AI girlfriend

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങും, ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

ന്യൂഡൽഹി:ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ ആണ് പണിമുടക്കുന്നത്. കുറഞ്ഞ വേതനം, തൊഴിൽ സുരക്ഷ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. തൊഴിൽ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം തേടിയാണ് ഈ ​ഗി​ഗ് തൊഴിലാളികളുടെ പണിമുടക്ക് പ്രഖ്യാപനം. ഡിസംബർ 31ന് രാജ്യം മുഴുവൻ പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കും. നഗര പ്രദേശങ്ങളിൽ ഈ ദിവസം ഡെലിവറി തൊഴിലാളികൾക്ക് ജോലി ഭാരം വർദ്ധിക്കുന്ന ദിവസം കൂടിയാണ്. എന്നാൽ…

Read More

മതപരിവര്‍ത്തനം ആരോപിച്ച് ബജ്റംഗ്ദൾ പ്രതിഷേധം. പാസ്റ്ററെയും മകനെയും അറസ്റ്റ് ചെയ്തു.

കാണ്‍പൂര്‍: മതപരിവര്‍ത്തനം ആരോപിച്ച്തീവ്ര ഹിന്ദുത്വവാദികളായ ബജ്‌റഗ്ദള്‍ പ്രവര്‍ത്തകര്‍ പള്ളിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെ പാസ്റ്ററും മകനും അറസ്റ്റില്‍. യു.പിയിലെ ഫത്തേപൂരില്‍ ഞായറാഴ്ച്ചയാണ് സംഭവം. പാസ്റ്റര്‍ ഡേവിഡ് (60) മകന്‍ അഭിഷേക് ഗ്ലാഡിയോണ്‍ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോലിയും പണവും കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭാസവും വാഗ്ദാനം നല്‍കി നിരവധി ഹിന്ദു സ്ത്രീകളെ പളളിയിലെ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുപ്പിച്ചുവെന്നാരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം പള്ളിക്കുമുമ്പില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. യു.പിയിലെ മതപരിവര്‍ത്തന നിരോധന…

Read More

ഉന്നാവ് ബലാത്സംഗക്കേസിൽ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിൽ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച നടപടി സുപ്രിംകോടതി സ്റ്റേ ചെയ്ത. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹരജിയിലാണ് നടപടി. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഡൽഹിയിൽ തന്നെ തുടരണമെന്നും, അതിജീവിത താമസിക്കുന്ന സ്ഥലത്തിൻ്റെ 5 കിലോമീറ്റർ ചുറ്റളവിൽ പോകരുതെന്നുമടക്കമുള്ള ഉപാധിയോടെയായിരുന്നു ഹൈക്കോടതി നടപടി. നേരത്തെ നേത്ര രോഗ ശസ്ത്രക്രിയ നടത്താൻ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കുൽദീപ് സിങ് സെൻഗാറിനെ ജാമ്യത്തിൽ വിട്ടയക്കുകയും…

Read More

ആരവല്ലി കുന്നുകളുടെ വിവാദ നിർവചനവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും സംബന്ധിച്ച കേസ് തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും

ന്യൂഡൽഹി: ഖനന മാഫിയകൾക്ക് തീറെഴുതുന്ന രീതിയിൽ പാർലിമൻ്റിൽ നിയമ നിർമാണം നടത്തിയ രാജസ്ഥാൻ,  ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ നിലകൊള്ളുന്ന ആരവല്ലി വീണ്ടും വിവാദത്തിലേക്ക്.ആരവല്ലി കുന്നുകളുടെ വിവാദ നിർവചനവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും സംബന്ധിച്ച കേസ് തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കു. സുപ്രിംകോടതി സ്വമേധയാ പരിഗണിക്കുന്ന കേസാണിത്.ആരവല്ലി കുന്നുകളുടെയും പർവതനിരകളുടെയും നിർവചനവും അനുബന്ധ പ്രശ്നങ്ങളും’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കേസ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ മഹേശ്വരി, ജസ്റ്റിസ് എ.ജി മാസിഹ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. പരിസ്ഥിതി…

Read More

ജയ്ശ്രീരാം വിളിച്ച് ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം; വി.എച്ച്.പി ബജ്‌റംഗ്ദള്‍ നേതാക്കള്‍ അറസ്റ്റില്‍.

ഗുവാഹത്തി: അസമിലെ നല്‍ബാരി ജില്ലയില്‍ രൂപതാ സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിനുനേരെ അക്രമം നടത്തിയ സംഭവത്തില്‍ ബജ്‌റംഗ്ദള്‍, വി.എച്ച്.പി നേതാക്കള്‍ അറസ്റ്റില്‍. ബെല്‍സോറിലെ പനിഗാവ് സെന്റ്‌മേരീസ് സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെയായിരുന്നു ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ഡിസംബര്‍ 24 ന് സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി അലങ്കാരങ്ങള്‍ തീവെച്ച് നശിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ബൈജു സെബാസ്റ്റ്യന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഒരു ബജ്‌റംഗ്ദള്‍ നേതാവും മൂന്ന് വി.എച്ച്. പി നേതാക്കളുമാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 24ന് ഉച്ചയ്ക്ക്…

Read More

ഒഡീഷയിൽ ബംഗ്ലാദേശി കുടിയേറ്റക്കാര നെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ തൊഴിലാളിയെ ആൾകൂട്ടം തല്ലിക്കൊന്നു; ആറ് പേർ അറസ്റ്റിൽ.

ഭുവന്വേശ്വർ: ഒഡീഷയിലെ സാംബൽപൂർ ജില്ലയിൽ ബംഗ്ലാദേശി കുടിയേറ്റ തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ ചക്ബഹാദൂർപൂരിൽ നിന്നുള്ള ജുവൽ ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ബംഗ്ലാദേശിൽ നിന്ന് രേഖകളില്ലാതെ വന്ന കുടിയേറ്റക്കാരനാണെന്ന് സംശയിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു എന്നാൽ ഒഡീഷ പൊലീസ് ഇത് നിഷേധിക്കുകയും ജുവൽ ഷെയ്ഖും പ്രതിയും പരസ്പരം പരിചയമുണ്ടെന്നുംഅവകാശപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം ജുവൽ ജോലി…

Read More

ഉന്നാവ് ബലാത്സംഗം കേസിൽ അതിജീവിത സുപ്രിംകോടതിയെ സമീപിക്കും

ന്യൂഡൽഹി:ഉന്നാവ് ബലാത്സംഗം കേസിൽ അതിജീവിത ഉടൻ സുപ്രിംകോടതിയെ സമീപിക്കു. ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രിംകോടതിയെ സമീപിക്കുക. കുൽദീപ് സിംഗ് സെൻഗറിന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം അതിജീവിത സോണിയ ഗാന്ധി, രാഹുൽഗാന്ധി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയെയും, ആഭ്യന്തരമന്ത്രിയെയും കാണാനുള്ള ശ്രമങ്ങളും അതിജീവിത ആരംഭിച്ചു. ഉന്നാവോ ബലാത്സംഗ കേസിൽ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചതിൽ ഇന്നലെ ഇന്ത്യ ഗേറ്റ് പരിസരത്ത് കോൺഗ്രസും അതിജീവിതയും പ്രതിഷേധിച്ചിരുന്നു. അതിജീവിതയെയും കുടുംബത്തെയും…

Read More

ഉന്നാവോ പീഡനക്കേസ് പ്രതിയായ മുൻ ബിജെപി എംഎല്‍എയുടെ ശിക്ഷ മരവിപ്പിച്ചു ‘പെൺകുട്ടിക്ക് നീതി ലഭിച്ചില്ല’ കോൺഗ്രസ്.

ലക്‌നൗ: ഉന്നാവോ പീഡനക്കേസ് പ്രതിയായ മുൻ ബിജെപി എംഎല്‍എയുടെ ശിക്ഷ മരവിപ്പിച്ചു. കുല്‍ദീപ് സിംഗ് സെൻഗറിന്റെ ശിക്ഷയാണ് മരവിപ്പിച്ചത്. പ്രതിക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ശിക്ഷ മരവിപ്പിച്ചത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ഇളവിന് ഇയാള്‍ ഹര്‍ജി നല്‍കിയത്. ഡല്‍ഹിയില്‍ തന്നെ തുടരണമെന്നതുൾപ്പെടെ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അതിജീവിതയെ കാണരുത്, അവര്‍ താമസിക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുത്, എല്ലാ തിങ്കളാഴ്ച്ചയും അടുത്തുളള സ്റ്റേഷനിലെത്തി ഒപ്പുവെക്കണം എന്നിവയാണ് മറ്റ്…

Read More

എസ്​.​ഐ.ആർ പ്രചരിക്കുന്ന ലിങ്ക് വ്യാജം ,കരട്​ പട്ടിക ഇന്ന് ഉച്ചയ്ക്ക്​ മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം:സംസ്ഥാനത്തെ എസ്​.ഐ.ആർ കരട്​ പട്ടിക എന്ന പേരിൽ പ്രചരിക്കുന്നത് വ്യജമെന്ന് തിരഞെടുപ്പ് കമ്മീഷൻ. കരട് പട്ടിക ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അറിയിച്ചു. നിലവിൽ പ്രചരിക്കുന്ന പട്ടികക്ക് കരട് പട്ടികയുമായി യാതൊരു ബന്ധവുമില്ലെന്നും അറിയിച്ചു. 2025 ഒക്ടോബറിലെ വോട്ടർ പട്ടികയിലുണ്ടായിരുന്ന 2.78 കോടി പേർക്കാണ്​ എന്യൂമറേഷൻ ഫോം വിതരണം ചെയ്തത്​. ഇതിൽ 2.54 കോടി പേർ ഫോം പൂരിപ്പിച്ച്​ തിരികെയേൽപിച്ചു. 24 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ലെന്നാണ്​ കമീഷന്‍റെ വിലയിരുത്തൽ. ഇവരുടെ ​ബൂത്ത്​…

Read More

ചാരവൃത്തി കേസിൽ ഗുജറാത്ത് സ്വദേശിയായ മൂന്നാമൻ അറസ്റ്റിൽ .

മംഗളൂരു: ചാരവൃത്തി കേസിൽ ഗുജറാത്ത് സ്വദേശിയായ മൂന്നാമൻ അറസ്റ്റിൽ ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്താന് ചോര്‍ത്തി നല്‍കിയ കേസിലാണ് പ്രതിയെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തു. മാൽപെ-കൊച്ചി കപ്പൽശാല ലിമിറ്റഡിലെ ജീവനക്കാരന്‍ ഹിരേന്ദ്ര കുമാർ എന്ന ഭരത് കുമാർ ഖദായതയെയാണ് (34) അറസ്റ്റ് ചെയ്തത്. ഇയാള്‍ ഗുജറാത്ത് ആനന്ദ താലൂക്കിലെ കൈലാസ് നഗര്‍ സ്വദേശിയാണ്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം മൂന്നായി. കഴിഞ്ഞ മാസം 21ന് ഉത്തർപ്രദേശ് സ്വദേശികളായ രോഹിതിനെയും സാന്ത്രിയേയും അറസ്റ്റ്…

Read More