Category: World
തായ്ലൻഡിലെ ബാങ്കോക്കിന് സമീപമുള്ള സെക്കൻഡറി സ്കൂളില്‍ കൗമാരക്കാരൻ നടത്തിയ വെടിവെപ്പില്‍ എട്ട് പേർ കൊല്ലപ്പെട്ടു
ബാങ്കോക്ക്: തായ്ലൻഡിലെ ബാങ്കോക്കിന് സമീപമുള്ള സെക്കൻഡറി സ്കൂളില്‍ കൗമാരക്കാരൻ നടത്തിയ വെടിവെപ്പില്‍ എട്ട് പേർ കൊല്ലപ്പെട്ട. പ്രതിയായ 14 വയസുകാരൻ സ്വന്തം മുത്തശ്ശനെയും മുത്തശ്ശിയെയും വധിച്ച ശേഷമാണ് വിദ്യാലയത്തിലെത്തി ആക്രമണം നടത്തിയത്. സ്കൂളിലെ മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർഥികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തിന് ശേഷം പ്രതി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. ബാങ്കോക്കിന്റെ പ്രാന്തപ്രദേശത്തുള്ള നോന്താബുരി പ്രവിശ്യയിലെ ദെബ്സിരിൻ നോന്താബുരി സ്കൂളിലാണ് വെള്ളിയാഴ്ച ദാരുണമായ സംഭവം നടന്നത്. സ്വന്തം മുത്തശ്ശന്റെ തോക്ക് ഉപയോഗിച്ചാണ് കൗമാരക്കാരൻ കൊലപാതകങ്ങള്‍ നടത്തിയത്. സ്കൂളില്‍…
സൗദിയിലെ നജ്‌റാനിലും യമൻ സർക്കാർ സേനക്കും നേരെ ഹൂതി ആക്രമണം: പ്രവാസികളടക്കം 11 പേർക്ക് പരുക്ക്; 17 യമൻ സൈനികർ കൊല്ലപ്പെട്ടു
റിയാദ്: ദക്ഷിണ സൗദിയിലെ നജ്‌റാനിലെ ജനവാസ മേഖല ലക്ഷ്യമാക്കി യെമനിലെ ഹൂതി ഭീകരർ നടത്തിയ പ്രൊജക്റ്റൈൽ ആക്രമണത്തിൽ പ്രവാസികളടക്കം 11 പേർക്ക് പരുക്കേറ്റതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയും നാലുവയസ്സുകാരനും ഉൾപ്പെടെ ഏഴ് സൗദി പൗരന്മാർക്കും രണ്ട് ഈജിപ്തുകാർക്കും ഒരു പാകിസ്ഥാനിക്കും ഒരു യെമൻ പൗരനുമാണ് പരുക്കേറ്റത്. സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ താജ്യാന്തര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സഖ്യസേന…
ഗസ്സയിൽ ചൊവ്വാഴ്ച നടന്നത് ഏറ്റവും വലിയ മരണാനന്തര ചടങ്ങ്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തത് 112 പേരുടെ മൃത ശരീരം .
ഗസ്സ : ഗസ്സയിൽ ചൊവ്വാഴ്ച നടന്നത് ഏറ്റവും വലിയ മരണാനന്തര ചടങ്ങ ലോക യുദ്ധ ചരിത്രത്തിൽ കുട്ടിക ളങ്ങിയ കുടുംബങ്ങളെ ഒന്നടങ്കം കൊന്നൊടുക്കിയ ഏറ്റവും നിഷ്ഠൂരമായ ഇസ്രായേലിൻ്റെ അക്രമണത്തിൻ്റെ തെളിവുകൾ പുറത്തു വരുന്ന ഞെട്ടിക്കുന്ന കാഴ്ചകകൾക്കാണ് ഗസ്സ സാക്ഷ്യം വഹിച്ചത്. ഫലസ്ഥീനികളെ ലക്ഷ്യം വെച്ച് ഇസ്രായേൽ നടത്തിയ വംശീയ കൂട്ടക്കൊലകളിൽ ഒരു കുടുംബത്തിലെ കുട്ടികളടക്കമുള്ള 112 പേരുടെ ഖബറടക്ക ചടങ്ങിനാണ് ഗസ്സ സാക്ഷ്യം വഹിച്ചത് ഇസ്രായേൽ വ്യോമാക്രമണത്തിന് ശേഷം ഏകദേശം മൂന്ന് വർഷത്തോളം അവശിഷ്ടങ്ങൾക്കിടയിൽ കിടന്നിരുന്ന ഹസ്സൈന,…
ഇസ്രായേലിനെ നേരെ ഇറാൻ തൊടുത്തു വിടുന്ന മിസൈലുകൾ തടുക്കാൻ വേണ്ട ആയുധം സ്റ്റോക്കില്ലന്ന വെളിപ്പെടുത്ത ലുമായി യു.എസ് കമാണ്ട്
വാഷിംഗ് ടൺ :ഇസ്രായേലിനെ നേരെ ഇറാൻ തൊടുത്തു വിടുന്ന മിസൈലുകൾ തടുക്കാൻ വേണ്ട ആയുധം സ്റ്റോക്കില്ലന്ന വെളിപ്പെടുത്തലുമായ യൂറോപ്പിലെ യു.എസ്. സേനയുടെ ചുമതലയുള്ള കമാൻഡറായ ജനറൽ അലക്സസ് ഗ്രിൻകെവിച്ച് ഇസ്രായേലിനു നേരെ വരുന്ന ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നത് തുടരാൻ ആവശ്യമായ വിഭവങ്ങൾ തന്റെ പക്കലില്ലെന്ന് ഈ ആഴ്ചയാണ ഇദ്ദേഹം പെന്റഗണിന് മുന്നറിയിപ്പ് നൽകിയത്. ഇത് ട്രമ്പിൻ്റെ ഇറാനെ അക്രമിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ കാരണമായി പറയപ്പെടുന്നു. നാവികസേനയുടെ മറ്റൊരു ഡിസ്ട്രോയർ (യുദ്ധക്കപ്പൽ) കൂടി വിന്യസിച്ചില്ലെങ്കിൽ, സ്വന്തം രാജ്യത്തെ സംരക്ഷിക്കുകയോ…
ഗസ്സയിൽ ഭരണത്തിലിരിക്കുന്ന ഹമാസ് നിരായു ധീകരണ കരാറിൽ ധാരണയിൽ എത്തിയതായി റിപ്പോർട്ട്. ‘സമാധാനത്തിലേക്കും സുരക്ഷയിലേക്കുമുള്ള “വളരെ വലിയൊരു ചുവടുവയ്പ്പ്”- ട്രമ്പ്
കെയ്റോ: ഒക്ടോബറിൽ നടപ്പാക്കിയ വെടി നിർത്തൽ കരാർ പ്രകാരം ഗസ്സയിൽ ഹമാസ് തങ്ങളുടെ ആയുധങ്ങൾ ഉപേക്ഷിക്കുന്നതിന് ഹമാസും മറ്റ് ഫലസ്തീൻ വിഭാഗങ്ങളും കെയ്റേയിൽ ധാരണയിൽഎത്തിയതായി അൽജസീറ റിപ്പോർട്ട് ചെയ്തു ഇതിനിടെ ഹമാസിൻ്റെ പുതിയ തലവനായി തെരഞ്ഞെടുത്ത ഖലീൽ അൽ ഹയ്യ തുർക്കി വിദേശ കാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.സമാധാനത്തിലേക്കും സുരക്ഷയിലേക്കുമുള്ള “വളരെ വലിയൊരു ചുവടുവയ്പ്പ്”എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ഹമാസിൻ്റെ തീരുമാനത്തെ വിശേഷിപ്പിച്ചത്. എന്നാൽ കരാറിൽ സന്നിഹിതരാവാതിരുന്ന ഇസ്‌റാഈൽ ഇതു വരെ പ്രതികരിച്ചിട്ടില്ല വ്യാഴാഴ്ചത്തെ കരാറിന്റെ ഒരു പകർപ്പ്…
അമേരിക്കയുടെ ഭീഷണികൾ തുടരുന്നിടത്തോളം കാലം ഇറാൻ കനത്ത തിരിച്ചടി നൽൽകും
ടെഹ്റാൻ : സൗദിയും യു. എസും സംയുക്തമായി ഇറാനെ അക്രമിച്ചതിന് പിറകെ പ്രതികരണവുമായി ഇറാൻ .അമേരിക്കയുടെ ഭീഷണികൾ തുടരുന്നിടത്തോളം കാലം ഇറാന്റ ഭാഗത്തുനിന്നുള്ള പ്രതിരോധവും തുടരുമെന്നും ഭീഷണിപ്പെടുത്തുന്ന ഭാഷ ഉദ്യോഗസ്ഥർ അവസാനിപ്പിക്കണമെന്നും ഐആർജിസി. ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും വ്യോമതാവളത്തിനും നേരെ ഇറാന്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഐആർജിസിയുടെ അംഗീകൃത വഴികളിലൂടെയല്ലാതെ കടന്നുപോകാൻ ശ്രമിച്ച മൂന്ന് എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് ആക്രമിച്ചതായി ഇറാനിയൻ നാവികസേന അറിയിച്ചു. സൗദി അറേബ്യയും അമേരിക്കയും ചേര്‍ന്ന് നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കുറഞ്ഞത്…
അന്താ രാഷ്ട്ര ക്രിമിനൽ കോടതി യുദ്ധ കുറ്റവാളിയായി പ്രഖ്യാപിച്ച നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി ന്യൂയോർക്ക് മേയർ
ന്യൂയോർക്ക് : അന്താ രാഷ്ട്ര ക്രിമിനൽ കോടതി യുദ്ധ കുറ്റവാളിയായി പ്രഖ്യാപിച്ച നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാ ഒരുങ്ങുകയാണെന്ന് നൂയോർക്ക് സിറ്റി മേയർ മംദാനി വരുന്ന സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിൽ എത്തുമ്പോൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നിയമപരമായ സാധ്യതകൾ തേടുകയാണ് മംദാനി ദി ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സയിലെ യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യത്വരഹിതമായ സൈനിക നടപടികളുടെയും പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ…
കുവൈത്തിലെ യുഎസ് സൈന്യത്തിന്റെ ആയുധപുരയിൽ ശക്തമായ ആക്രമണം നടത്തി ഇറാന്‍.അമേരിക്കയു മായുള്ള എല്ലാ ധാരണകളും റദ്ദാക്കിയെന്ന് ഇറാന്‍
ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തമാവുന്നു യുദ്ധത്തില്‍ കൊല്ലപ്പെടുന്ന അമേരിക്കന്‍ സൈനികരുടെ എണ്ണം 16 ആയി. ഇന്ന് പുലര്‍ച്ചെ കുവൈത്തിലെ യുഎസ് സൈന്യത്തിന്റെ ആയുധപുരയിലും ശക്തമായ ആക്രമണം നടത്തി ഇറാന്‍ ഇരുഭാഗത്തും വലിയ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. ഇറാനില്‍ ജൂലൈ മാസത്തില്‍ മാത്രം 50ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഇതിനിടെ അമേരിക്കയുമായുള്ള എല്ലാ ധാരണകളും റദ്ദാക്കിയെന്ന് ഇറാന്‍പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇ പ്രഖ്യാപിച്ചു. ഇറാനില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രം പരസ്യമാക്കി. അമേരിക്കക്ക് ഒരിക്കലും…
ഞെട്ടിക്കുന്ന ദുരന്തം ;മ്യാൻമർ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മറഞ് 500 പേരെ കാണാതായി.
യു . എൻ : യുദ്ധം തകർത്ത മ്യാൻമറിൽ നിന്ന് സുരക്ഷിതത്വവും മെച്ചപ്പെട്ട ജീവിതവും തേടി അഭയാർഥികൾ അപകടകരമായ കടൽയാത്രകൾ നടത്തുന്നതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ 500-ലധികം ആളുകളുമായി പോയ രണ്ട് ബോട്ടുകൾ മ്യാൻമർ തീരത്ത് മറിഞ്ഞിട്ടുണ്ടാകാമെന്ന് ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ വ്യാഴാഴ്ച അറിയിച്ചു. ജൂൺ മാസാവസാനം മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നിന്ന് രണ്ട് ബോട്ടുകൾ യാത്ര തിരിച്ചിരുന്നു; ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നുള്ളവരുൾപ്പെടെ, വംശീയ ന്യൂനപക്ഷമായ റോഹിങ്ക്യകളാണ് ഇതിൽ ഭൂരിഭാഗം യാത്രക്കാരും ഉണ്ടായിരുന്നത്. പ്രാഥമിക വിവരങ്ങളെ അടിസ്ഥാനമാക്കി ഇന്റർനാഷണൽ…

