AI girlfriend

ആർഎസ്എസ് നിരോധിക്കേണ്ട സംഘടന. മല്ലികാർജുന കാർഖെ.

ന്യൂഡൽഹി: ആർഎസ്എസ് നിരോധിക്കേണ്ട സംഘട തന്നെയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതിനുള്ള ശ്രമം നടക്കുകയാണെന്നും എൻഇപി പുനഃപരിശോധിക്കുന്ന കാര്യം കോൺഗ്രസ് സർക്കാരുകളുടെ പരിഗണനയിലുണ്ടെന്നും ഖാർഗെ പറഞ്ഞു. സർദാർ വല്ലഭായ് പട്ടേലിന് കോൺഗ്രസും യുപിഎ സർക്കാരും അർഹമായ ബഹുമാനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധിജിയെ കൊലപ്പെടുത്തിയവരാണ് ഇന്ന് കോൺഗ്രസ് പാർട്ടി പട്ടേലിനെ ഓർക്കുന്നില്ലെന്ന് പറയുന്നത്. ചരിത്രത്തെ വളച്ചൊടിക്കാനാണ് ബിജെപി ശ്രമം. ദേശീയ താൽപ്പര്യം മുൻനിർത്തിയായിരുന്നു പട്ടേൽ ആർ‌എസ്‌എസിനെ നിരോധിച്ചെന്നും ഖാർഗെ വ്യക്തമാക്കി. ജമ്മുകശ്മീരിനെ…

Read More

മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലങ്കാനയില്‍ മന്ത്രിയായി നാളെ സത്യപ്രതിഞ്ജ ചെയ്യും.

ഹൈദരാബാദ്: മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലങ്കാനയില്‍ മന്ത്രിയാകും.ഒക്ടോബര്‍ 31ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. ജുബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ഗൗരവമായി കാണുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. 2023ല്‍ അസ്ഹറുദ്ദീന്‍ 16000 വോട്ടുകള്‍ക്ക് തോറ്റ മണ്ഡലമാണ് ജൂബിലി ഹില്‍സ്. സിറ്റിങ് എംഎല്‍എ മഗന്തി ഗോപിനാഥ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്. ജുബിലി ഹില്‍സ് സീറ്റിനായി അസ്ഹറുദ്ദീന്‍ അവസാന നിമിഷം വരെ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നവീന്‍ യാദവിന് സീറ്റ് നല്‍കാനാണ് മുഖ്യമന്ത്രി രേവന്ത്…

Read More

കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ നടപടികൾ ആരംഭിച്ചു

ന്യുഡൽഹി: എതിർപ്പുകൾക്കിടയിൽ ക്കിടയിൽ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ നടപടികൾ ആരംഭിച്ച.സംസ്ഥാനത്ത് ഇന്ന് മുതൽ എനുമറേഷൻ ഫോമിന്റെ പ്രിന്റിംഗ് നടക്കും. എസ്‌ഐആറിനെതിരെ എതിരെ പ്രതിഷേധം ശക്തമാക്കാൻ ആണ് ബിജെപി ഇതര സംസ്ഥാനങ്ങളുടെ തീരുമാനം. എസ്‌ഐആറിൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം അടക്കമുള്ള നടപടികളാണ് നവംബർ 3 വരെ നടക്കുക. നവംബർ 4 മുതലാണ് വീടുകൾ കയറിയുള്ള വിവരശേഖരണം. എസ്‌ഐആർ രണ്ടാം ഘട്ടം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച 12 സംസ്ഥാനങ്ങളിലെയും വോട്ടർപട്ടിക നിലവിൽ മരവിപ്പിച്ചിട്ടുണ്ട്. ബിഎൽഒമാർ വഴി ഫോമുകൾ വോട്ടർമാരിലേക്ക്…

Read More

ഉമർ ഖാലിദ് അടക്കം 5 വർഷം ജയിലിൽ ,പോലീസിനെ വിമർശിച്ച് സുപ്രീം കോടതി.

ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷ ഗൂഡാലോചന കേസിലെ ആരോപണവിധേയരുടെ ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാത്ത ഡല്‍ഹി പോലിസിനെ വിമര്‍ശിച്ച് സുപ്രിംകോടത. ഉമര്‍ ഖാലിദ് അടക്കമുള്ള കുറ്റാരോപിതര്‍ അഞ്ചുവര്‍ഷത്തില്‍ അധികമായി ജയിലിലാണെന്ന് പോലിസ് ഓര്‍ക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു. തുടര്‍ന്ന് നിലപാട് അറിയിക്കാന്‍ വെള്ളിയാഴ്ച വരെ സമയം അനുവദിച്ചു. കേസ് വെള്ളിയാഴ്ചയാണ് വീണ്ടും പരിഗണിക്കുക. മുസ്‌ലിംകളുടെ പൗരത്വം കളയാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരേ പ്രതിഷേധിച്ചതിനാണ് ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ക്കെതിരേ ഡല്‍ഹി പോലിസ് യുഎപിഎ നിയമപ്രകാരം കേസെടുത്തത്. കേസില്‍ അഞ്ചുവര്‍ഷത്തില്‍ അധികമായി ഉമര്‍ഖാലിദ് അടക്കമുള്ളവര്‍…

Read More

തെരുവ് നായ പ്രശ്നത്തിൽ സത്യവാങ് മൂലം സമർപ്പിക്കാത്തതിനാൽ ചീഫ് സെക്രട്ടറിമാർക്ക് സമൻസ് അയച്ച് സുപ്രീം കോടതി.

ന്യൂദൽഹി: തെരുവ് നായ പ്രശ്നത്തിൽ സത്യവാങ് മൂലം സമർപ്പിക്കാത്തതിനാൽ ചീഫ് സെക്രട്ടറിമാർക്ക് സമൻസ് അയച്ച് സുപ്രീം കോടത. എല്ലാ ചീഫ് സെക്രട്ടറിമാരും നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന നിർദേശം നൽകി. പശ്ചിമ ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങൾ ഒഴികെയുള്ള സംസ്ഥാനങ്ങൾ സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും സുപ്രീം കോടതി പറഞ്ഞു. അടുത്ത തിങ്കളാഴ്ച ചീഫ് സെക്രട്ടറിമാർ സുപ്രീം കോടതിയിൽ ഹാജരാകണമെന്നും അറിയിച്ചു കഴിഞ്ഞ തവണ ഈ കേസ് പരിഗണിക്കുമ്പോൾ സുപ്രീം കോടതി ചീഫ് സെക്രട്ടറിമാർക്ക് നോട്ടീസ് അയച്ചിരുന്നു. ദൽഹിയിലെ തെരുവുനായ പ്രശ്നത്തിൽ…

Read More

ആര്‍.ജെ.ഡി ഭരിച്ചിരുന്നപ്പോള്‍ ആര്‍.എസ്.എസ് ബീഹാറില്‍ കാലുകുത്താന്‍ പോലും ഭയന്നു; വഖഫ് ബില്‍ ചവറ്റുകുട്ടയിലെറിയും: തേജസ്വി യാദവ്

പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ലാലു പ്രസാദ് യാദവിന്റെ ഭരണത്തെ പുകഴ്ത്തി മകൻ തേജസ്വി യാദവ്ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ലാലുപ്രസാദ് യാദവ് ഭരിച്ചിരുന്ന കാലത്ത് ആര്‍.എസ്.എസ് ബീഹാറില്‍ കാലുകുത്താന്‍ പോലും ഭയന്നിരുന്നെന്ന് തേജസ്വി യാദവ് പറഞ്ഞു. ലാലു പ്രസാദ് യാദവിന്റെയും റാബ്‌റി ദേവിയുടെയും കീഴില്‍ ആര്‍.ജെ.ഡി ഭരണകാലത്ത് ബീഹാറില്‍ വരാന്‍ പോലും ആര്‍.എസ്.എസ് ഭയന്നിരുന്നു. സംസ്ഥാനത്തെ സഹോദരങ്ങള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ് ധൈര്യപ്പെട്ടിരുന്നില്ലെന്നും തേജസ്വി പറഞ്ഞു. ആര്‍.ജെ.ഡി ഒരിക്കലും ആര്‍.എസ്.എസിന് മുന്നില്‍ മുട്ടുകുത്തിയില്ല. ലാലു പ്രസാദ്…

Read More

ഹൈദരാബാദിൽ ബീഫ് വിളമ്പിയതിന്റെ പേരിൽ അതിക്രമം നടത്തി മലയാളി ഹോട്ടൽ പൂട്ടിച്ചു.

ഹൈദരാബാദ്:  ഹൈദരാബാദിൽ ബീഫ് വിളമ്പിയതിന്റെ പേരിൽ അതിക്രമം നടത്തി മലയാളി ഹോട്ടൽ പൂട്ടിച്ചു.ബജരംഗ് ദൾ പ്രവർത്തകരാണ് ഹോട്ടൽ പൂട്ടിച്ചത്. ബീഫ് വിളമ്പിയ ജോഷിയേട്ടൻ തട്ടുകടയാണ് അടപ്പിച്ചത്. വിദേശ സർവ്വകലാശാലയ്ക്ക് സമീപം പ്രവർത്തിച്ചുവന്നിരുന്ന ഹോട്ടലിന് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തിൽ ഹോട്ടലുടമകളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പിന്നാലെ ബജരംഗ് ദൾ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

Read More

വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം; ആര്‍.എസ്.എസ് ആസ്ഥാനത്തേക്ക് അംബേദ്കറൈറ്റുകളുടെ കൂറ്റന്‍ റാലി.

മുംബൈ: വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ശ്രമത്തിനെതിരെ ആര്‍.എസ്.എസ് ആസ്ഥാനത്തേക്ക് അംബേദ്കറൈറ്റുകളുടെ കൂറ്റന്‍ പ്രതിഷേധ റാലി. വഞ്ചിത് ബഹുജന്‍ അഘാഡി (വി.ബി.എ)യുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. ഇന്നലെ (വെള്ളി) മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് (ഔറംഗബാദ്) ആയിരക്കണക്കിന് അംബേദ്കറൈറ്റുകള്‍ ആര്‍.എസ്.എസിനെതിരെ തടിച്ചുകൂടിയത്. വിവാഹത്തിനുള്ള ഇന്റര്‍വ്യൂ പാസാകാന്‍ പാചകം അറിഞ്ഞിരിക്കണമല്ലേ? മത്സരാര്‍ത്ഥിയോടുള്ള ചോദ്യത്തില്‍ ഷാൻ റഹ്മാന് വിമര്‍ശനം ആര്‍.എസ്.എസ് നേതാക്കളെ നേരില്‍ കാണാന്‍ ശ്രമിച്ച വി.ബി.എ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. ക്രാന്തി ചൗക്കില്‍ നിന്ന് ആരംഭിച്ച പ്രതിഷേധത്തില്‍ ഇന്ത്യന്‍…

Read More

മധ്യപ്രദേശില്‍ ദളിത് യുവാവിനെ മര്‍ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദളിത് യുവാവിനെ മര്‍ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്. ദാതവാലി ഗ്രാമത്തിലെ സോനു ബറുവയാണ് കേസിലെ പ്രധാന പ്രതി. ഇയാളുടെ ഡ്രൈവറായിരുന്നു മര്‍ദനത്തിനിരയായ യുവാവ്. സോനുവിന് പുറമെ അലോക് ശര്‍മ, ഛോട്ടു ഓജ എന്നിവരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രതികള്‍ ഗ്വാളിയോറില്‍ നിന്ന് യുവാവിനെ ഭിന്ദിലേക്ക് തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജീവ് പതക് പറഞ്ഞു. യുവാവ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണെന്നും എസ്.പി അറിയിച്ചു. സംഭവത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരവും,…

Read More

വഖഫ് നിയമഭേദഗതിക്കെതിരെപ്രതിഷേധം കടുപ്പിക്കാൻ മുസ്‌ലിം വ്യക്തി നിയമ ബോർഡ്

ന്യൂഡൽഹി:ഉത്തർപ്രദേശിലും ഹരിയാനയിലും വഖഫ് ഭൂമി കൈയ്യേറാനുള്ള ചില ശ്രമങ്ങൾക്കിടെ വഖഫ് നിയമഭേദഗതിക്കെതിരെപ്രതിഷേധം കടുപ്പിക്കാൻ മുസ്‌ലിം വ്യക്തി നിയമ ബോർഡ. അടുത്ത മാസം 16 ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ പ്രതിഷേധം സംഘടിപ്പിക്കും. മത- രാഷ്ട്രീയ നേതാക്കളും പാർലമെന്റ് അംഗങ്ങളും ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുക്കും. നിയമത്തിനെതിരായ ക്യാമ്പയിന്റെ രണ്ടാംഘട്ടമായാണ് പ്രതിഷേധം. ഉത്തർപ്രദേശിലും ഹരിയാനയിലും വഖഫ് ഭൂമി കൈയ്യേറാനുള്ള ചില ശ്രമങ്ങൾ നടക്കുന്നുണ്ട. വഖഫ് നിയമ ഭേദഗതിയെ കുറിച്ച് വെള്ളിയാഴ്ച പ്രാർത്ഥനകളിൽ ബോധവത്കരിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിൽ കൂടി…

Read More