സി.ബി. എസ്. ഇ യിൽ ചേരാൻ 6 വയസ്സിൽ ഇളവ്
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിർബന്ധമാക്കിയതിനെത്തുടർന്നുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി സിബിഎസ്ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു. ആറ് വയസ്സ് തികയാൻ മൂന്ന് മാസം കൂടി ബാക്കിയുള്ള കുട്ടികൾക്കും ഈ അധ്യയന വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നൽകാമെന്നാണ് ബോർഡ് അറിയിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രവേശന രീതിയിലുള്ള വ്യത്യസ്ത മാനദണ്ഡങ്ങൾ കാരണം രക്ഷിതാക്കളും സ്കൂൾ മാനേജ്‌മെന്റുകളും നേരിട്ടിരുന്ന ആശങ്കകൾക്ക് ഇതോടെ താൽക്കാലിക ശമനമാകും. കൊച്ചിയിൽ കൗൺസിൽ ഓഫ് സിബിഎസ്ഇ…

