അബ്ദലട്ടിയുടെ പരാമര്‍ശം. ഗസയിലെ യുദ്ധവും പട്ടിണിയും അവസാനിപ്പിക്കുന്നതോടെ നിലവിലെ ചര്‍ച്ചകള്‍ക്ക് തിരശീല വീഴുമെന്നും അബ്ദലട്ടി പറഞ്ഞു. ഐക്യരാഷ്ട്രസഭ വഴി ഗസാ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കാനുള്ള സംവിധാനം സ്ഥാപിക്കുന്നത് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും ഈജിപ്ഷ്യന്‍ മന്ത്രി പ്രതികരിച്ചു…

Read More

ടെൽ അവീവ്: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാർടികൾ.

ടെൽ അവീവ്: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാർട്ടികൾ രംഗത്തുവന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയെ തകിടം മറിക്കുന്ന രീതിയിലാണ് സർക്കാരിനെതിരെ ഈ പാർട്ടികൾ പരസ്യമായി രംഗത്തെത്തിയത്. ഇസ്രയേൽ രാഷ്ട്രത്തിന് ഏറ്റവും വലിയ വിപത്ത് വരുത്തിവെച്ച തീവ്രവാദ സംഘടനയെ പുനരുജ്ജീവിപ്പിക്കുന്ന ഒരു സാഹചര്യത്തെയും ഞങ്ങൾക്ക് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.’ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞു. കൂട്ടുകക്ഷി…

Read More

ഇസ്രായേൽ വധിക്കാൻ ശ്രമിച്ച അൽഹയ്യ കെയ്റോയിൽ ഹമാസ് -ഇസ്രായേൽ ഒന്നാം വട്ട ചർച്ച സമാപിച്ചു.

കെയ്‌റോ: ഗസ വെടിനിര്‍ത്തല്‍ തീരുമാനത്തിന്‍മേല്‍ ഈജിപ്തില്‍ നടന്ന ഒന്നാംഘട്ട ചര്‍ച്ച അവസാനിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗസ സമാധാന പദ്ധതിയുടെ ഭാഗമായാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. ആദ്യഘട്ട ചര്‍ച്ചകള്‍ സൗഹൃദപരമായ അന്തരീക്ഷത്തിലാണ് അവസാനിച്ചതെന്നാണ് വിവരം. ഇന്നും ചര്‍ച്ചകള്‍ തുടരും. ഹമാസ് പ്രതിനിധികളും ഇസ്രായേല്‍ പ്രതിനിധികളും തമ്മില്‍ മധ്യസ്ഥര്‍ വഴിയാണ് ചര്‍ച്ച നടക്കുന്നത്. ഹമാസ് മുതിര്‍ന്ന നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലാണ് ഹമാസ് സംഘം ചര്‍ച്ചയ്‌ക്കെത്തിയത്. ഇസ്രായേല്‍ പ്രതിനിധിസംഘത്തില്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിര്‍…

Read More

കാനഡയില്‍ നിലവില്‍ 47,000 വിദേശ വിദ്യാർത്ഥികളെ ‘കാണാനില്ല’അധികവും ഇന്ത്യക്കാർ

ഒട്ടാവ: കാനഡയില്‍ നിലവില്‍ 47,000 വിദേശ വിദ്യാർത്ഥിള്‍ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ വകുപ്പ് കാനഡ ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റിയില്‍ വെളിപ്പെടുത്തി. ഇതിൽ കൂടുതലും ഇന്ത്യക്കാരെന്ന് വെളിപ്പെടുത്തൽ. വിദ്യാർത്ഥികളായി രാജ്യത്ത് പ്രവേശിച്ചെങ്കിലും പിന്നീട് വിസാ നിബന്ധനകള്‍ ലംഘിച്ചെന്നും അതിനാല്‍ അവർക്ക് രാജ്യത്ത് തുടരാൻ യോഗ്യതയില്ലെന്നും നാഷണല്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കാനഡയില്‍ വിദ്യാർത്ഥികളായി പ്രവേശിച്ച 47,175 പേർ വിസ നിബന്ധനകള്‍ പാലിക്കാത്തവരാകാൻ സാധ്യതയുണ്ടെന്ന് ഏജൻസിയിലെ മൈഗ്രേഷൻ ഇന്റഗ്രിറ്റി മേധാവി ആയിഷ സഫർ പറഞ്ഞു. വിസയുടെ…

Read More

അക്രമം തുടർന്ന് ഇസ്റാഈൽ . തടവുകാരുടെയും ബന്ദികളുടേയും മോചനം വേഗത്തിലാക്കണമെന്ന് ഹമാസ്. കൈറോയിൽ മധ്യസ്ഥ ചർച്ച.

കെയ്റോ : ഈജിപ്തില്‍ ഇസ്രായേലുമായി നിര്‍ണായക ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ തടവുകാരുടെയും ബന്ദികളുടേയും മോചനം വേഗത്തിലാകണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. ഇതിനിടെ ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തുടർച്ചയായി തുടരുകയാണ്, ഇന്ന് കുറഞ്ഞത് 19 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിർബന്ധിത പട്ടിണി മൂലം ഒരാൾ മരിച്ചതായും ഉപരോധിക്കപ്പെട്ട പ്രദേശത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്കാണ് ഈജിപ്തില്‍ വേദി ഒരുങ്ങുന്നത്. ഹമാസ് പ്രതിനിധികളും ഇസ്രായേല്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ഗസ്സയില്‍ സമഗ്രവും സുസ്ഥിരവുമായ…

Read More

യുഎസിലെ ഡാലസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അജ്ഞാതന്‍ വെടിവച്ചു കൊന്നു

ഡാലസ്: യുഎസിലെ ഡാലസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അജ്ഞാതന്‍ വെടിവച്ചു കൊന്ന. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ പോള്‍ എന്ന 27കാരനാണ് കൊല്ലപ്പെട്ടത്. ഗ്യാസ് സ്റ്റേഷനില്‍ ജോലിചെയ്യുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം. ഹൈദരാബാദില്‍ ബിഡിഎസ് പഠനത്തിനു ശേഷം 2023ലാണ് ചന്ദ്രശേഖര്‍ തുടര്‍പഠനത്തിനായി യുഎസിലേക്കു പോയത്. ആറു മാസം മുമ്പ് ഡെന്റല്‍ പിജി കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു. മുഴുവന്‍ സമയ ജോലിക്കായി കാത്തിരിക്കുന്നതിനിടെ പാര്‍ട് ടൈമായാണ് ഗ്യാസ് സ്റ്റേഷനില്‍ ജോലിയെടുത്തത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാന്‍ കുടുംബം യുഎസ് അധികൃതരുടെ സഹായം തേടി. ബിആര്‍സ്…

Read More

ട്രമ്പിൻ്റെ നിർദ്ദേശങ്ങളോട് പ്രതികരിച്ച് ഹമാസ് , ഗസയിൽ ബോംബിടുന്നത് ഉടൻ നിർത്തുക. ട്രംമ്പ്

ദോഹ:അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയോടുള്ള പ്രതികരണം ഹമാസ് സമർപ്പിച്ചു, ഗസ്സ മുനമ്പിൻ്റെ ഭരണം പലസ്തീൻ ടെക്നോക്രാറ്റുകൾക്ക് കൈമാറാനും എല്ലാ ഇസ്രായേലി തടവുകാരെയും മോചിപ്പിക്കാനും ഗ്രൂപ്പ് സമ്മതിച്ചതായി അൽ ജസീറ റിപ്പോർട്ട് യുദ്ധം നിർത്തലാക്കാനുള്ള ട്രംപിന്റെ 20 ഇന പദ്ധതിയോടുള്ള ഹമാസ് പ്രതികരണം വെള്ളിയാഴ്ച കൈമാറിയിരുന്നു എന്നാൽ ഞായറാഴ്ച വരെ ട്രംപ് ഈ നിർദ്ദേശത്തോട് പ്രതികരിക്കാൻ ഹമാസിന് സമയം നൽകിയിരുന്നു. ശനിയാഴ്ച രാവിലെ, ഇസ്രായേലിനോട് ഗസയിൽ ബോംബിടുന്നത് ഉടൻ നിർത്താൻ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഹമാസ് “ശാശ്വത…

Read More

ഗസയിലെ വംശഹത്യയില്‍ പ്രതിഷേധിച്ച് ഇസ്രഈലി കപ്പലിന് സേവനങ്ങള്‍ നിരസിച്ച് ഇറ്റലിയിലെ ലിവോര്‍ണോ തുറമുഖത്തെ തൊഴിലാളികള്‍

ലിവോര്‍ണോ: ഗസയിലെ വംശഹത്യയില്‍ പ്രതിഷേധിച്ച് ഇസ്രഈലി കപ്പലിന് സേവനങ്ങള്‍ നിരസിച്ച് തിരികെ അയച്ച് ഇറ്റലിയിലെ ലിവോര്‍ണോ തുറമുഖത്തെ തൊഴിലാളികള്. സിം വിര്‍ജീനിയ (ZIM Virgina)എന്ന ഇസ്രഈലി കണ്ടെയ്‌നര്‍ കപ്പലാണ് ഇറ്റലിയിലെ തുറമുഖത്തെത്തിയിട്ടും ചരക്കുകള്‍ ഇറക്കാനോ കയറ്റാനോ സാധിക്കാതെ തുറമുഖം വിട്ടത്. സിം വിര്‍ജീനിയ കപ്പല്‍ തീരത്തെത്തിയിട്ടും കപ്പലിന് ആവശ്യമായ സേവനങ്ങള്‍ നല്‍കില്ലെന്ന് തുറമുഖത്തെ തൊഴിലാളികള്‍ നിലപാടെടുക്കുകയായിരുന്നു. ചെറുതും വലുതുമായ എല്ലാ ഡോക്ക് തൊഴിലാളി ഗ്രൂപ്പുകളും ഒന്നിച്ചാണ് ഇസ്രഈല്‍ കപ്പലിന് സേവനം നല്‍കില്ലെന്ന തീരുമാനമെടുത്തത്. ഇതോടെയാണ് അഞ്ച് ദിവസം…

Read More