AI girlfriend
Headlines

മന്ത്രി സജി ചെറിയാന്റെ മണ്ഡലത്തിൽ സിപിഐഎം- ബിജെപി കൂട്ടുകെട്ട്

ആലപ്പുഴ: മന്ത്രി സജി ചെറിയാന്റെ മണ്ഡലത്തിൽ സിപിഐഎം- ബിജെപി കൂട്ടുകെട്ട. മാന്നാർ പഞ്ചായത്തിലാണ് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സിപിഐഎം അംഗങ്ങൾ ബിജെപിക്ക് വോട്ട് നൽകിയത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞടുപ്പിലായിരുന്നു സംഭവം. സിപിഐഎമ്മിന്റെ രണ്ട് അംഗങ്ങളാണ് ബിജെപിയുടെ അംഗത്തിന് വോട്ട് ചെയ്തത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് ബിജെപിക്കായി മത്സരിച്ച സേതുലക്ഷ്മിക്ക് സിപിഐഎം വനിതാ അംഗങ്ങളായ കെ മായയും ജി സുശീല കുമാരിയും വോട്ട് രേഖപ്പെടുത്തുകയായിരുന്നു. പഞ്ചായത്തിൽ യുഡിഎഫിനും എൻഡിഎക്കും അഞ്ച് വീതവും എൽഡിഎഫിന് എട്ട്,…

Read More

യുഡിഎഫ് ഭരിച്ചാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഇടതുമുന്നണിയോ സിപിഐഎമ്മോ പറഞ്ഞിട്ടില്ലെന്ന് ടി പി രാമകൃഷ്ണൻ .

കോഴിക്കോട് : യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി കൈകാര്യം ചെയ്യുമെന്ന സിപിഐഎം നേതാവ് എ കെ ബാലന്റെ പ്രസ്താവന ഇടതുമുന്നണിയുടെ അഭിപ്രായമല്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. യുഡിഎഫ് ഭരിച്ചാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഇടതുമുന്നണിയോ സിപിഐഎമ്മോ പറഞ്ഞിട്ടില്ലെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞ. എ കെ ബാലൻ ചില കാൽക്കുലേഷനുകൾക്ക് പുറത്ത് പറഞ്ഞതായിരിക്കാം. ഞങ്ങൾ അങ്ങനെയൊരു അഭിപ്രായം പറഞ്ഞിട്ടില്ല. യുഡിഎഫ് അധികാരത്തിൽ പോലും വരില്ല,…

Read More

നമസ്‌ക്കരിച്ച് മടങ്ങവെ കുത്തേറ്റ മഹാരാഷ്ട്ര കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഹിദായത്തുല്ലാ പട്ടേല്‍ മരിച്ചു.

മുംബൈ:അകോള ജില്ലയിലെ പള്ളിക്കരികില്‍ വെച്ച് നമസ്‌ക്കരിച്ച് മടങ്ങവെ കുത്തേറ്റ മഹാരാഷ്ട്ര കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഹിദായത്തുല്ലാ പട്ടേല്‍ ചികിത്സയിലിരിക്കെ മരിച്ചു അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1:30 ഓടെയായിരുന്നു സംഭവം. അകോട്ട് താലൂക്കിലെ മൊഹാലയിലെ ഒരു പള്ളിയില്‍ നിന്നും നമസ്‌ക്കരിച്ച് മടങ്ങവെ പഴയ വൈരാഗ്യത്തെ തുടര്‍ന്ന് പ്രതികള്‍ മൂര്‍ച്ചയുള്ള ആയുധം വെച്ച് പട്ടേലിനെ അക്രമിച്ച് കഴുത്തിനും നെഞ്ചിനും പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അകോളയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും…

Read More

വിദേശികള്‍ക്ക് മുമ്പില്‍ നട്ടെല്ല് വളയ്ക്കുന്നതായിരുന്നില്ല ഇന്ത്യയുടെ പാരമ്പര്യംപ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധി വിദേശികള്‍ക്ക് മുമ്പില്‍ നട്ടെല്ല് വളയ്ക്കുന്നതായിരുന്നില്ല ഇന്ത്യയുടെ പാരമ്പര്മെന്നും ഇവര്‍ക്കൊക്കെ തലകുനിച്ചാണല്ലോ ശീലമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിരോധം, വ്യവസായം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി മോദി തന്നെ നേരിട്ട് സമീപിച്ചിരുന്നുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ‘സര്‍… ദയവായി എനിക്ക് നിങ്ങളെ ഒന്ന് കാണാന്‍ കഴിയുമോ’യെന്ന് മോദി ചോദിച്ചു; വെളിപ്പെടുത്തലുമായി ട്രംപ് ‘നരേന്ദര്‍ സറണ്ടര്‍’ എന്ന്…

Read More

താമരശ്ശേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു.

താമരശ്ശേരി: താമരശ്ശേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു താമരശ്ശേരി അടിവാരം പൊട്ടികൈ കലയത്ത് ആഷിഖ്-ഷഹല ഷെറിൻ ദമ്പതികളുടെ മകളായ ജന്ന ഫാത്തിമയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

വാഹനാപകടം; ചന്ദ്രിക ഫൊട്ടോഗ്രഫര്‍ കെ.ഗോപകുമാർ മരിച്ചു.

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്തിനു സമീപത്തുണ്ടായ വാഹനാപകടത്തിൽ ചന്ദ്രിക ദിനപത്രത്തിന്റെ ചീഫ് ഫൊട്ടോഗ്രഫര്‍ കെ.ഗോപകുമാർ (58) അന്തരിച്ചു. ഗോപകുമാറും ഭാര്യ ബിന്ദുവും സഞ്ചരിച്ച ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗോപകുമാറിന്റെ ഭാര്യ ബിന്ദുവിന് പരുക്കേറ്റു. ഗോപകുമാറിന്റെ ഭൗതികശരീരം നിലവിൽ പിആർഎസ് ആശുപത്രിയിലാണ്

Read More

അഡ്മിഷൻ എടുത്ത 50 പേരിൽ 44ഉം മുസ്‌ലിം കുട്ടികൾ; ജമ്മുവിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കി കേന്ദ്രം

ശ്രീനഗർ: മുസ്‌ലിം കുട്ടികൾ അഡ്മിഷൻ നേടിയത് വിവാദമാക്കി സംഘ് പരിവാർ രംഗത്ത് വന്നതിനെ തുടർന്ന്  ജമ്മുവിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം കേന്ദ്രം റദ്ദാക്കി  .അഡ്ഡ്മിഷൻ എടുത്ത 50 പേരിൽ 44ഉം മുസ്‌ലിം കുട്ടികളായിരുന്നു .കോളേജിലെ എംബിബിഎസ്‌ കോഴ്‌സിന് അനുമതി നൽകി മാസങ്ങൾക്കകമാണ് ഇപ്പോൾ അംഗീകാരം റദ്ദാക്കിയിരിക്കുന്നത്. 2025-26 അക്കാദമിക വർഷത്തിലേക്ക് അഡ്‌മിഷൻ ലഭിച്ച 50 ഓളം വിദ്യാർത്ഥികളിൽ നാൽപ്പതിൽ അധികം പേർ മുസ്‌ലിംകൾ ആയതോടെയാണ് ഹിന്ദുത്വ സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നത്. നീറ്റ് പരീക്ഷയുടെ…

Read More

സിപിഎം നേതാവ് എ.കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി.

പാലക്കാട് :സിപിഎം നേതാവ് എ.കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി.ജമാഅത്തെ ഇസ്‌ലാമി കലാപത്തിന് ശ്രമിച്ചു എന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യം. ഒരാഴ്ചക്കകം പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ, സിവിൽ കേസുകൾ നൽകുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. ഒരു കോടി രൂപ നഷ്ട്ട പരിഹാരവും നൽകണം. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുസ്‌ലിം സംഘടനക്ക് എതിരെ വിദ്വേഷവും, ഭീതിയും പടർത്തി മറ്റ് മതവിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കുകയാണ് എ. കെ ബാലൻ്റെ ലക്ഷ്യം. ജമാഅത്തെ ഇസ്‌ലാമി…

Read More

കോഴിക്കോട് മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി, പോലീസ് പരിശോധന തുടരുന്നു.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പൽ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു. മൂന്ന് ആർഡിഎക്‌സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇമെയിൽ സന്ദേശത്തിൽ പറയുന്നു. ഉച്ചയ്ക്ക് 1.35ന് മുമ്പ് ആളുകളെ ഒഴിപ്പിക്കണമെന്നും മെയിലിൽ പറയുന്നു. മുഹമ്മദ് വിക്രം രാജ് ഗുരു എന്നീ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്. 1979ലെ നയനാർദാസ് പൊലീസ് യൂണിയൻ നിർദേശങ്ങൾ നടപ്പാക്കണമെന്നാണ്

Read More

തവളക്കുളം റോഡിൽ പീടിക കണ്ടി പി.കെ അഷ്റഫ് നിര്യാതനായി

അരക്കിണർ :അരക്കിണർ തവളക്കുളം റോഡിൽ പീടിക കണ്ടി അസൈനാരുടെ മകൻ പി.കെ അഷ്റഫ് (56) നിര്യാതനായ. ഭാര്യ: ഫാത്തിമ ,മക്കൾ:ലുബിന ,സഫ  തമീം മരുമകൻ: ഫവാസ് കുറ്റിക്കാട്ടൂർ ( ഖത്വർ) സഹോദരങ്ങൾ :പി കെ ബഷീർ, ഹസീന, നാസർ മയ്യത്ത് നമസ്കാരം ളുഹറിന് ശേഷം നടുവട്ടം തവളക്കുളം അൽ അമീൻ ജുമാ മസ്ജിദിൽ ( തവളക്കുളം വീടിന് അടുത്തുള്ള പള്ളി ). മാത്തോട്ടം ഖബറിസ്ഥാൻ പള്ളിയിൽ 1.30

Read More