കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത, കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം.

തിരുവനന്തപുരം: കേരള തീരത്ത് കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കളളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയസമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രംഅറിയിച്ചതായി കെ.എസ്.ഡി.എം.എ വ്യക്തമാക്കി.ശനിയാഴ്ച രാത്രി 11.30 വരെ കേരളാ തീരത്ത് 0.2 മീറ്റര്‍ മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ബീച്ചുകള്‍ കേന്ദ്രീകരിച്ചുളള വിനോദസഞ്ചാരമുള്‍പ്പെടെയുളള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കണം….

Read More

തണുത്ത് വിറച്ച്‌ മൂന്നാര്‍, താപനില മൈനസ് ഡിഗ്രിക്കും താഴെ

മൂന്നാം :തണുത്ത് വിറച്ച്‌ മൂന്നാര്. മൂന്നാറിന്റെ സമീപ മേഖലകളില് താപനില മൈനസില് എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ സെവന്മലയില് രേഖപ്പെടുത്തിയത്.ഇവിടെ പുലര്ച്ചെ താപനില മൈനസ് ഒന്നായിരുന്നു. ഇതിനോട് അടുത്ത് തന്നെ നല്ലതണ്ണി, നടയാര്, കന്നിമല, തെന്മല എന്നിവിടങ്ങളില് പൂജ്യം ഡിഗ്രി സെല്ഷ്യസും എത്തി. മൂന്നാറിലെ പല സ്ഥലങ്ങളില് മഞ്ഞുവീഴ്ചയും കൂടുതലായിട്ടുണ്ട്. മൂന്നാര് ടൗണിന് സമീപം നിര്ത്തിയിട്ടിരുന്ന വാഹനങ്ങള്ക്ക് മുകളില് മഞ്ഞുപാളികള് രൂപപ്പെട്ടതും സഞ്ചാരികളില് കൗതുകമുണ്ടാക്കി. ഇതിന്റെ ദൃശ്യങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില് വൈറലാണ്. മേഖലയിലെ…

Read More

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഡിറ്റ്‌വാ ചുഴലിക്കാറ്റ് ശക്തി കൂടിയ ന്യുനമർദമായി തുടരുകയാണ്. ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Read More

കേരളത്തിൽ കനത്ത മ‍ഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മ‍ഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കനത്ത മ‍ഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മ‍ഴക്ക് സാധ്യ പ്രവചിച്ചു.ഇന്ന് വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ  അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ അലർട്ട്. നവംബർ 17 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 18 ന് കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…

Read More

കേരളത്തിൽ മഴ കനക്കും. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി മഴക്ക് സാധ്യത .

തിരുവനന്തപുരം : കേരളത്തിൽ മഴ കനക്കുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി മഴക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട് ടൂറിസം ഗൈഡ് ഇന്ന് മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഞ്ഞ അലർട്ട്. വരുന്ന തിങ്കളാഴ്ച (17/11/2025) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന…

Read More

നാളെ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യ. അടുത്ത മൂന്ന് ദിവസവും മഴ തുടരും. ഇടുക്കി,പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പതിനൊന്നാം തിയതി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.

Read More

‘മോന്ത’ ചുഴലിക്കാറ്റ് മൂന്നു സംസ്ഥാനങ്ങളെ ബാധിക്കുംഅതി തീവ്ര മഴതുടരുന്നു. മഴ മുന്നറിയിപ്പിന്റെ ഭാഗമായി 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: അതി തീവ്ര മഴതുടരുന്നു. മഴ മുന്നറിയിപ്പിന്റെ ഭാഗമായി 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട പ്രഖ്യാപിച്ചു.കാസർകോഡ്,കണ്ണൂർ,കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടാണ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റന്നാൾ മുതൽ മഴയ്ക്ക് ശമനമുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം ‘മോൻത’ ചുഴലികാറ്റായി ശക്തി പ്രാപിച്ചതോടെ ഒഡിഷ,ആന്ധ്ര,തമിഴ്നാട് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.മഴയ്ക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്കോഴിക്കോട് ജില്ലയിൽ പുലർച്ചെ…

Read More

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യ. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അപകടകരമായ നിലയിൽ ജലനിരപ്പ് ഉയരുന്നതിനാൽ വിവിധ ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്. കേരളതീരത്ത് മത്സ്യബന്ധനത്തിന്…

Read More

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

പാലക്കാട് : സംസ്ഥാനത്ത് മഴ ശക്തമായതോടെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നേരത്തെ അവധി പ്രഖ്യാപിച്ച ഇടുക്കി ജില്ലയ്ക്ക് പുറമെ പാലക്കാട് , മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടെയാണ് അവധി ഉള്ളത്. പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ 22) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചത്. എന്നാൽ റെസിഡൻസ് സ്ക്കൂളുകൾ, കോളജുകൾ, നവോദയ വിദ്യാലയങ്ങൾക്കും അവധി ബാധകമല്ല. ഇടുക്കി ജില്ലയിലെ…

Read More

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ് വകുപ്പിന്റെ അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും അതിതീവ്ര ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാളെ (ബുധന്‍) മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യത. അതേസമയം ഇന്നത്തെ മഴ മുന്നറിയിപ്പിലും മാറ്റമുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന്…

Read More