AI girlfriend

കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ ആദ്യ അതിഥി; രണ്ട് ദിവസം പ്രായമുള്ള ആൺകുഞ്ഞിന് പേര് ആദി

കോഴിക്കോട്: സംസ്ഥാനത്ത് അമ്മത്തൊട്ടിലുകളിൽ ഏറ്റവും ആധുനിക സാങ്കേതിക വിദ്യയോടെ കഴിഞ്ഞ മാസം 17-ന് കോഴിക്കോട് ബീച്ച് ആശുപത്രിക്കു സമീപം സ്ഥാപിച്ച അമ്മത്തൊട്ടിലിൽ പ്രഥമ അതിഥി. ഇന്നലെ രാത്രി 8.45 ഓടുകൂടിയാണ് അമ്മ തൊട്ടിലിൽ രണ്ട് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് ആദി എന്ന് പേരിട്ടതായി കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി അറിയിച്ചു. കുഞ്ഞ് എത്തിയ വിവരം മൊബൈൽ അപ്ലിക്കേഷൻ വഴി ബന്ധപ്പെട്ടവർ അറിയുകയായിരുന്നു. ആശുപത്രിയിലെ ഡ്യൂട്ടി നേഴ്‌സ് കുഞ്ഞിനെ…

Read More

കോഴിക്കോട് ചേവരമ്പലത്ത് ഡോക്ടറുടെ വീട്ടിൽ മോഷണം, കവർന്നത് 40 പവൻ; പ്രതിക്കായി തിരച്ചിൽ

കോഴിക്കോട് :ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 40 പവനോളം ആഭരണങ്ങൾ മോഷ്ടിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം. ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയോടെ ആയിരുന്നു മോഷണം. സിസി ടിവി ദൃശ്യങ്ങൾ പ്രകാരം പുലർ‌ച്ചെ 1.55 ഓടെയാണ് മോഷ്ടാവ് വീട്ടിലേക്ക് പ്രവേശിച്ചത്. വീടിനു മുൻവശത്തെ വാതിൽ‌ തുറന്നാണ് അലമാരയിലും മേശയിലുമായി സൂക്ഷിച്ച 40 പവനോളം മോഷ്ടിച്ചത്. ഈ മാസം പതിനൊന്നാം തീയതി മുതൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു. സ്വദേശമായ…

Read More

പെണ്‍കുട്ടികള്‍ പുറത്തുപോയ തക്കത്തിന് ഹോസ്റ്റല്‍ ഉടമ സ്ഥാപനം പൂട്ടി കടന്നുകളഞ്ഞതായി പരാതി

കോഴിക്കോട്: പെണ്‍കുട്ടികള്‍ പുറത്തുപോയ തക്കത്തിന് ഹോസ്റ്റല്‍ ഉടമ സ്ഥാപനം പൂട്ടി കടന്നുകളഞ്ഞതായി പരാതി. കോഴിക്കോട് ചാലപ്പുറത്താണ് ഒരുകൂട്ടം പെണ്‍കുട്ടികളെ പെരുവഴയിലാക്കിയ സംഭവം നടന്നത്. രാവിലെ തങ്ങള്‍ ജോലി സ്ഥലത്തേക്കും കോളേജുകളിലേക്കും പോയ സമയത്ത് വീട്ടുടമ സ്ഥാപനം പൂട്ടിപ്പോവുകയായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. വീടിന്റെ ഉടമസ്ഥനില്‍ നിന്നും കെട്ടിടം വാടകയ്‌ക്കെടുത്തയാള്‍ മറ്റൊരു യുവതിക്ക് ഹോസ്റ്റല്‍ നടത്താനായി നല്‍കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഈ യുവതി താമസക്കാരെ പറഞ്ഞു പറ്റിക്കുകയായിരുന്നു. വൈകീട്ടോടെ ഇവരെല്ലാം തിരിച്ചെത്തിയപ്പോഴാണ് താമസ സ്ഥലം പൂട്ടിയിരിക്കുന്നതായി കണ്ടത്….

Read More

സന്നദ്ധ പ്രവർത്തകൻ പെരിങ്ങൊളം മൂസക്കോയയെ ആദരിച്ചു.

കോഴിക്കോട് :മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ അരനൂറ്റാണ്ടിലേറെ ക്കാലമായി വളണ്ടിയറായി സേവനം ചെയ്ത പെരിങ്ങളം മൂസക്കോയയെ കേഷ്വാലിറ്റിയിലെ ടീം വളണ്ടിയേർസിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഇബ്രാഹിം ഒമാനൂർ അധ്യക്ഷത വഹിച്ചു. സലിം കാരന്തൂർ സ്വാഗതം പറഞ്ഞു, വളണ്ടിയർമാരായ ആഷിക് കൊയിലാണ്ടി, മുജീബ് ഒളവണ്ണ, ഷംസീർ വടകര, മുസ്തഫ മേലെടത്ത്, ഇർഷാദ് നരിക്കുനി, സഹീർ കോവൂർ, സമദ്, സുരേഷ് ബാബു, സെറീന, നാജിയ, ഗഫൂർ പതിമംഗലം തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ തുടക്കകാലം മുതലുള്ള അനുഭവങ്ങൾ മറുപടി പ്രസംഗത്തിൽ മൂസകോയ…

Read More

ബുഷ്‌റ കൊയിലാണ്ടിക്ക് ഗ്ലോബൽ വിമൻ അവാർഡ്..

കോഴിക്കോട്: ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് മെമ്പറും പ്രമുഖ ചാരിറ്റി പ്രവർത്തകയുമായ ബുഷ്‌റ കൊയിലാണ്ടിയെ ഈ വർഷത്തെ ഗ്ലോബൽ വിമൻ ഇൻസ്പിറേഷൻ അവാർഡിന് തെരഞ്ഞെടുത്തു.. മികച്ച നഴ്സിംഗ് അസിസ്റ്റന്റ് അവാർഡിന് അർഹയായ ബുഷ്‌റ ‘ഒപ്പം കെയർ ഫൗണ്ടേഷൻ’ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്. ഈ വർഷത്തെ ഹോപ്പ് ജീവരക്ഷാ പുരസ്കാരവും ബുഷ്‌റയെ തേടിയെത്തിയിരുന്നു. സെപ്റ്റംബർ 28ന് ബാംഗ്ലൂരിൽ വെച്ചാണ് അവാർഡ് ദാന ചടങ്ങ് നടക്കുന്നത്..

Read More

ബോർഡ്, ലൈറ്റ്, ക്യാമറ എല്ലാം പൂർത്തിയായി; വെങ്ങളം – രാമനാട്ടുകര ബൈപാസിൽ ടോൾ പിരിവിന് ട്രയൽ റൺ.

*കോഴിക്കോട് |* ദേശീയപാത വെങ്ങളം – രാമനാട്ടുകര ബൈപാസിൽ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ടോൾ പിരിവ് തുടങ്ങും. ഡൽഹി ആസ്ഥാനമായ റൻജൂർ എന്ന കമ്പനിയാണു ടോൾ പിരിവിനുള്ള കരാർ എടുത്തത്. ടോൾ നിരക്ക് ദേശീയപാത അതോറിറ്റിയുടെ അന്തിമ പരിഗണനയിലാണ്. അതോറിറ്റിയുടെ അംഗീകാരം ലഭിച്ച ശേഷം നിരക്ക് പരസ്യപ്പെടുത്തുകയും കൂടത്തുംപാറയിലെ ടോൾ പ്ലാസയിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ഈയാഴ്ച തന്നെ ടോൾ പ്ലാസയിൽ ട്രയൽ റൺ നടക്കും. തുടർന്ന്, ഒരാഴ്ചയ്ക്കകം ടോൾ പിരിവു തുടങ്ങും. ഫാസ്റ്റ്…

Read More

കക്കൂസ് മാലിന്യം സിമന്റ് ചാക്കുകളില്‍ നിറച്ച് കുഴിയില്‍ തള്ളി; കുഴി മൂടാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര.

പന്തീരാങ്കാവ്: സിമന്റ് ചാക്കുകളില്‍ നിറച്ച കക്കൂസ് മാലിന്യം കുഴിയില്‍ തള്ളിയതിനെ തുടര്‍ന്ന് കുഴി മൂടാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. കോഴിക്കോട് പന്തീരാങ്കാവ് കൊടല്‍നടക്കാവ് ഈരാട്ടുകുന്നിലാണ് സംഭവം. സ്വകാര്യ ഭൂമിയിലെ മാലിന്യം തള്ളിയ കുഴി മൂടാന്‍ നടത്തിയ ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. പ്രദേശമാകെ രൂക്ഷമായ ഗന്ധം പടര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യം കുഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. കുഴിയിലുണ്ടായിരുന്ന കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് സിമന്റ് ചാക്കുകളില്‍ നിറച്ച മാലിന്യം തള്ളുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ്…

Read More

സമസ്ത നേതാവ് ബഹാവുദ്ദീൻ നദ്‌വിക്കെതിരായ പരനാറി പരാമർശം; സി.പി. എം നേതാവിനെ മഹല്ല് കമ്മറ്റിയിൽ നിന്നും പുറത്തക്കി.

കോഴിക്കോട്: സമസ്ത മുശാവറാംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സിപിഎം നേതാവ് അഡ്വ. ഹഖീൽ അഹമ്മദിനെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ഹഖീൽ മടവൂർ മഹല്ല് ട്രഷററും ആയിരുന്നു. സിഎം മഖാം മഹല്ല് കമ്മിറ്റിയാണ് ഹഖീലിനെ ഭാരവാഹി സ്ഥാനത്തുനിന്ന് പുറത്താക്കിയത്. മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ബഹാഉദ്ദീൻ നദ്‌വി നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിനെതിരെ സിപിഎം നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഹഖീൽ…

Read More

കോഴിക്കോട് കൊടുവള്ളി മാനിപുരത്ത് പുഴയിൽ കാണാതായ പത്തു വയസ്സുകാരിക്കായുള്ള തിരച്ചിൽ തുടരുന്നു.

കോഴിക്കോട്:കോഴിക്കോട് കൊടുവള്ളി മാനിപുരത്ത് പുഴയിൽ കാണാതായ പത്തു വയസ്സുകാരിക്കായുള്ള തിരച്ചിൽ തുടരുന്നു ഇന്നലെ വൈകുന്നേരം ആണ് കൊടുവള്ളി സ്വദേശി തൻഹ ഷെറിൻ കാൽവഴുതി പുഴയിൽ വീണത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെ മാതാവിനും ബന്ധുക്കൾക്കും ഒപ്പം പുഴയിൽ കുളിക്കാൻ എത്തിയ തൻഹ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും അഗ്നിരക്ഷാസേനാഗങ്ങളും ഇന്നലെ രാത്രി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെ ആരംഭിച്ച തെരച്ചിൽ തുടരുകയാണ്.പുഴയിലെ ഒഴുക്കിന്‍റെ ശക്തി കുറഞ്ഞത് തെരച്ചിൽ വേഗത്തിലാക്കിയിട്ടുണ്ട് .സ്കൂബാ…

Read More

മാതാവിനൊപ്പം കുളിക്കാനെത്തിയ 2 കുട്ടികൾ ഒഴുക്കിൽ പെട്ടു; 10 വയസുകാരിക്കായി തെരച്ചിൽ തുടരുന്നു, 12കാരനെ രക്ഷിച്ചു.

കൊടുവള്ളി: മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ കുട്ടികളാണ് അപകടത്തിൽപെട്ടത്. 12 വയസ്സുള്ള മകനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. 10 വയസ്സുള്ള പെൺകുട്ടിക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.

Read More