നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നത് നാന്നൂറിൽ അധികം ഇന്ത്യക്കാർ കോഴിക്കോട്ടെ മലയാളി യാത്രാ സംഘം നാളെ തിരിച്ചെത്തും,
കോഴിക്കോട്: നേപ്പാളിൽ കുടുങ്ങിയ മലയാളികൾ നാളെ തിരിച്ചെത്തും. കോഴിക്കോട്, മലപ്പുറം സ്വദേശികളായ 40 പേരാണ് നാളെ തിരിച്ചെത്തുന്നത്. കാഠ്മമണ്ഡുവിൽ നിന്നും ബെംഗളൂരുവിലാണ് വിമാനം മാർഗം എത്തുക. പിന്നീട് റോഡ് മാർഗം കോഴിക്കോട് എത്തും. വിനോദ സഞ്ചാരത്തിനായാണ് സംഘം നേപ്പാളിൽ എത്തിയത്.(എറണാകുളത്തെ വിദ്യാർഥികളും അധ്യാപകരും) നേപ്പാളിൽ 400-ൽ അധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. മുളന്തുരുത്തി (എറണാകുളം) ∙നിർമല കോളജിലെ വിദ്യാർഥികൾ അടങ്ങുന്ന 12 അംഗ സംഘം നേപ്പാളിൽ കുടുങ്ങിക്കിടക്കുകയാണ് എംഎസ്ഡബ്ല്യു രണ്ടാംവർഷ വിദ്യാർഥികളായ 10 പേരും 2 അധ്യാപകരുമാണു…

