സ്കൂളിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ ബംഗളുരുവിൽ  കണ്ടെത്തി.

കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ ബംഗളുരുവിൽ  കണ്ടെത്തി കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറി പത്താം ക്ലാസ് വിദ്യാർഥി ഫുആദിനെയാണ് ഡിസം 8 മുതൽ കാണാതായത്. രാവിലെ സ്കൂളിൽ എത്തിയ ഫുആദ് ഉച്ചക്ക് ഒരു മണിക്ക് തൊട്ടടുത്ത പള്ളിയിലേക്ക് പ്രാർത്ഥനക്ക് പോയതാണെന്ന് പറയുന്നു. ശേഷം വിദ്യാർത്ഥി ക്ലാസ്സിലോ വീട്ടിലോഎത്തിയിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കൾക്കൊപ്പം ബംഗളുരുവിലുള്ള തായി വിവരം ലഭിച്ചത്.

Read More

സിനിമ കാണാൻ വീട്ടിൽ നിന്നിറങിയ വിദ്യാർഥിയെ കാണാനില്ല.

കോഴിക്കോട് : ആദിവാസി വിദ്യാര്‍ത്ഥിയെ കാണാതായി. ഒരാഴ്ച മുമ്പാണ് കാണാതായത്. ഓമശ്ശേരി പഞ്ചായത്തിലെ ചുണ്ടക്കുന്ന് ഉന്നതിയിലെ പുത്തന്‍പുരക്കല്‍ വീട്ടില്‍ വിജിത് വിനീത് എന്ന 14കാരനെയാണ് കാണാതായത്. കൂട്ടുകാരോടൊപ്പം സിനിമയ്ക്ക് പോകുകയാണ് എന്നും പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് വീട്ടില്‍ തിരിച്ചുവന്നില്ല. ഉടന്‍തന്നെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കോഴിക്കോട് കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. വിദ്യാര്‍ത്ഥിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍, സമീപത്തെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്

Read More