AI girlfriend

സൗദിയിലെ നജ്‌റാനിലും യമൻ സർക്കാർ സേനക്കും നേരെ ഹൂതി ആക്രമണം: പ്രവാസികളടക്കം 11 പേർക്ക് പരുക്ക്; 17 യമൻ സൈനികർ കൊല്ലപ്പെട്ടു

റിയാദ്: ദക്ഷിണ സൗദിയിലെ നജ്‌റാനിലെ ജനവാസ മേഖല ലക്ഷ്യമാക്കി യെമനിലെ ഹൂതി ഭീകരർ നടത്തിയ പ്രൊജക്റ്റൈൽ ആക്രമണത്തിൽ പ്രവാസികളടക്കം 11 പേർക്ക് പരുക്കേറ്റതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു.

ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയും നാലുവയസ്സുകാരനും ഉൾപ്പെടെ ഏഴ് സൗദി പൗരന്മാർക്കും രണ്ട് ഈജിപ്തുകാർക്കും ഒരു പാകിസ്ഥാനിക്കും ഒരു യെമൻ പൗരനുമാണ് പരുക്കേറ്റത്. സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ താജ്യാന്തര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സഖ്യസേന ശക്തമായ പ്രതിരോധ നടപടികൾ തുടരുമെന്നും അൽമാലികി വ്യക്തമാക്കി.

അതേസമയം, മേഖലയിലെ നയതന്ത്ര ശ്രമങ്ങൾ ഫലവത്തായി മുന്നോട്ടുപോകുന്നതിനിടെ സൗദി അറേബ്യയെ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണങ്ങൾ നടത്താൻ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ സഹകരണത്തോടെ ഹൂതികളും ഇറാഖിലെ ഇറാൻ അനുകൂല സംഘങ്ങളും ആസൂത്രണം നടത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടെന്ന് സൗദി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്.

മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്കിടെ പുറത്തുവരുന്ന ഈ വിവരങ്ങൾ ആശങ്കാജനകമാണെന്നും, രാജ്യസുരക്ഷയെ ബാധിക്കുന്ന ഏത് ഭീഷണിയെയും നേരിടാൻ സൗദി അറേബ്യ സജ്ജമാണെന്നും വക്താവ് കൂട്ടിച്ചേർത്തു.

ഇതിനിടെ യെമനിലെ ഹദ്‌റമൗത്, മാരിബ് മേഖലകളിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 17 യെമൻ സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് അറിയിച്ചു. അതിർത്തി കടന്നുള്ള ആയുധക്കടത്ത് തടയുന്ന സേനാ വിഭാഗത്തിന് നേരെയാണ് ആക്രമണുണ്ടായത്. സംഭവത്തിൽ അതിശക്തമായ തിരിച്ചടി നൽകുമെന്ന് യെമൻ പ്രസിഡന്റ് റശാദ് അൽഅലീമി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *