ഇൻസ്റ്റയിൽ കാണേണ്ടത് മാത്രം കണ്ടാൽ മതിയെന്ന് നിങ്ങൾക്ക് തീരുമാനിക്കാം…
ഇന്‍സ്റ്റഗ്രാം തുറക്കുമ്പോള്‍ മുന്‍പ് കണ്ട റീലുകള്‍ തന്നെ വീണ്ടും മുന്നിലേക്ക് വരാറുണ്ടോ? തെരഞ്ഞെടുപ്പ് ചൂടില്‍ പണ്ടുകാലങ്ങളില്‍ പറഞ്ഞ് വെട്ടിലായ പ്രസ്താവനകള്‍, മാറ്റിപ്പറഞ്ഞ നിലപാടുകള്‍, വീണ്ടും കാണാന്‍ ത്രാണിയില്ലാത്ത വീഡിയോകള്‍ എന്നിങ്ങനെ ഇനിയൊരിക്കലും കാണണമെന്ന് ആഗ്രഹമില്ലാത്ത റീല്‍സുകള്‍ വീണ്ടും ഫീഡില്‍ വന്ന് നിറഞ്ഞതുകാരണം അസ്വസ്ഥതയുണ്ടാവാറുണ്ടോ? ഇത്തരത്തില്‍ കണ്ടുകഴിഞ്ഞതും കാണാന്‍ താല്‍പര്യമില്ലാത്തതുമായ റീലുകളെ കണ്‍മുന്നിലേക്ക് ഇട്ടുതരുന്ന ഇന്‍സ്റ്റഗ്രാം അല്‍ഗോരിതത്തെ നിയന്ത്രിക്കാന്‍ ചില കുറുക്കുവഴികളുണ്ടെന്ന് പറയുകയാണ് ടെക് വിദഗ്ധര്‍. പുതുതായി കൊണ്ടുവന്ന ഫീച്ചര്‍ പ്രകാരം, നിങ്ങളുടെ ഫീഡില്‍ വന്നിരിക്കേണ്ടതും വരാന്‍ പാടില്ലാത്തതുമായ…

