വിദ്വേഷ പ്രസംഗങ്ങളും കലാപാഹ്വാനങ്ങളും സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ നടത്തിയാൽ 10 വർഷം വരെ തടവ്, കർണ്ണാടക ബിൽ അവതരിപ്പിച്ചു
ബംഗളുരു :വിദ്വേഷ പ്രസംഗങ്ങളും കലാപാഹ്വാനങ്ങളും സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ നടത്തിയാൽ 10 വർഷം വരെ തടവ ലഭിക്കുന്ന നിയമ നിർമാണത്തിന് വേണ്ടിയുള്ള ബിൽ കർണാടക നിയമസഭയിൽ അവതരിപ്പിച്ചു. ബിജെപിയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് ബിൽ അവതരണം നടന്നത്. വിദ്വേഷകുറ്റത്തിന് ഒരു വർഷം തടവാണ് ബിൽ നിശ്ചയിച്ചിട്ടുള്ളത്. ഒപ്പം 50000 രൂപ പിഴയും. കുറ്റം ആവർത്തിച്ചാൽ പത്ത് വര്ഷം വരെയാണ് തടവ്. മതം, ജാതി, സമൂഹം, ലിംഗം, ജൻമസ്ഥലം, വീട്, ഭാഷ, വൈകല്യം, കുലം എന്നിവയൊക്കെ നിയമത്തിന്റെ…

