AI girlfriend

റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുളള ലഹരിമരുന്ന് കേസ് പ്രതിയുടെ വര്‍ക്ക്ഔട്ട്‌ വീഡിയോ വൈറല്‍.

റായ്പൂര്‍: റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുളള ലഹരിമരുന്ന് കേസ് പ്രതിയുടെ വര്‍ക്ക്ഔട്ട്‌ വീഡിയോ വൈറല്‍ ലഹരിമരുന്ന് രാജാവെന്ന് അറിയപ്പെടുന്ന റാഷിദ് അലി ജയില്‍മുറിക്കുളളില്‍ നിന്ന് വര്‍ക്ക്ഔട്ട്‌ ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊടുംഭീകരരായ രോഹിത് യാദവ്, രാഹുല്‍ വാല്‍മീകി എന്നിവര്‍ക്കൊപ്പമുളള റാഷിദ് അലിയുടെ സെല്‍ഫികളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ജയിലിലെ സുരക്ഷാവീഴ്ച്ചകളെക്കുറിച്ചുളള ചോദ്യങ്ങള്‍ ഉയരുകയും ജീവനക്കാര്‍ക്കെതിരെ ജയില്‍ അധികൃതര്‍ നടപടിയെടുക്കുകയും ചെയ്തു. ജയില്‍ ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൂപ്രണ്ട് നടപടിയെടുത്തത്. ഗാര്‍ഡുമാരായ ബിപിന്‍ ഖല്‍ഖോയെയും രാധേലാല്‍…

Read More

ഗസ്സയിൽ കത്തുന്നത് പൂത്തിരി വംശഹത്യയെ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. ‘ നിങ്ങൾ ഒരു മനുഷ്യൻ പോലുമല്ല’ വിമർശനം

നിങ്ങള്‍ ഒരു വൃത്തികെട്ട മനുഷ്യനാണ്. എന്തിനധികം പറയുന്നു. നിങ്ങള്‍ ഒരു മനുഷ്യന്‍ പോലുല്ലെന്നും വിദ്വേഷം മാത്രമാണ് നിങ്ങളര്‍ഹിക്കുന്നതെന്നും കമന്റ്‌സിലൂടെ എക്‌സ് ഉപയോക്താക്കള്‍ രാം ഗോപാല്‍ വര്‍മയെ വിമര്‍ശിച്ചു. മുംബൈ: ലോകത്ത് ഏറ്റവും കൂടുതൽ വിദ്വേഷവും വെറുപ്പും മനുഷ്യത്വമില്ലായ്മയും പ്രകടിപ്പിക്കുന്ന മനുഷ്യരുടെ നാടായി ഇന്ത്യ മാറുന്നതിൻ്റെ അവസാന ഉദാഹരണമാണ് സംവിധായകൻ രാം ഗോപാൽ വർമ. ഗസയിലെ വംശഹത്യയെ തമാശയാക്കി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പങ്കിട്ട സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് എതിരെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ. ‘ഇന്ത്യയില്‍ ഒരു ദിവസമാണ് ദീപാവലി,…

Read More

പെൺകുട്ടികൾ അഹിന്ദുക്കളുടെ വീട്ടിൽ പോയാൽ കാലുകൾ തല്ലി ഒടിക്കണം ബി.ജെ.പി എം.പി പ്രഗ്യാ സിങ് ഠാക്കൂര്‍.

ഭോപ്പാല്‍: പെണ്‍മക്കള്‍ അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്നത് തടയാന്‍ കടുത്ത നടപടികളെടുക്കണമെന്ന് മാതാപിതാക്കളോട് ആഹ്വാനം ചെയ്ത് മുന്‍ ബി.ജെ.പി എം.പി പ്രഗ്യാ സിങ് ഠാക്കൂര്‍ പെണ്‍മക്കള്‍ അഹിന്ദുക്കളുടെ വീടുകളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണം. പറഞ്ഞത് അനുസരിക്കുന്നില്ലെങ്കില്‍ കാലുകള്‍ തല്ലി ഒടിക്കമെന്നും ആവശ്യമെങ്കില്‍ മര്‍ദിക്കണമെന്നും പ്രഗ്യാ സിങ് മതപരമായ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു നിങ്ങള്‍ പറയുന്നത് പെണ്‍മക്കള്‍ അനുസരിക്കാതെ ഒരു അഹിന്ദുവിന്റെ വീട്ടില്‍ പോയാല്‍ അവളുടെ കാലുകള്‍ തല്ലിയൊടിക്കണം. അതിനായി നിങ്ങളുടെ മനസിനെ ശക്തിപ്പെടുത്തണമെന്ന് പ്രഗ്യ പറഞ്ഞു .ഈ മാസം ആദ്യം…

Read More

അംബേദ്കർ പ്രതിമ സ്ഥാപനം; ജയ് ശ്രീറാം വിളിച്ചുകൊണ്ട് വളഞ്ഞവരുടെ മുഖത്ത് നോക്കി പോലീസ് സൂപ്രണ്ട് ഹിന ഖാൻ വിളിച്ചു : ജയ് ശ്രീരാം . ഇനി എന്ത് വേണം.

ഗ്വാളിയാർ : ജയ് ശ്രീറാം വിളിച്ചുകൊണ്ട് വളഞ്ഞവരുടെ മുഖത്ത് നോക്കി പോലീസ് സൂപ്രണ്ട് ഹിന ഖാൻ വിളിച്ചു ജയ് ശ്രീരാം . എന്നിട്ട് അവരോട്  ചോദിച്ചു : ഇനി എന്താണ് വേണ്ടത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ജയ് ശ്രീ റാം മുദ്രാവാക്യവുമായി പോലീസുമായി ഏറ്റുമുട്ടൽ. മധ്യപ്രദേശ് ഹൈക്കോടതി പരിസരത്ത് ബി.ആർ. അംബേദ്കർ പ്രതിമ സ്ഥാപിക്കുന്നതിനെച്ചൊല്ലി ഗ്വാളിയോറിൽ സംഘർഷഭരിതമായ അന്തരീക്ഷം നിലനിൽ ക്കകയാണ് .നിരോധനാജ്ഞ നിലനിൽക്കെ, അഭിഭാഷകനും മുൻ ലോയേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ അനിൽ മിശ്ര തന്റെ അനുയായികൾക്കൊപ്പം ഫൂൽബാഗ്…

Read More

സലീമും ജയ്സലും ഇനി ഓട്ടോയിൽ ഇന്ത്യയെ കണ്ടെത്തും.

കുറ്റിക്കാട്ടൂർ:ഇന്ത്യയെ കണ്ടെത്താൻ സ്വന്തം ഓട്ടോയിൽ യാത്ര തിരിച്ചകുന്നമംഗലം പൈങ്ങോട്ടുപുറത്ത് സലീമിനും പുവ്വാട്ടുപറമ്പ് ജൈസലിനും നാട്ടുകാർ യാത്ര മംഗളനേർന്നു സലീം സ്വന്തമായി ഓടിക്കുന്ന ഓട്ടോയിലാണ് ഇരുവരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ഗ്രാമങ്ങളിലും നഗരങ്ങളും കാണാൻ വേണ്ടി യാത്ര തിരിച്ചത്. കുന്ദമംഗലം പൈങ്ങോട്ടു പുറം സ്കൂളിൽ പിടിഎ സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പർഷമീറ അരിപ്പുറം യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് റാസിക് എം എ ,കെ സക്കീർ ,ജിജിത് കുമാർ, ഫൈസൽ അരിപ്പുറം ,കെ പി സൈഫുദ്ദീൻ,…

Read More

ഇസ്‌ലാമോഫോബിക് എ.ഐ വീഡിയോ; അസം ബി.ജെ.പിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂദല്‍ഹി: മുസ്‌ലിങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള എ.ഐ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതില്‍ അസം ബി.ജെ.പിക്ക് നോട്ടീസയച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ബി.ജെ.പി അസം യൂണിറ്റ് എക്സില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. പ്രസ്തുത ഹരജിയിലെ അടുത്ത വാദം ഒക്ടോബര്‍ 28ന് കേള്‍ക്കും. സെപ്റ്റംബര്‍ 15നാണ് ഹരജിക്കാസ്പദമായ എ.ഐ വീഡിയോ അസം ബി.ജെ.പി എക്സില്‍ പോസ്റ്റ് ചെയ്തത്. ബി.ജെ.പി അധികാരത്തില്‍ തുടര്‍ന്നില്ലെങ്കില്‍…

Read More

ഒഴിവാക്കിയവരുടെ വിശദാംശങ്ങള്‍ ഹാജരാക്കണം; ബീഹാറിലെ എസ്.ഐ.ആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ന്യൂദല്‍ഹി: ബീഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി സുപ്രീം കോടതി. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരുടെ വിശദാംശങ്ങളാണ് കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ച്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വിശദാംശങ്ങള്‍ തേടിയത്. തുടര്‍ നടപടികള്‍ സുതാര്യമാക്കണമെന്നും കോടതി പറഞ്ഞു. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് പരാതി നല്‍കാന്‍ കഴിയില്ലേയെന്നും കോടതി ചോദിച്ചു. അതേസമയം ഇതുവരെ ഒരു രാഷ്ട്രീയപാര്‍ട്ടിയും എസ്.ഐ.ആറില്‍ പരാതിപ്പെട്ടിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിക്ക് മുമ്പാകെ പറഞ്ഞു. കേസ് ഒക്ടോബര്‍ ഒമ്പതിന് സുപ്രീം…

Read More

സുപ്രിംകോടതിക്കുള്ളില്‍ ചീഫ് ജസ്റ്റിസിന് നേരെ അതിക്രമ ശ്രമം.

ന്യൂഡല്‍ഹി: സുപ്രിംകോടതിക്കുള്ളില്‍ ചീഫ് ജസ്റ്റിസിന് നേരെ അതിക്രമ ശ്രമ. ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്ക് നേരെ അഭിഭാഷകന്‍ ഷൂ എറിയാൻ ശ്രമിച്ചു. പിന്നാലെ കോടതി നടപടികള്‍ നിര്‍ത്തിവെക്കുകയും അഭിഭാഷകനെ പുറത്താക്കുകയും ചെയ്തു. ഖജുരാഹോയിൽ 7 അടി ഉയരമുള്ള വിഷ്ണുവിന്റെ തലയറുത്ത വിഗ്രഹം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചീഫ് ജസ്റ്റിസ് ഗവായി നടത്തിയ പരാമർശങ്ങളാണ് അതിക്രമത്തിന് കാരണമായി കരുതുന്നത്. ഇത്തരത്തിലുള്ള നിരവധി പൊതുതാല്‍പര്യ ഹരജികള്‍ കോടതിക്ക് മുന്നിലെത്തുന്നുണ്ടെന്നും ഇതിലൊന്നു ഇടപെടാന്‍ സുപ്രിംകോടതിക്ക് സാധിക്കില്ലെന്നായിരുന്നു അന്ന് പറഞിരുന്നത്. ചീഫ് ജസ്റ്റിസ്…

Read More

പുതിയ ടോള്‍ നിയമം: ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് UPI വഴി അടച്ചാല്‍ ഫീസ് കുറയും

ന്യൂഡല്‍ഹി: ഇന്ത്യയിലെ ദേശീയ പാതകളില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുള്ള ടോള്‍ പിരിക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു. 2025 നവംബര്‍ 15 മുതല്‍ ഈ പുതിയ ചാര്‍ജുകള്‍ നിലവില്‍ വരും. നാഷണല്‍ ഹൈവേസ് ഫീ നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. പുതിയ നിയമമനുസരിച്ച്, ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക്, അവര്‍ പണം അടയ്ക്കുന്ന രീതി അനുസരിച്ചാണ് ടോള്‍ ഈടാക്കുക. പണമായി അടയ്ക്കുമ്പോള്‍ (Cash Payment) ടോള്‍ പ്ലാസകളില്‍…

Read More

ആധാർ പൗരത്വ രേഖയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.

ന്യൂഡൽഹി: ആധാർ പൗരത്വ രേഖയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അയോഗ്യരായവരെയാണ് ബിിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയതെന്നും എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി വോട്ടർപട്ടികയിലെ സർവേ നടക്കുമെന്നും ഗ്യാനേഷ് കുമാർ ബിഹാറിൽ പറഞ്ഞു. വോട്ടർ പട്ടിക പരിഷ്കരണത്തിൽ എല്ലാ വോട്ടർമാരും സഹായിച്ചു. രാജ്യവ്യാപകമായി വോട്ടർപട്ടികയിലെ സർവേ നടക്കും. ഇതിനായി കമ്മീഷന്റെ പ്രവർത്തനങ്ങൾ പൂർണമായും കമ്പ്യൂട്ടർവൽക്കരിച്ചിട്ടുണ്ട്. വൺ ഇന്ത്യ ആപ്പിലൂടെ പ്രവർത്തനങ്ങൾ സുഗമമാക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് നടപടിക്രമം നവംബർ 22ന്…

Read More