പശു സംരക്ഷനായി അവകാശപ്പെടുന്ന ബിജെപി നേതാവും മുൻഎംഎല്‍എ യുമായ സംഗീത് സോം മാംസ വില്‍പ്പനക്കമ്പനിയുടെ ഡയറക്ടർ
ലഖ്‌നോ: പശുസംരക്ഷന്‍ എന്ന് സ്വയം അവകാശപ്പെടുന്ന ബിജെപി നേതാവും മുൻഎംഎല്‍എ യുമായ സംഗീത് സോം മാംസ വില്‍പ്പനക്കമ്പനിയുടെ ഡയറക്ടറാണെന്ന വെളിപ്പെടുത്തല്‍. സര്‍ധാനയില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി എംഎല്‍എയായ അതുല്‍ പ്രധാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊയിന്‍ ഖുറേശി എന്നയാള്‍ നടത്തുന്ന മാംസവില്‍പ്പന കമ്പനിയുടെ ഡയറക്ടറാണ് സംഗീത് സോമെന്ന് രേഖകള്‍ പ്രകാരമാണ് അതുല്‍ പ്രധാന്‍ വെളിപ്പെടുത്തിയത്. മാംസവില്‍പ്പനയ്ക്ക് പിന്നാലെ മദ്യ ഫാക്ടറിയും സംഗീത് സോമിനുണ്ട്. സംഗീത് സോമിന് സര്‍ക്കാര്‍ സുരക്ഷ നല്‍കിയതിനെയും അതുല്‍ പ്രധാന്‍ വിമര്‍ശിച്ചു. കഴിഞ്ഞ 11 വര്‍ഷമായി…

