സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
കോഴിക്കോട് :കുന്നമംഗലത്ത് പ്രവർത്തിക്കുന്ന കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഒഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ.പി സുധീർ, സ്ഥാപനത്തിൻ്റെ ഡയറക്ടർ പ്രൊഫ. പി.കെ രത്നകുമാർ എന്നിവർ ചേർന്നാണ് ലോഗോ മുഖ്യമന്ത്രിക്ക് കൈമാറിയത്. 2021-22ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതിൻ്റെ ഭാഗമായി കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിനെ മികവിൻ്റെ കേന്ദ്രമായി ഉയർത്താനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിരുന്നു. തുടർന്ന് 2024-25 സാമ്പത്തിക വർഷം കേരള സ്കൂൾ…

