ശരീരത്തിൽ നിന്ന് കാല് മുറിച്ചു മാറ്റിയാലും വേണ്ടില്ല. ഡോക്ടറാവാൻ കാല് മുറിച്ചു മാറ്റിയ യുവാവ് പിടിയിൽ

ലഖ്നൊ :ശരീരത്തിൽ നിന്ന് കാല് മുറിച്ചു മാറ്റിയാലും വേണ്ടില്ല.2026 ൽ ഡോക്ടാവണം ഭിന്ന ശേഷി സംവരണം കിട്ടാൻ കാൽ മുറിച്ചു മാറ്റിയ യുവാവ് നെ ക്കുറിച്ച് ചിന്തിക്കാൻ കഴിയുമോ? . അങ്ങനൊക്കെ ആരെങ്കിലും ചെയ്യുമോ എന്ന് ചിന്തിക്കാൻ വരട്ടെ, ഒരാൾ അതും ചെയ്തു… രണ്ട് തവണ പ്രവേശന പരീക്ഷ (നീറ്റ്) എഴുതിയിട്ടും എംബിബിഎസ് സീറ്റ് ലഭിക്കാത്ത യുവാവാണ് ഇത്തരമൊരു വളഞ്ഞവഴി സ്വീകരിച്ചത്. ഉത്തർപ്രദേശിലെ ജോൻപുർ സ്വദേശി സുരാജ് ഭാസ്കറാണ് കടുംകൈ ചെയ്തത്. കാൽപാദം മുറിച്ചശേഷം ഭിന്നശേഷി സംവരണത്തിൽ…

Read More

യോഗിയുടെ അടച്ചു പൂട്ടൽ ; സ്വകാര്യ വ്യക്തി നടത്തുന്ന മദ്രസ അടച്ചുപൂട്ടാന്‍ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി.

അലഹബാദ്: ഉത്തര്‍പ്രദേശ് മദ്രസ ബോര്‍ഡിന്റെ അംഗീകാരമില്ല എന്നതിന്റെ പേരില്‍ സ്വകാര്യ വ്യക്തി നടത്തുന്ന മദ്രസ അടച്ചുപൂട്ടാന്‍ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി ഒരു മദ്രസ അടച്ചുപൂട്ടാനോ, അവയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനോ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസറെ അനുവദിക്കുന്ന ഒരു വ്യവസ്ഥയും നിയമത്തിലില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഔദ്യോഗിക അംഗീകാരമില്ലാത്ത മദ്രസകള്‍ പോലും നിയമം വഴിസംരക്ഷിക്കപ്പെടണമെന്നും കോടതി നിര്‍ദേശിച്ചു. ശ്രാവസ്തി ജില്ലയിലെ അഹ്‌ലെ സുന്നത്ത് ഇമാം അഹമ്മദ് റാസ മദ്രസയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി ഈ നീരീക്ഷണം നടത്തിയത്….

Read More

കൊടുംക്രൂരത ;. യുപിയിൽ ആറ് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്നു

ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആറു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്നു. ജനുവരി രണ്ടിനാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സിക്കന്ദരാബാദിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 70 (2), 103 (1), പോക്‌സോ വകുപ്പിലെ സെക്ഷൻ 5(എം), ആറ് എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. അതേ കെട്ടിടത്തിൽ താമസിക്കുന്ന രാജു, വീരു കാശ്യപ് എന്നിവരാണ്…

Read More

നായ മനുഷ്യനെ കടിച്ചാൽ ക്രിമിനൽ നിയമ പ്രകാരം തടവ്. യു.പി. യിലാണ് പുതിയ നിയമം

ലഖ്‌നൗ: മനുഷ്യരെ കടിച്ചാല്‍ തെരുവുനായ്ക്കള്‍ക്ക് തടവുശിക്ഷ നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രകോപനം ഒന്നുമില്ലാതെ മനുഷ്യനെ കടിച്ചാല്‍ ആദ്യത്തെ തവണ പത്ത് ദിവസം തടവ് ശിക്ഷ ലഭിക്കും. എന്നാല്‍ ‘കുറ്റം’ ആവര്‍ത്തിച്ചാല്‍ ജീവപര്യന്തം ശിക്ഷയായിരിക്കും ലഭിക്കുക. രണ്ടാമത്തെ തവണ ഏതെങ്കിലും മനുഷ്യനെ കടിച്ചാല്‍ തെരുവുനായയെ മരിക്കുന്നതുവരെ അഥവാ ജീവപര്യന്തം ശിക്ഷയായി തടവിലിടുമെന്ന് സര്‍ക്കാരിന്റെ വിചിത്ര ഉത്തരവില്‍ പറയുന്നു. മൃഗങ്ങളെ പരിപാലിക്കുന്ന കേന്ദ്രത്തിലായിരിക്കും ‘തടവ് ശിക്ഷ’യെന്ന് യു.പി പ്രിന്‍സിപ്പല്‍ സെക്രട്ടറി അമൃത് അഭിജാത് പുറത്തുവിട്ട ഉത്തരവില്‍ പറഞ്ഞു. ആക്രമണകാരികളായ തെരുവുനായ്ക്കളെ…

Read More