യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം
അബുദാബി :പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിലുള്ള (യുഎഇ) ഇന്ത്യൻ പൗരർക്ക് അടിയന്തര ജാഗ്രതാ നിർദേശവുമായി അബുദാബിയിലെ ഇന്ത്യൻ എംബസി. അപകടങ്ങൾ നടന്ന സ്ഥലങ്ങളുടെയോ വിമാനത്താവളങ്ങളുടെയോ മറ്റ് നിയന്ത്രിത മേഖലകളുടെയോ അനധികൃതമായ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നവർക്കെതിരെ യുഎഇ അധികൃതർ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എംബസി അറിയിച്ചു. കൂടാതെ, മിസൈലുകളുടെയോ സ്ഫോടനാവശിഷ്ടങ്ങളുടെയോ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പ്രാദേശിക നിയമങ്ങളും യുഎഇ അധികൃതർ നൽകുന്ന സുരക്ഷാ മാർഗ്ഗനിർദേശങ്ങളും…

