ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഉന്നത പഠനം നിലവാരം പുലർത്തി വരുന്ന വിദ്യാർത്ഥികള്‍ക്ക് വിദേശ സർവകലാശാലകളില്‍ മെഡിക്കല്‍/ എൻജിനിയറിങ്/ പ്യൂവർ സയൻസ്/ അഗ്രികള്‍ച്ചറല്‍ സയൻസ്/ സോഷ്യല്‍ സയൻസ്/ നിയമം/ മാനേജ്മെന്റ്/ കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളില്‍ ഉപരിപഠനം (PG/Ph.D കോഴ്സുകള്‍ക്ക് മാത്രം) നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് അനുവദിക്കുന്ന ഓവർസീസ് സ്ലോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയില്‍ അധികമാകരുത്. www.egrantz.kerala.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. മാനദണ്ഡങ്ങളും…

Read More

സംഭൽ വെടിവെപ്പ് ; പോലീസുകാർക്കെതിരെ കേസെടുക്കാൻ നിർദേശിച്ച ജഡ്‌ജിന് സ്ഥലംമാറ്റം

അലഹബാദ് :സംഭൽ വെടിവെപ്പിൽ ഉത്തരവാദികളായപോലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിഭാൻഷു സുധീറിനാണ് സ്ഥലം മാറ്റം. പകരം എത്തുക മസ്‌ജിദിൽ സർവേക്ക് ഉത്തരവിട്ട ജഡ്‌ജി അലഹബാദ് ഹൈക്കോടതി പുതുതായി സ്ഥലം മാറ്റം പ്രഖ്യാപിച്ച ജഡ്ജിമാരുടെ ലിസ്റ്റിൽ സുറിന് സുൽത്താൻ പൂരിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. പോലീസ് വെടിവെപ്പിൽ അഞ്ച് മുസ്‌ലിംകളാണ് സംഭലിൽ അന്ന് കൊല്ലപ്പെട്ടത് . ജഡ്ജിയുടെ അപ്രതീക്ഷിത മാറ്റത്തിൽ അഭിഭാഷകർ കോടതിവളപ്പിൽ യോഗി സർക്കാരിനെതിരെ പ്രതിഷേധിച്ചു. സുധീറിന് പകരം തൽസ്ഥാനത്തു നിയമനം ലഭിച്ചത് സിവിൽ…

Read More

ഡാറ്റ തീരും എന്ന് പേടിക്കണ്ട; ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി 3300 ജിബി ഡാറ്റ കുറഞ്ഞ നിരക്ക് .

ദില്ലി:ഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കായി പുത്തന്‍ പ്ലാന്‍ പരിചയപ്പെടുത്തി പൊതുമേഖല ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്). 50 എംബിപിഎസ് വേഗമുള്ള പ്രതിമാസ ബിഎസ്എന്‍എല്‍ സ്‌പാര്‍ക്ക് പ്ലാനിനാണ് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. 3300 ജിബി ഹൈ-സ്‌പീഡ് ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, സുരക്ഷിതമായ ബ്രൗസിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 399 രൂപയാണ് ഈ പ്ലാനിന് ബിഎസ്എന്‍എല്‍ മാസംതോറും ഈടാക്കുന്നത്. സ്‌പാര്‍ക്ക് പ്ലാനില്‍ ബിഎസ്എന്‍എല്‍ പ്രതിമാസം 3300 ജിബി ഡാറ്റയാണ് ബ്രോഡ്‌ബാന്‍ഡ് വരിക്കാര്‍ക്ക് നല്‍കുന്നത്. ഈ പ്ലാന്‍…

Read More

മുസ്‌ലിം വോട്ടുകള്‍ ഇല്ലാതാക്കാനുള്ള ബി.ജെ.പി സമ്മര്‍ദത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി രാജസ്ഥാന്‍ ബി.എല്‍.ഒ.

ജയ്പ്പൂര്‍: മുസ്‌ലിം വോട്ടുകള്‍ ഇല്ലാതാക്കാനുള്ള ബി.ജെ.പി സമ്മര്‍ദത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി രാജസ്ഥാന്‍ ബി.എല്‍.ഒ ബി.ജെ.പി നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ച സീറ്റുകളിലെ മുസ്‌ലിം വോട്ടുകള്‍ ഇല്ലാതാക്കാനുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് ജയ്പൂരിലെ ഹവാ മഹല്‍ മണ്ഡലത്തിലെ ബി.എല്‍.ഒ ആയ കീര്‍ത്തി കുമാറാണ് താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്. ബി.ജെ.പി കൗണ്‍സിലര്‍ സുരേഷ് സൈനിയെ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. ‘ഞാന്‍ കളക്ടറുടെ ഓഫീസില്‍ പോവും അവിടെ വച്ച് ആത്മഹത്യ…

Read More

വിദ്വേഷത്തിൽ തിളച്ചു മറിയുന്നു ഇന്ത്യ. കണക്ക് നിരത്തി ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ട്

ന്യൂഡൽഹി: വിദ്വേഷത്തിൽ തിളച്ചു മറിയുന്നു ഇന്ത്യ. കണക്ക് നിരത്തി ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ട 2025ൽ ഇന്ത്യയിലുടനീളമുള്ള മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളിൽ വൻ വർധനയെന്നും ഇത് ഏറ്റവും കൂടുതൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നാണെന്നും പുതിയ ‘ഇന്ത്യ ഹേറ്റ് ലാബ്’ റിപ്പോർട്ടിൽ എടുത്തു പറഞ്ഞു. ആകെ 1,318 വിദ്വേഷ പ്രസംഗ സംഭവങ്ങൾ രേഖപ്പെടുത്തിയതായും പ്രതിദിനം ശരാശരി നാല് വിദ്വേഷ പ്രസംഗ സംഭവങ്ങൾവരെ നടക്കുന്നുവെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2024ൽ രേഖപ്പെടുത്തിയ 1,165…

Read More

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാൻ തെരുവുനായ്ക്കളെ കൂട്ടമായി കൊന്നൊടുക്കി തെലങ്കാന.

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാൻ തെരുവുനായ്ക്കളെ കൂട്ടമായി കൊന്നൊടുക്കി തെലങ്കായിലെ കാമറെഡ്ഡി ജില്ലയിലെ ഗ്രാമങ്ങള്‍. 200തെരുവുനായ്ക്കളെ കൂടി കൊന്നൊടുക്കിയതോടെ കഴിഞ്ഞ ആഴ്ചയില്‍ തെലങ്കാനയില്‍ കൊലപ്പെടുത്തിയ തെരുവുനായ്ക്കളുടെ ആകെ എണ്ണം 500 ആയി ഉയര്‍ന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് തെരുവുനായ്ക്കളെ കൊന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ അഞ്ച് പഞ്ചായത്ത് പ്രതിനിധികള്‍ അടക്കം ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്നേരത്തെ 300 നായ്ക്കളെ കൊന്ന സംഭവത്തില്‍ ഹനംകൊണ്ട ജില്ലയിലെ ശ്യാംപേട്ട്,…

Read More

ഭർതൃ പിതാവിന്റെ മരണശേഷം വിധവയാകുന്ന മരുമകൾക്ക് അയാളുടെ സ്വത്തില്‍ നിന്ന് ജീവനാംശം അവകാശപ്പെടാന്‍ അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി.

ന്യൂഡൽഹി:ഭര്‍തൃപിതാവിന്റെ മരണശേഷം വിധവയാകുന്ന മരുമകള്‍ക്ക്1956ലെ ഹിന്ദു ദത്തെടുക്കല്‍, പരിപാലന നിയമം പ്രകാരം അയാളുടെ സ്വത്തില്‍ നിന്ന് ജീവനാംശം അവകാശപ്പെടാന്‍ അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി അമ്മയോ അച്ഛനോ ഭാര്യയോ മകനോ ഉപേക്ഷിക്കപ്പെടാന്‍ അര്‍ഹരല്ലെന്നും അവരെ ഉപേക്ഷിക്കുന്ന ആള്‍ക്ക് പിഴ ചുമത്തണമെന്നും വ്യക്തമാക്കുന്ന മനുസ്മൃതിയിലെ വാക്യം ഉദ്‌ബോധിപ്പിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഭാര്യപിതാവ് ജീവിച്ചിരിക്കുന്ന കാലത്ത് വിധവയാകുന്ന മരുമകള്‍ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും എന്നാല്‍ അയാളുടെ മരണശേഷം വിധവയാകുന്ന സ്ത്രീക്ക് അയാളുടെ സ്വത്തില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹതയില്ലെന്നും വാദമുയര്‍ന്നതോടെ ആശയക്കുഴപ്പം…

Read More

5 KM പരിധിയിൽ 36 പള്ളിയുണ്ടെങ്കിലെന്ത്? നിലമ്പൂരിലെ പള്ളി വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതി

ന്യൂഡൽഹി :നൂറ് മുസ്ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് എങ്ങനെ അനുമതി നിഷേധിക്കാനാകുമെന്ന് സുപ്രീംകോടതി. കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ.ബി. പർഡിവാല അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്. കേരള ഹൈക്കോടതി വിധിക്കെതിരെ നൂറുൽ ഇസ്‌ലാം സാംസ്‌കാരിക സംഘം എന്ന സംഘടന നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കിമാറ്റാൻ നൂറുൽ ഇസ്ലാം സാംസ്കാരിക സംഘം നൽകിയ അപേക്ഷ ജില്ലാ കളക്ടർ നിരസിച്ചിരുന്നു. കെട്ടിടം ഇരിക്കുന്ന പ്രദേശത്ത് അഞ്ചു കിലോമീറ്റർ…

Read More

ആൾമാറാട്ടം തടയൽ യുപിഎസ്‌സി പരീക്ഷകൾക്ക് മുഖം തിരിച്ചറിയൽ നിർബന്ധമാക്കി; എഐ, നീറ്റിലും വരും

ന്യൂഡൽഹി യുപിഎസ്‌സി പരീക്ഷകൾക്കു മുൻപായി ഉദ്യോഗാർഥികളെ മുഖം തിരിച്ചറിയലിനു (ഫെയ്സ് റെക്കഗ്‌നിഷൻ) വിധേയമാക്കും. ആൾമാറാട്ടം തടയുക, ക്രമക്കേടില്ലെന്ന് ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണു പുതിയ നടപടി. അപേക്ഷയ്‌ക്കൊപ്പം നൽകിയ ഫോട്ടോയുമായി സാമ്യമുണ്ടോ എന്നുള്ള എഐ പരിശോധനയാണു നടത്തുക. ഇതിനായി പാസ്പോർട്ട് സൈസ് ഫോട്ടോയ്‌ക്കൊപ്പം ലൈവ് ഫോട്ടോകൂടി അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ എല്ലാ പരീക്ഷകൾക്കും നടപ്പാക്കുന്നത്. എൻഡിഎ, സിഡിഎസ് പരീക്ഷകളിൽ ഗുരുഗ്രാമിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലായി 1129 ഉദ്യോഗാർഥികളുടെ പരിശോധനയാണ് അന്നു…

Read More

പശു സംരക്ഷണ ഗുണ്ടകളുടെ അക്രമണത്തിൽ ജാർഖണ്ഡിൽ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു

ന്യൂഡൽഹി: പശു സംരക്ഷണ ഗുണ്ടകളുടെ അക്രമണത്തിൽ ജാർഖണ്ഡിൽ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ട 45 കാരനായ പപ്പു അൻസാരിയാണ് കൊല്ലപ്പെട്ടത്. പശു മോഷണം ആരോപിച്ചാണ് അക്രമണം. ഗോഡ്ഡ ജില്ലയിലെ മതിഹാനി ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്ന് ‘ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്തു പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഒരു കൂട്ടം ആളുകൾ പപ്പു അൻസാരിയെ ആക്രമിച്ചത്. അക്രമം നടത്തിയത് ആരാണെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്നതായി സ്ഥിരീകരിച്ച ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെ.പി.എൻ ചൗധരി…

Read More