AI girlfriend

സഊദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മാഈൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം – മക്ക റോഡിലെ മഹ്‌ലൂമിയ എന്ന സ്ഥലത്താണ് അപകടം ബസ്സിൽ നിരവധി തീർത്ഥാടകർ ഉണ്ടായിരുന്നു

Read More

ഇസ്രഈല്‍ ഗസയിലെത്തിച്ചത് ഫലസ്തീനികളുടെ തലയോട്ടികളും വികൃതമാക്കിയ മൃതദേഹങ്ങളുമടങ്ങിയ പെട്ടികള്‍: ജെര്‍മി കോര്‍ബിന്‍

ലണ്ടന്‍: ഫലസ്തീനികളുടെ തലയോട്ടികളും വികൃതമാക്കിയ ശരീരാവശിഷ്ടങ്ങളും അടങ്ങിയ ഡസന്‍ കണക്കിന് പെട്ടികള്‍ ഗസയിലേക്ക് ഇസ്രഈല്‍ അയച്ചതായി ബ്രിട്ടനിലെ സ്വതന്ത്ര എം.പിയും മുന്‍ ലേബര്‍ നേതാവുമായ ജെര്‍മി കോര്‍ബിന്‍. ഗസയിലെ അല്‍ ഷിഫ ആശുപത്രിയുടെ ഡയറക്ടറില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് കോര്‍ബിന്‍ പുറത്തുവിട്ടത്. പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ ഉള്‍പ്പെടെയാണ് ഇസ്രഈല്‍ ഗസയില്‍ എത്തിച്ച പെട്ടിയില്‍ ഉള്ളത്. ഇതില്‍ ഭൂരിഭാഗവും ആന്തരിക അവയവങ്ങള്‍ നീക്കം ചെയ്ത നിലയിലാണെന്നും ആരോപണമുണ്ട്. മൃതശരീരങ്ങളില്‍ ശസ്ത്രക്രിയകള്‍ നടന്നതിന്റെ തെളിവുകളുണ്ടെന്നും കോര്‍ബിന്‍ പറഞ്ഞു….

Read More

ഇറാനുമായിട്ടല്ല, ‘യുദ്ധം’ ടോയിലറ്റിൽ പോകാൻ; യുഎസ് വിമാനവാഹിനി കപ്പലിലെ അയ്യായിരത്തോളം നാവികര്‍ ദുരിതത്തിൽ

വാഷിംഗ് ടൺ : ലോകത്തിലെ ഏറ്റവും വലുതും ചെലവേറിയതുമായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിലെ അയ്യായിരത്തോളം നാവികർക്ക് ഇപ്പോൾ ഭീഷണി ഇറാനിയൻ മിസൈലുകളല്ല, മറിച്ച് കപ്പലിലെ അത്യാധുനിക മലിനജല ശുദ്ധീകരണ സംവിധാനത്തിന്റെ തകരാറാണ്. 13.3 ബില്യൺ ഡോളർ ചെലവിൽ നിർമിച്ച ഈ കപ്പലിലെ വാക്വം അധിഷ്ഠിത മലിനജല സംവിധാനം പൂർണമായും തകരാറിലാണ്. കപ്പലിലെ 650 ടോയ്‌ലറ്റുകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായതോടെ, പ്രാഥമിക ആവശ്യങ്ങൾക്കായി നാവികർക്ക് 45 മിനിറ്റ് വരെ ക്യൂ നിൽക്കേണ്ടി വരുന്നു. പൈപ്പുകളിൽ കാൽസ്യം അടിഞ്ഞുകൂടുന്നത്…

Read More

ഇറാനെതിരെ ഉപയോഗമില്ലാത്ത ഉപരോധങ്ങളും പരാജയപ്പെട്ട യുദ്ധനയവും ഉപേക്ഷിച്ച് നയതന്ത്രത്തോടുള്ള ബഹുമാനം സ്വീകരിക്കണമെന്ന് യു. എസി നോട് ഇറാൻ

ടെഹ്‌റാന്‍: ഇറാനെതിരെ ഉപയോഗമില്ലാത്ത ഉപരോധങ്ങളും പരാജയപ്പെട്ട യുദ്ധനയവും ഉപേക്ഷിച്ച് നയതന്ത്രത്തോടുള്ള ബഹുമാനം സ്വീകരിക്കണമെന്ന യു.എസിനോട് ആഹ്വാനം ചെയ്ത് ഇറാന്‍ വിദേശകാര്യ സഹമന്ത്രി കാസിം ഗരിബാബാദി. ജനീവയിലെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിടത്തും എത്താത്ത യുദ്ധവും ഉപരോധങ്ങളും ഇറാനെതിരെ പരീക്ഷിച്ചു നോക്കി. ഇനി നയതന്ത്രവും ബഹുമാനവും അനുഭവിച്ചറിയേണ്ട സമയമാണ് ഗരിബാബാദി പറഞ്ഞു. മറ്റ് രാഷ്ട്രങ്ങളെ ആക്രമിക്കാന്‍ ഇറാന് താത്പര്യമില്ലെന്നും എന്നാല്‍ തങ്ങള്‍ക്കെതിരായ ഏതുതരത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചനയും ശക്തമായി എതിര്‍ത്ത് മാതൃരാജ്യത്തിനെ സംരക്ഷിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. യുദ്ധത്തിലേര്‍പ്പെടുന്നവരെ…

Read More

അമേരിക്കൻ യുദ്ധക്കപ്പൽ പശ്ചിമേ ഷ്യയിൽ വട്ടമി ട്ടിരിക്കെ ശക്തമായ പ്രതികര ണവുമായി ഇറാൻ.

തെഹ്റാന്‍:അമേരിക്കൻ യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ വട്ടമിട്ടിരിക്കെ യുദ്ധഭീതി നിലനിൽക്കുന്നതിനിടയിൽശക്തമായ പ്രതികരണവുമായി ഇറാൻ യുഎസിന്റെ ഭാഗത്തുനിന്നുള്ള പരിമിതമായ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ഏതൊരു നീക്കവും ആക്രമണമായി തന്നെ കണക്കാക്കുമെന്നും അതിന് തക്കതായ മറുപടി നൽകുമെന്നും ഇറാന്‍.ആണവകരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരെ പരിമിതമായ ആക്രമണം പരിഗണിക്കുന്നുണ്ടെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ മറുപടി. പരിമിതമായ ഒരു ആക്രമണം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും തെഹ്‌റാനിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു. അധിനിവേശത്തെ അധിനിവേശമായിത്തന്നെ കാണും. അത് അത്രയേയുള്ളൂ….

Read More

മിഡിൽ ഈസ്റ്റിൽ വിപുലമായ സൈനിക സന്നാഹം ശക്തമാക്കി അമേരിക്കൻ ഭരണകൂടം .

ടെഹ്റാൻ :ഇറാന്റെ ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈലുകളുടെ ശേഖരവും സംബന്ധിച്ച കരാർ ഒപ്പിടാൻ പരമാവധി 10 മുതൽ 15 ദിവസം വരെ സമയമുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിതിനിടയിൽ മിഡിൽ ഈസ്റ്റിൽ വിപുലമായ സൈനിക സന്നാഹം ശക്തമാക്കി അമേരിക്കൻ ഭരണകൂടം ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിന് പുറമേ, അറേബ്യൻ കടലിലെ എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിൽ ചേരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു, ഇ-3 സെൻട്രി എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം…

Read More

ക്രൂരമര്‍ദ്ദനം, കൊടിയ പട്ടിണി, ബലാത്സംഗം; ഇസ്റാഈൽ ജയിലിൽ മാധ്യമ പ്രവർത്തകർ നേരിട്ടത് ക്രൂര മർദ്ദനം.

പലസ്തീന്‍ മാധ്യമപ്രവര്‍ത്തകരോട് ഇസ്രയേല്‍ നടത്തിയ ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറത്തു വന്നിരിക്കുന്നു. 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന 60-ഓളം പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ ക്രൂരമായ മര്‍ദ്ദനത്തിനും കൊടിയ പട്ടിണിക്കും ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയായെന്നാണ് കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് (സിപിജെ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 59 മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ വിശദമായ അഭിമുഖങ്ങള്‍, അവരുടെ മെഡിക്കല്‍ രേഖകള്‍, ഫോട്ടോകള്‍ എന്നിവ പരിശോധിച്ച ശേഷമാണ് സിപിജെ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതില്‍ 58 പേരും തങ്ങള്‍ കസ്റ്റഡിയില്‍…

Read More

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധം ; യുഎഇ പ്രമുഖൻ സുൽത്താൻ സുലായെമിനെ ഒഴിവാക്കി ഡിപി വേൾഡ് കമ്പനി

ദുബൈ:ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധം പുറത്ത് വന്നതോടെ വിവാദത്തിലായ യുഎഇ സമ്പന്നൻ സുൽത്താൻ അഹമ്മദ് ബിൻ സുലായെമിനെ നീക്കം ചെയ്‌ത്‌ ഡിപി വേൾഡ് കമ്പനി. എപ്‌സ്റ്റീൻ ഫയൽ രേഖകൾ പുറത്ത് വന്ന് ദിവസങ്ങൾക്കമാണ് സുലായെം കമ്പനി സിഇഒ സ്ഥാനത്ത് നിന്ന് രാജി വെച്ചിരിക്കുന്നത്. ഒരു ദശകത്തിനിടെ കൂടെയുള്ള സ്ത്രീകളെ കുറിച്ച അശ്‌ളീല ഉൾപ്പെടെ സംഭാഷണങ്ങൾ നൂറു കണക്കിന് ഇ മെയ്‌ലുകളാണ് ഇരുവരും കൈമാറിയത് .ജെഫ്രി എപ്‌സ്റ്റീനോപ്പം സുൽത്താൻ ഭക്ഷണം പാകം ചെയ്യുന്നതടക്കമുള്ള ചിത്രങ്ങൾ പുറത്ത്‌വന്നിരുന്നു. നിരവധി…

Read More

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി

ഡാക്ക :ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ട അധികാരത്തിലേക്ക്. കേവലഭൂരിപക്ഷമായ 151 സീറ്റുകൾ കടന്നതോടെയാണ് ബിഎൻപി ജയം ഉറപ്പിച്ചത്. നിലവിൽ 211 സീറ്റുകളിൽ ബിഎൻപി മുന്നേറുമ്പോൾ ജമാഅത്തെ ഇസ്‌ലാമി സഖ്യം 70 സീറ്റുകളിൽ മുന്നേറുന്നെന്ന് പ്രാദേശിക ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബി.എൻ.പി ചെയർമാനുമായ താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയായേക്കും. 2024-ലെ ജൂലൈ പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിനു ശേഷം നടന്ന ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പാണിത്.

Read More

ഗസയിലെ ഫലസ്തീനികളെ നിരായുധീകരിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് ഹമാസ്

ദോഹ:ഗസയിലെ ഫലസ്തീനികളെ നിരായുധീകരിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് ഹമാസ.ഗസയില്‍ സമാധാനം കൊണ്ട് വരുന്നതിനായി യു.എസ് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്നും ആയുധം വെച്ച് കീഴടങ്ങില്ലെന്നും ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഖാലിദ് മിഷാല്‍ പറഞ്ഞു. ദോഹയില്‍ നടന്ന അല്‍ ജസീറ ഫോറത്തിലായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഹമാസ് ആയുധങ്ങള്‍ കൈമാറുന്നതിനെകുറിച്ചുള്ള ചര്‍ച്ച ഫലസ്തീന്‍ സായുധ പ്രതിരോധത്തെ നിര്‍വീര്യമാക്കാനുള്ള ഒരു നൂറ്റാണ്ടുകാലത്തെ ശ്രമത്തിന്റെ തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു നമ്മുടെ ജനങ്ങളിപ്പോയും അധിനിവേശത്തിന്റെ കീഴിലാണ്. അത്തരമൊരു സാഹചര്യത്തില്‍ നിരായുധീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് എല്ലാ അന്താരാഷ്ട്ര…

Read More